Tuesday 26 July 2016

തിരുവനന്തപുരം ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ

തിരുവനന്തപുരം മൃഗശാല
കേരളത്തിലെ ഏറ്റവും വലിയ മൃഗശാലയാണ് തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന മൃഗശാല. 1857-ലാണ് തിരുവനന്തപുരം മൃഗശാല സ്ഥാപിക്കപ്പെട്ടത് പക്ഷിമൃഗാദികളെ അതിന്റെ സ്വാഭാവിക ചുറ്റുപാടിൽ സംരക്ഷിച്ചിരിക്കുന്നതിനാൽ അവയുടെ ജീവിതരീതികളെക്കുറിച്ച് മനസ്സിലാക്കാൻ സന്ദർശകർക്ക് അവസരം ലഭിക്കുന്നുതിരുവനന്തപുരം റയിൽവേ സ്റ്റേഷനിൽ നിന്നും കെ.എസ്.ആർ.ടി.സിബസ്റ്റാന്റിൽ നിന്നും ഏകദേശം നാല് കിലോമീറ്റർ അകലെയാണ് മൃഗശാല സ്ഥിതി ചെയ്യുന്നത്ഇതേ വളപ്പിൽ തന്നെ സ്ഥിതി ചെയ്യുന്ന അലങ്കാരമത്സ്യ പ്രദർശനകേന്ദ്രവും ചരിത്ര മ്യൂസിയവും സന്ദർശകരെ ആകർഷിക്കുന്നു.

50 ഏക്കർ വിസ്തൃതിയിലാണ് തിരുവനന്തപുരം മൃഗശാല സ്ഥിതി ചെയ്യുന്നത്ഇന്ത്യൻ വംശജരും വിദേശവംശകരുമായ ഏകദേശം 75 ഓളം ജീവജാതികൾ ഇവിടെയുണ്ട്സിംഹവാലൻ കുരങ്ങ്കരിംകുരങ്ങ്വരയാട്കണ്ടാമൃഗംസിംഹംകടുവവിവിധയിനം മാനുകൾസീബ്രകാട്ടുപോത്ത് തുടങ്ങിയ മൃഗങ്ങളും വിവിധയിനം പക്ഷികളും ഉരഗങ്ങളുമാണ് ഇവിടത്തെ അന്തേവാസികൾ.
പ്രവേശനം
മൃഗശാലയിലേക്കുള്ള പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിരിക്കുന്നുമുതിർന്നവർക്ക് 10 രൂപയാണ് പ്രവേശനഫീസ്രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് 5.15 വരെയാണ് പ്രവേശന സമയംതിങ്കളാഴ്ച അവധിയാണ്

ആക്കുളം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര ഗ്രാമമാണ് ആക്കുളംതിരുവനന്തപുരം നഗരത്തിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് ആക്കുളംവേളി കായലിന്റെ ഭാഗമായ ആക്കുളം കായൽ ഇവിടെയാണ്വേളി കായൽ ആക്കുളം കായൽ വഴി കടലിൽ ലയിക്കുന്നുഇന്ത്യയുടെ തെക്കൻ വ്യോമ കമാന്റിന്റെ ആസ്ഥാനം ആക്കുളത്താണ്.

കനകക്കുന്ന് കൊട്ടാരം
കനകക്കുന്ന് കൊട്ടാരം തിരുവനന്തപുരത്ത്‌ നേപ്പിയർ മ്യൂസിയത്തിനരുകിലാണ്‌ സ്ഥിതി ചെയ്യുന്നത്ഇന്ന്  കൊട്ടാരം വിവിധ കലാ സാംസ്കാരിക സംഗമങ്ങളുടെ വേദിയാണ്വിനോദ സഞ്ചാര വകുപ്പ് എല്ലാ വർഷവും (ഒക്ടോബർ - മാർച്ച്ഓൾ ഇന്ത്യാ ഡാൻസ് ഫെസ്റ്റിവൽ നടത്തുന്നത് ഇവിടെയാണ് നൃത്തോത്സവം നടക്കുമ്പോൾ എല്ലാ ദിവസവും ക്ലാസിക്കൽ ഇന്ത്യൻ ഡാൻസ് പരിപാടികൾ അരങ്ങേറാറുണ്ട്.എല്ലാ വർഷവും വിദേശ രാഷ്ട്രങ്ങളിൽ നിന്നും ധാരാളം വിനോദ സഞ്ചാരികൾ കനകക്കുന്ന് കൊട്ടാരം സന്ദർശിക്കാനെത്തുക പതിവാണ്.
തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള നേപ്പിയർ മ്യൂസിയത്തിൽ നിന്നും ഏകദേശം 800 മീറ്റർ വടക്കു കിഴക്കു ഭാഗത്തായാണ് കനകക്കുന്ന് കൊട്ടാരം സ്ഥിതി ചെയ്യുന്നത്കോളനി വാഴ്ചക്കാലത്ത് നിർമ്മിക്കപ്പെട്ട ചരിത്രപ്രാധാന്യമുള്ള നിർമ്മിതികളിൽ അവശേഷിക്കുന്ന കണ്ണികളിലൊന്നാണ്  കൊട്ടാരംതിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ (1885 - 1924) ഭരണകാലത്ത് നിർമ്മിക്കപ്പെട്ട  കൊട്ടാരം പിന്നീട് പുതുക്കിപ്പണിയുകയുംകൊട്ടാരം അങ്കണത്തിൽ ടെന്നിസ് കോർട്ട് നിർമ്മിക്കുകയും ചെയ്തു.
ഇപ്പോൾ കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കനകക്കുന്ന് കൊട്ടാരത്തിന്റെ വളപ്പിലാണ് നിശാഗന്ധി ഓപ്പൺ എയർ ഓഡിറ്റോറിയവുംസൂര്യകാന്തി ഓഡിറ്റോറിയവും ഉള്ളത്തിരുവനന്തപുരം നഗരത്തിലെ കലാ സാംസ്കാരിക പരിപാടികൾക്ക് പലപ്പോഴും വേദിയൊരുക്കുന്നത്  ഓഡിറ്റോറിയങ്ങളാണ്വർഷം തോറും ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നിശാഗന്ധി ഫെസ്റ്റിവൽ എന്നു കൂടി അറിയപ്പെടുന്ന പ്രശസ്തമായ ഓൾ ഇന്ത്യാ ഡാൻസ് ഫെസ്റ്റിവൽ അരങ്ങേറുന്നതും ഇവിടെത്തന്നെ.

നേപ്പിയർ മ്യൂസിയം
തിരുവനന്തപുരം നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സംഗ്രഹാലയമാണ് നേപ്പിയർ മ്യൂസിയം.
മ്യൂസിയത്തിൽ ചരിത്രപരമായി പ്രാധാന്യമുള്ള ധാരാളം പൌരാണികവസ്തുക്കളുംവെങ്കല പ്രതിമകളുംപുരാണ ആഭരങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു. കൂടാതെ പുരാതന കാലത്തെ ഒരു വലിയ തേരുംആനകൊമ്പ് കൊണ്ടുള്ള കൊത്തുപണികളും ഇതിനകത്ത് കാണാംഇതിനകത്ത് ശ്രീ ചിത്ര ആർട് ഗാലറിയും സ്ഥിതി ചെയ്യുന്നുഇവിടെ രാജാ രവിവർമ്മയുടെയും , നിക്കോളാസ് റോറിച്ചിന്റേയും ചിത്രങ്ങൾ പ്രദർശിപ്പിച്ചിട്ടുണ്ട്കൂടാതെ ഇവിടെ മുഗൾതഞ്ചാവൂർ വംശകാലത്തെ ചിത്രങ്ങളും പ്രദർശിപ്പിച്ചിരിക്കുന്നു.ഇതിന്റെ പരിസരത്ത് തന്നെയാണ് തിരുവനന്തപുരം മൃഗശാലയും സ്ഥിതി ചെയ്യുന്നു.

മീന്മുട്ടി വെള്ളച്ചാട്ടം.

തിരുവനന്തപുരത്തു നിന്നും 45 കിലോമീറ്റർ ദൂരത്തിൽ സ്ഥിതിചെയ്യുന്നു.
നെയ്യാർ അണക്കെട്ടിന്റെ പരിസരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന  വെള്ളച്ചാട്ടം വരെ വാഹന ഗതാഗത സൗകര്യം ഇല്ലാത്തതിനാൽ വനത്തിലൂടെ 2 കിലോ മീറ്റർ നടന്നു വേണം വെള്ളച്ചാട്ടത്തിനടുത്തെത്താൻ.

വേളി (തിരുവനന്തപുരം)
വേളി കായലിന്റെ കരയിലുള്ള  പ്രദേശം ഒരു വിനോദ സഞ്ചാര കേന്ദ്രം എന്ന നിലയിൽ പ്രശസ്തമാണ്വേളി ടൂറിസ്റ്റ് ഗ്രാമം ഇവിടെയാണ്കടൽ കായലുമായി ഒന്നിച്ചു ചേരുന്ന പൊഴി വേളി വിനോദ സഞ്ചാര ഗ്രാമത്തിന്റെ ഭാഗമാണ്ഒരു ചെറിയ മണൽത്തിട്ട കായലിനെയും കടലിനെയും വേർതിരിക്കുന്നുവേളി-ആക്കുളം തടാകവും ഇവിടെയാണ്ശംഖുമുഖം കടൽത്തീരം വേളിയുടെ അടുത്താണ്കുട്ടികൾക്കായുള്ള ഒരു പാർക്ക്ജല-കായിക വിനോദങ്ങൾഒരു ഉല്ലാസ പാർക്ക്വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഭക്ഷണശാലകടൽത്തിരവുമായി ബന്ധിപ്പിക്കുന്ന വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു പാലംമനേഹരമായ ഉദ്യാനം എന്നിവ വേളിയിലുണ്ട്പാർക്കിൽ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമൻ നിർമ്മിച്ച പല ഭീമാകാരമായ ശില്പങ്ങളും സ്ഥാപിച്ചിരിക്കുന്നു.

പുത്തൻ മാളിക കൊട്ടാരം
തിരുവനന്തപുരത്ത് പത്മസ്വാമി ക്ഷേത്രത്തിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്വാതിതിരുനാൾ രാമവർമ്മ പണി തീർത്ത ഒരു കൊട്ടാരമാണ് കുതിര മാളിക എന്ന് അറിയപ്പെടുന്ന പുത്തൻ മാളിക കൊട്ടാരം

1840 
 പണിതീർത്ത കുതിരമാളിക കേരളിയ വാസ്തുവിദ്യയുടെ തനതായ ഉദാഹരണമാണ്പ്രത്യേകമായ മേൽക്കൂരകളുംവലിയ തൂണുകളുമുള്ള വരാന്തകളും ഇതിന്റെ പ്രത്യേകതയാണ്.
ഇതിന്റെ ഒരു ഭാഗം ഇപ്പോൾ മ്യൂസിയം ആയി ഉപയോഗിക്കുന്നുഇവിടെ തിരുവിതാംകൂർ രാജവംശത്തിന്റെ ചില പുരാതന വസ്തുക്കൾ പ്രദർശനത്തിനു വച്ചിരിക്കുന്നു
ഇതിന്റെ പ്രധാന അങ്കണത്തിൽ എല്ലാ വർഷവും നടക്കുന്ന സ്വാതി സംഗീതോത്സവത്തിന്റെ വേദിയാണ്ഇത് സ്വാതി തിരുനാൾ മഹാരാജാവിന്റെ ഓർമ്മക്കായി എല്ലാ വർഷവും നടക്കുന്ന ഒരു സംഗീത ഉത്സവമാണ്.

അരുവിക്കര അണക്കെട്ട്
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാടിനു സമീപമാണ് അരുവിക്കര അണക്കെട്ട് സ്ഥിതി ചെയ്യുന്നത്കരമാനയാറിനു കുറുകെ നിർമ്മിച്ചിരിക്കുന്ന  ആർച്ച് ഡാം 1934  ആണ് പൂർത്തിയായത്തിരുവനന്തപുരം നഗരത്തിലെ ജലസേചന ആവശ്യങ്ങൾ നിറവേറ്റുന്നത് അരുവിക്കര അണക്കെട്ടാണ്.
വില്ലിങ്ങ്ടൺ ജലസേചന പദ്ധതിയുടെ ആസ്ഥാനം അരുവിക്കരയിലാണ് സ്ഥിതി ചെയ്യുന്നത്.
മനോഹരമായ മലമടക്കുകൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ജലസംഭരണിയുടെ സമീപമായി ജലസേചനവകുപ്പ് നിർമ്മിച്ച് പരിപാലിക്കുന്ന 'ശിവ പാർക്ക്വിനോദസഞ്ചാരികളെ ആകർഷിക്കുന്നു

വർക്കല ബീച്ച് 
വർക്കലയിലെ കടൽതീരമായ പാപനാശം തീരം "ദക്ഷിണ കാശിഎന്നാണ് അറിയപ്പെടുന്നത്തെക്കേ ഇൻഡ്യയിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നായ വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രവും ,ശ്രീനാരായണഗുരുവിൻറെ സമാധിയായ ശിവഗിരിയും ഇവിടെ സ്ഥിതി ചെയ്യന്നു
തിരുവനന്തപുരം നഗരത്തിൽ നിന്നും 51 കിലോമീറ്റർ വടക്കു മാറിയാണ്‌ വർക്കല സ്ഥിതി ചെയ്യുന്നത്‌.
കേരളത്തിൽ വളരെയധികം വിദേശ വിനോദസഞ്ചാരികളെത്തുന്ന ഒരു സ്ഥലമാണ് വർക്കലനല്ല നിലവാരത്തിലുമുള്ള റിസോർട്ടുകളുംഅവയ്ക്കു അനുബന്ധമായി പ്രവർത്തിക്കുന്ന സുഖചികിത്സാ സ്ഥാപനങ്ങളും ഇവിടെയുണ്ട്.

ശംഘുമുഖം ബീച്ച്
തിരുവനന്തപുരം നഗരത്തിൽ നിന്നും 8 കി.മീ അകലെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം സ്ഥിതിചെയ്യുന്ന ഒരു കടൽത്തീരമാണ് ശംഖുമുഖംമത്സ്യകന്യകനക്ഷത്രരൂപത്തിലുള്ള ഭക്ഷണശാലകുട്ടികൾക്കുള്ള ട്രാഫിക് പാർക്ക് എന്നിവയാണ് പ്രധാന ആകർഷണങ്ങൾ.
നഗരത്തിന്റെ തിരക്കുകളിൽ നിന്ന് ഒഴിഞ്ഞ് ശാന്തമായ കടൽത്തീരവും വെളുത്ത മണൽത്തരികളും ഉള്ള ഇവിടം വിനോദസഞ്ചാരികളുടെയും സായാഹ്ന സവാരിക്കാരുടെയും ഒരു പ്രധാന ആകർഷണ കേന്ദ്രമാണ്. “നക്ഷത്രമത്സ്യ ഭക്ഷണശാല” എന്ന ഒരു ഭക്ഷണശാലയും ഇവിടെ ഉണ്ട്വളരെ വൃത്തിയുള്ളതാണ്  കടൽത്തീരംജലത്തിൽ സ്കേറ്റിംഗ് പഠിപ്പിക്കുന്ന ഒരു വിദ്യാലയവും ഇവിടെ ഉണ്ട്പ്രശസ്ത ശില്പിയായ കാനായി കുഞ്ഞിരാമൻ നിർമ്മിച്ച ജലകന്യക എന്ന ശില്പം ഇവിടെയാണ് സ്ഥാപിച്ചിരിക്കുന്നത് ഭീമാകാരമായ പ്രതിമയ്ക്ക് 35 മീറ്റർ നീളമുണ്ട്.ജില്ലയിലെ പ്രസിദ്ധമായ ക്രിസ്തവദെവാലയമായ വെട്ടുകാട് പള്ളി ഇവിടെ നിന്ന് അൽപം അകലെയാണ് . കുട്ടികൾക്ക് ഗതാഗത ചിഹ്നങ്ങൾ പഠിക്കുന്നതിനുള്ള ‘ജവഹർലാൽ നെഹ്രു ഗതാഗത സിഗ്നൽ പാർക്ക്’ ഇവിടെയാണ്.

വിഴിഞ്ഞം ഗുഹാക്ഷേത്രം
തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞത്തുള്ള പാറ തുരന്ന് നിർമിച്ച ഒരു അറ മാത്രമുള്ള ക്ഷേത്രമാണ് വിഴിഞ്ഞം ഗുഹാക്ഷേത്രംഇതിനുള്ളിൽ വീണാധാര ദക്ഷിണാമൂർത്തിയുടെ പ്രതിമ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്പുറത്തെ ഭിത്തിയിൽ ഒരുവശത്ത് ശിവന്റെയും പാർവ്വതിയുടെയും ശിൽപ്പങ്ങളുണ്ട്മറുവശത്ത് ശിവന്റെ കിരാത രൂപമാണ് കൊത്തിയിരിക്കുന്നത്.
നഗരഹൃദയത്തിൽ നിന്ന് ഏകദേശം 17 കിലോമീറ്റർ ദൂരെയാണിത്.

പൂവാർ
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു തീരദേശ ഗ്രാമമാണ് പൂവാർ ഗ്രാമത്തിലെ മനോഹരമാ കടൽത്തീരം അനവധി വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
വിഴിഞ്ഞം എന്ന പ്രകൃതിദത്ത തുറമുഖത്തിനു വളരെ അടുത്താണ് പൂവാർവേലിയേറ്റ സമയത്ത് കടലിനെ കായലുമായി ബന്ധിപ്പിക്കുന്ന ഒരു പൊഴിയും പൂവാറിൽ ഉണ്ട്ശാന്തവും പ്രകൃതിരമണീയവുമാണ് പൂവാർ.

കോവളം ബീച്ച്
കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിന് 14 കിലോമീറ്റർ അകലെയായി അറബിക്കടലിന്റെ തീരത്തുള്ള ഒരു തീരദേശ പട്ടണമാണ് കോവളംകോവളത്തിലും ചുറ്റുമായി ധാരാളം കടൽപ്പുറങ്ങളും വിശ്രമ സങ്കേതങ്ങളും ഉണ്ട്വിഴിഞ്ഞം തുറമുഖം 3 കിലോമീറ്റർ അകലെയാണ്വിഴിഞ്ഞം കണ്ടെയ്നർ പദ്ധതി സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലവും കോവളത്തിന് അടുത്താണ്.
വെള്ളായണി ശുദ്ധജല തടാകവും വെള്ളായണിയിലെ കാർഷിക കലാലയവും കോവളത്തിന് വളരെ അടുത്താണ്.
കോവളം കടൽപ്പുറത്തെ മണൽത്തരികൾക്ക് ഭാഗികമായി കറുത്ത നിറമാണ്ഇൽമനൈറ്റ്തോറസൈറ്റ് ധാതുക്കളുടെ സാന്നിദ്ധ്യമാണ് ഇതിനു കാരണംകോവളത്ത് ഒരു ഉയരമുള്ള തിട്ടകൊണ്ട് വേർതിരിച്ച രണ്ടു കടൽത്തീരങ്ങളുണ്ട്ഹവ്വാബീച്ചിൽ ഒരു ചെറിയ വിളക്കുമാടം (ലൈറ്റ് ഹൌസ്ഉണ്ട്.
കോവളം സന്ദർശിക്കുവാനുള്ള ഏറ്റവും നല്ല സമയം നവംബർ മുതൽ മാർച്ച് വരെയുള്ള മാസങ്ങളാണ്.
എത്തിച്ചേരാനുളള വഴി
ഏറ്റവും അടുത്തുള്ള പ്രധാന നഗരം : തിരുവനന്തപുരം നഗരം (16 കിലോമീറ്റർ അകലെ).

ശ്രീപത്മനാഭസ്വാമി ക്ഷേത്രം
കേരളസംസ്ഥാനതലസ്ഥാനമായ തിരുവനന്തപുരം നഗരത്തിലെ ചരിത്രപ്രസിദ്ധമായ മഹാവിഷ്ണുക്ഷേത്രമാണ് തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രംഅനന്തൻ എന്ന നാഗത്തിന്മേൽ ശയിക്കുന്ന വിഷ്ണുവാണ് ഇവിടെ പ്രതിഷ്ഠക്ഷേത്രത്തിന് ചുറ്റുമുള്ള കോട്ടമതിലിന്റെ കിഴക്കേ കോട്ടയുടെ വാതിലിന് അഭിമുഖമായാണ് ക്ഷേത്രത്തിന്റെ പ്രധാന ഗോപുരം സ്ഥിതി ചെയ്യുന്നത്ശ്രീപത്മനാഭസ്വാമി തിരുവിതാംകൂർ രാജവംശത്തിന്റെ കുലദൈവമാണ്‌. വിഷ്ണുഭക്തനായിരുന്ന തിരുവിതാംകൂർ മഹാരാജാവ് ശ്രീ അനിഴം തിരുനാൾ വീരബാല മാർത്താണ്ഡവർമ്മരാജ്യം ഭഗവാന് സമർപ്പിച്ച രേഖകൾ ആണ് തൃപ്പടിദാനം എന്നറിയപ്പെടുന്നത്ഇതിനെത്തുടർന്ന് തിരുവിതാകൂർ രാജ്യത്തിലെ ഭരണാധികാരികൾ പദ്മനാഭദാസൻ എന്നറിയപ്പെട്ടു.
ക്ഷേത്രത്തിൽ എത്തിചേരാൻ
തിരുവനന്തപുരം നഗരത്തിന്റെ ഒത്ത മധ്യത്തിൽ കോട്ടയ്ക്കകത്താണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

അഗസ്ത്യകൂടം 
പശ്ചിമഘട്ടത്തിന്റെ തെക്കേയറ്റത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയാണ് അഗസ്ത്യാർകൂടം. 1868 mtr (6129 അടി ) ആണ് ഉയരംഅഗസ്ത്യമല ബയോറിസർവ് നിലകൊള്ളുന്നത് നെയ്യാർ വന്യജീവി സങ്കേതത്തിന്റെ പരിധിയിലാണ്കേരളത്തിൽ തിരുവനന്തപുരം കൊല്ലം ജില്ലകളുടെയും തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയുമായും അതിർത്തി പങ്കിടുന്ന അഗസ്ത്യമല 2000 ത്തോളം വരുന്ന ആയുർവേദ പച്ചമരുന്നുകളുടെ അപൂർവ കലവറയാണ്കൂടാതെ ആനകാട്ടുപോത്ത്പുലികടുവകരടിമ്ലാവ്മലയണ്ണാൻചെന്നായ തുടങ്ങി നിരവധിയിനം വന്യജീവികൾക്കും, 50 ഓളം ഉരഗങ്ങല്ക്കും നൂറുകണക്കിന് ഷഡ്പദങ്ങള്ടെയും കിളികളുടെയും ആവാസവ്യവസ്ഥയാണ്  മലനിരകള്‍. 2016 ജനുവരിയിൽ UNESCO യുടെ പൈത്രിക പട്ടികയിൽ പെടുത്തി സംരക്ഷിത വനമേഘലയായ് പ്രഖാപിക്കയുണ്ടായി
അഗസ്ത്യ മല കേറാന് പോകുന്നവര്‍ ക്ക് ഒറ്റ ദിവസം കൊണ്ട് പോകുക എളുപ്പം അല്ല . അത് കൊണ്ട് കൊടും കാടിന്റെ നടുവില്‍ പന്ത്രണ്ടു കിലോമീറ്റര്‍ അപ്പുറം ഒരു ബെയ്സ് ക്യാമ്പ് ഉണ്ട് . അവിടെ ഒരു ദിവസം തങ്ങി പിറ്റേ ദിവസം അഗസ്ത്യ പാറ യില്‍ എത്തുക ആണ് സാധാരണ എല്ലാവരും ചെയ്യൂ
അഗസ്ത്യകൂടം കയറാൻ വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്‌. എല്ലാവർഷവും ജനുവരി/ഫെബ്രുവരി മാസങ്ങളിൽ അനുമതി നൽകപ്പെടുന്നുമറ്റൊരു സമയത്തും  മല കയറാൻ സാധാരണഗതിയിൽ അനുവദിക്കാറില്ലഒരു ദിവസം നൂറോളം പേരെ മാത്രമേ അനുവദിയ്ക്കുകയുള്ളൂ മലനിരയിലെ സസ്യ-ജൈവ വൈവിദ്ധ്യത്തിന്റെ സംരക്ഷണത്തിനുവേണ്ടിയാണീ നിയന്ത്രണം. 2014 മുതൽ ഓൺലൈൻ രജിസ്ട്രേഷൻ വഴി യാത്ര ബുക്ക് ചെയ്യാനാവുംഒരു വ്യക്തിക്ക് 500 രൂപയാണ് ഫീസിനത്തിൽ വാങ്ങിക്കുന്നത്.

പൊന്മുടി
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ഒരു വിനോദസഞ്ചാര മലമ്പ്രദേശമാണ് പൊന്മുടിതിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടൽനിരപ്പിൽ നിന്ന് 610 മീറ്റർ ഉയരെയാണ്അറബിക്കടലിനു സമാന്തരമായ പശ്ചിമഘട്ടത്തിന്റെ ഭാഗമായ പൊന്മുടിയിലെ കാലാവസ്ഥ വർഷത്തിൽ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടൽ മഞ്ഞും ഉള്ളതാണ്.
എത്തിച്ചേരാനുള്ള വഴി
ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻതിരുവനന്തപുരം സെണ്ട്രൽ (തമ്പാനൂർ).
തിരുവനന്തപുരം നഗരത്തിൽ നിന്ന് സംസ്ഥാന പാത 2 (തിരുവനന്തപുരം - നെടുമങ്ങാട് - ചെങ്കോട്ട പാത)യിൽ യാത്രചെയ്യുകനെടുമങ്ങാട് ചുള്ളിമാനൂർ വിതുര തേവിയോട് അഗസ്ത്യകൂടത്തിനുള്ള വഴിയിൽ ഇടതുവശത്തായി ഗോൾഡൻ വാലിയിലേയ്ക്കുള്ള വഴിയിൽ 22 ഹെയർപിൻ വളവുകൾ കഴിയുമ്പോൾ പൊന്മുടി എത്തുന്നു.

പ്രിയദർശിനി പ്ലാനെറ്റേറിയം
തിരുവനന്തപുരത്ത് കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിൽ സ്ഥിതി ചെയ്യുന്ന പ്ലാനിറ്റോറിയമാണ് പ്രിയദർശിനി പ്ലാനിറ്റോറിയം.തിരുവനന്തപുരത്ത് പി.എം.ജി ജംഗ്ഷനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്പ്ലാനിറ്റോറിയം കൂടാതെ ത്രിമാന സിനിമാ പ്രദർശന കേന്ദ്രം ത്രില്ലേറിയം ശാസ്ത്ര സാങ്കേതിക മ്യൂസിയം ശാസ്ത്ര പാർക്ക് ലേസർ പ്രദർശന കേന്ദ്രവും ഇതിന്റെ കൂടെ പ്രവർത്തിക്കുന്നുഇത് ജനറൽ പൊസ്റ്റ് ആഫീസിന് സമീപമാണ്.
ഇന്റ്യയിലെ ആദ്യത്തെ Tilted dome, hybrid പ്ലാനറ്റെറിയമാണിത്സൗത്ത് ഇന്റ്യയിലെ തന്നെ ഏറ്റവും വലുത്. 17 മീറ്റർ വ്യാസമുള്ള അർദ്ധ ഗോളാക്യതിയിലുള്ള സ്ക്രീനും (dome), 2.0K റെസല്യൂഷനുള്ള ഒൻപതോളം ഹൈബ്രിഡ് ഡിജിറ്റൽ പ്രൊജക്റ്ററുകളും, JBL 5.1, 10000 W ശബ്ദവും ചേർന്നൊരുക്കുന്ന ശബ്ദ-ദ്യശ്യ വിസ്മയമാണ്  പ്ലാനറ്റേറിയം നമുക്ക് ഒരുക്കിത്തരുന്നത്ഏതാണ്ട് 200 ഇൽ അധികം ആളുകൾക്ക് ഇരിക്കാനുള്ള സൗകര്യം ഉണ്ട്.
കാഴ്ച്ചക്കാരെ ഇരിപ്പിടത്തിൽനിന്നുയർത്തി കാഴ്ച്ചകളുടെ ഇടയിലൂടെ കൊണ്ടുപോകുന്ന "immersive 3D technology" യാണിവിടെയുള്ളത്ഇവിടെ നാം കസേരയിലിരുന്ന് സ്ക്രീനിൽ കാഴ്ച്ചകണുകയല്ലമറിച്ച് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയുംഗാലക്സികളുടെയുംനെബുലകളുടെയുമൊക്കെ ഇടയിലൂടെ സഞ്ച്ചരിക്കുകയാണ് ചെയ്യുന്നത്അല്പനേരത്തെക്ക് തലച്ചോറിനെ തെറ്റിദ്ദരിപ്പിച്ച് ഭൗതിക ലോകവുംസ്ക്രീനിലെ കാഴ്ച്ചകളും തമ്മിലുള്ള അതിർവരംബുകൾ മറച്ചുകൊണ്ട് പ്രപഞ്ചത്തിന്റെ മായാലോകത്തെക്ക് കൂട്ടികൊണ്ടു പോകുന്ന സാങ്കേതിക വിദ്യഅനുഭവിച്ച് അറിയുകതന്നെ വേണംഅവ വാക്കുകളാൽ വിശദീകരിക്കാവുന്നതിലും അപ്പുറമാണ്ഏകദേശം 13 കോടി രൂപയോളം മുടക്കിയാണിത് നിർമ്മിച്ചിരിക്കുന്നത്.
ദിവസവും നാല് ഷോകൾ, 10.30, 12.00 (ഇംഗ്ലീഷ് നറേഷൻ) 3.00, 5.00. എൻട്രി ഫീസ് വെറും 60 രൂപ.

പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം

കേരളത്തിലെ തിരുവനന്തപുരത്തിനടുത്തുള്ളകരമനായാറിൽ സ്ഥിതി ചെയ്യുന്ന പേപ്പാറ ഡാമിനോടനുബന്ധിച്ചുള്ള മേഖലയാണ് പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം.

1983 ലാണ് പേപ്പാറ ഡാം നിലവിൽ വരുന്നത്ഇതിനോടനുബന്ധിച്ച് ഇവിടുത്തെ വന്യമേഖലയുടെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ സംരക്ഷണ മേഖലയായി 1983  തന്നെ പ്രഖ്യാപിക്കുകയുണ്ടായത് ഭാഗം ആദ്യം പുതുപ്പിള്ളിയുടെ ഭാഗമായിരുന്നുഇതിൽപാലൊട് റിസർവിന്റേയും കൊട്ടൂർ റിസർവിന്റെയും വനഭാഗങ്ങൾ ഉൾപ്പെടുന്നു.
മൊത്തം വനപ്രദേശം മലകൾ നിറഞ്ഞതാണ്മലനിരകൾ 100 മീറ്റർ (330 അടിമുതൽ 1,717 മീറ്റർ (5,633 അടിഉയരമുണ്ട്ഇതിൽ പ്രധാനം ചെമ്മൂഞ്ഞിമൊട്ട (1717m) എന്ന കുന്നാണ്കൂടാതെ അതിരുമല (1594m), അറുമുഖകുന്ന് (1457m), കോവിൽതെരിമല (1313m)നച്ചിയടികുന്ന് (957m) എന്നിവയും പ്രധാനമാണ് . ഒരു വർഷത്തെ ശരാശരി ലഭിക്കുന്ന മഴ 2,500 മില്ലിമീറ്റർ (8.2 അടിആണ് പ്രദേശം വന്യജീവി സഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്നുണ്ട്.
 സംരക്ഷണമേഖലയിൽ പ്രധാനമായും കാണപ്പെടുന്നത് സസ്തനികളാണ്ഇതിൽ 43 തരം സസ്തനികളും, 233 തരം പക്ഷികളും, 46 തരം ഉരഗങ്ങളും, 13 തരം ഉഭയജീവികളും( amphibians) 27 തരം മത്സ്യങ്ങളും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട് . പ്രധാന സസ്തനികൾ കടുവആനമാൻവരയാട് എന്നിവയാണ്.
പെപ്പാറ വന്യജീവിസംരക്ഷണകേന്ദ്രം സ്ഥിതി ചെയ്യുന്നത് തിരുവനന്തപുരത്തിന് ഏകദേശം 50 കി.മിവടക്ക് കിഴക്ക് ഭാഗത്തായി തിരുവനന്തപുരംപൊന്മുടി റോഡിലാണ്.
സന്ദർശിക്കാൻ ഏറ്റവും പറ്റിയ സമയം ജനുവരി മുതൽ മാർച്ച് മാസങ്ങളിൽ.

പത്മനാഭപുരം കൊട്ടാരം
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിൽ തിരുവനന്തപുരം - കന്യാകുമാരി റോഡിൽ തക്കലയിൽ നിന്നും 2 കിലോമീറ്റർ കിഴക്കായി സ്ഥിതിചെയ്യുന്ന കൊട്ടാര സമുച്ചയമാണ് പത്മനാഭപുരം കൊട്ടാരംഡി. 1592 മുതൽ 1609 വരെ തിരുവിതാംകൂർ ഭരിച്ച ഇരവിപിള്ള ഇരവിവർമ്മ കുലശേഖര പെരുമാളാണ് ഡി. 1601 - പത്മനാഭപുരം കൊട്ടാരനിർമ്മാണത്തിന് തുടക്കമിട്ടത്കേരളത്തിന്റെ തനത് വാസ്തുവിദ്യാശൈലിയുടെ മകുടോദാഹരണമായ പത്മനാഭപുരം കൊട്ടാരം 6 ഏക്കറോളം വരുന്ന കൊട്ടാരവളപ്പിൽ സ്ഥിതിചെയ്യുന്നുതമിഴ് നാട്ടിലെ വല്ലി നദി കൊട്ടാരത്തിന്റെ സമീപത്തുകൂടി കടന്നു പോകുന്നു.കൊട്ടാരത്തിന്റെ ഭരണകാര്യങ്ങൾ നോക്കി നടത്തുന്നത് കേരളാ സർക്കാരിന്റെ പുരാവസ്തു വകുപ്പാണ്. 1741- കുളച്ചൽ യുദ്ധത്തിനു ശേഷമാണ് മാർത്താണ്ഡവർമ്മ മഹാരാജാവ് ഇന്നു കാണുന്ന രീതിയിൽ കൊട്ടാരം പുതുക്കി പണിതത്.


 Courtesy : Shareef 

No comments:

Post a Comment