Monday 23 May 2016

കുറ്റാലം

'ദക്ഷിണേന്ത്യയുടെ ആരോഗ്യ സ്നാനഗൄഹം' (Spa of South India) എന്നറിയപ്പെടുന്ന കുറ്റാലത്തെക്കുറിച്ച് പറഞ്ഞുതന്നത് ഇത്തവണ നാട്ടിൽ ചെന്നപ്പോൾ ചെന്നുകണ്ട സാഹിത്യകാരൻ സക്കറിയയായിരുന്നു. ഏകാന്തത പ്രലോഭനം സൃഷ്ടിക്കുമ്പോൾ, എഴുത്ത് വന്ന് വിളിക്കുമ്പോഴെല്ലാം അദ്ദേഹം സഞ്ചിയുമെടുത്ത് ചെല്ലുന്നിടം.
തിരുവനന്തപുരം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാന്റിൽ നിന്നും തെങ്കാശിയിലേക്ക് ബസ് കയറി. നിറയെ യാത്രക്കാർ. സംഗീതം പോലെ സുന്ദരമായ തമിഴ്മൊഴികളാൽ മുഖരിതമായ ബസിനകം. അരോചകം ഒട്ടും തോന്നാത്ത തമിഴ് മണം. രസകരമായിരുന്നു ആ യാത്ര. കേരള- തമിഴ്നാട് അതിർത്തി കടക്കുമ്പോൾ സംസാരവും സംസ്കാരവും കണ്ടുകൊണ്ടിരിക്കെ മാറുന്നത് കണ്ട് അതിശയപ്പെട്ടു. അടുത്ത് ഇരുന്നിരുന്നത് ഒരു മധ്യവയസ്കൻ. സംസാരപ്രിയൻ. ശുദ്ധ തമിഴിൽ അദ്ദേഹം സംസാരിക്കുന്നു. തമിഴും മലയാളവും തമ്മിലുള്ള 'അസാമാന്യ സാമ്യ'ത്തെക്കുറിച്ച് ഉണ്ടായിരുന്ന ധാരണ എനിക്ക് തിരുത്തേണ്ടി വന്നു. എനിക്കദ്ദേഹം പറഞ്ഞത് മിക്കതും മനസ്സിലായില്ല! frown emoticon
തെങ്കാശിയിൽ ബസിറങ്ങി. റോഡിനപ്പുറം കണ്ട റെസ്റ്റോറന്റിലേക്ക് റോഡ്‌ മുറിച്ചു ചെന്നു. വാഴയിലയിൽ ചോറുവിളമ്പി. കഴിക്കും നേരം ശ്രദ്ധിച്ചത്, ഭക്ഷണം കഴിച്ചവർ തന്നെ ഇലയെടുത്ത് വെയ്സ്റ്റ് കുട്ടയിൽ നിക്ഷേപിക്കുന്നതാണ്. ഇവിടെ ഇത്തരമൊരു പതിവുള്ളത് അറിയില്ലായിരുന്നു. അറിയാത്തത് കണ്ടറിയാൻ പറ്റിയതിനാൽ കൊണ്ടറിയേണ്ടി വന്നില്ല. വെയ്റ്റർ 'വെയ്സ്റ്റർ' ആവാത്തിടം!
തെങ്കാശിയിൽ നിന്നും നാലു കി.മീ. അപ്പുറത്താണ് കുറ്റാലം. അവിടേക്ക് ഓട്ടോയെടുത്തു. ഹോട്ടലിൽ ചെന്നു മുറിയെടുത്തു. ഹോട്ടൽ മുറിയുടെ ജനാല തുറന്നാൽ കരിമ്പനകളും മാമരങ്ങളും നിറഞ്ഞ കാടുകാണാം. ബാൽക്കണിയിൽ ചെന്നു താഴോട്ടു നോക്കിയപ്പോൾ കണ്ടത് തെളിഞ്ഞവെള്ളം നിറഞ്ഞ സ്വിമ്മിങ് പൂൾ. ആവേശം ജനിപ്പിച്ച വാക്കുകൾ ചുവരിലെ സ്റ്റിക്കറിൽ വായിച്ചു: കുരങ്ങന്മാരെ സൂക്ഷിക്കുക എന്നാണതിൽ എഴുതിവച്ചത്!
സമുദ്രനിരപ്പിൽ നിന്നും 520 അടിയോളമുയരത്തിലാണ് കുറ്റാലം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിലെ പൊതിഗൈ മലനിരകളിൽ നിന്നുത്ഭവിക്കുന്ന ഒൻപത് മനോഹരങ്ങളായ വെള്ളച്ചാട്ടങ്ങളാണിവിടത്തെ പ്രധാന ആകർഷണം. കേരളത്തിൽ തെക്ക് പടിഞ്ഞാറൻ കാല വർഷം തകർത്തു പെയ്യുമ്പോൾ മഴനിഴൽ പ്രദേശമായ ഇവിടെ നേർത്ത ചാറൽ മഴയായിരിക്കും . വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയംകരമാണീ നനയാത്ത മഴ. രാവിലെത്തന്നെ അവിടുത്തെ പ്രധാന വെള്ളച്ചാട്ടത്തിലേക്ക് നടന്നു.
കച്ചവട സ്ഥാപനങ്ങളും തെരുവുകച്ചവടക്കാരും നിറഞ്ഞും നിരന്നും നില്ക്കുന്ന നിരത്തിലൂടെ നടന്ന് പുരാതനമായൊരു ശിവക്ഷേത്രവും കടന്നുവേണം വെള്ളച്ചാട്ടത്തിലേക്കെത്താൻ. കായവറുത്തതും ഹലുവയും മറ്റും വില്ക്കുന്ന കടകളാണ് കൂടുതലും. ഒരു കടയിൽ അക്ഷരത്തെറ്റു നിറഞ്ഞ മലയാളത്തിൽ 'കോഴിക്കോടൻ ഹലുവ' എന്നെഴുതി വച്ചതു കണ്ടു.
പാൽനുരകൾ പാദസരം കിലുക്കിയൊഴുകിപ്പതിക്കുന്നപോൽ മലമുകളിൽ നിന്നും തെളിഞ്ഞ വെള്ളം കുത്തിയൊഴുകി വരുന്നു. വെള്ളത്തിന് നിറമില്ലെന്ന് ആരുപറഞ്ഞു? വെള്ളത്തിനു വെളുപ്പ് നിറമാകുന്നു എന്നതിന് കുറ്റാലം സാക്ഷി! smile emoticon
ഔഷധ സസ്യങ്ങളാൽ സമ്പന്നമായ പൊതിഗൈ മലകളിൽ നിന്ന് വരുന്ന ഈ ജലത്തിനു ഔഷധ ഗുണമുണ്ട്. അതിനാൽ കുറ്റാലത്തെ ഏതു വെള്ളച്ചാട്ടത്തിൽ കുളിച്ചാലും, മറ്റെങ്ങും ലഭിക്കാത്ത സൗഖ്യം ലഭിക്കുമെന്ന് ജനം വിശ്വസിക്കുന്നു. പാറക്കെട്ടുകൾക്ക് മുകളിൽനിന്നും ഒലിച്ചുവരുന്ന വെള്ളത്തിനു കീഴെ കുളിക്കുന്നവരുടെ തിരക്ക്. കൂടുതലും അയ്യപ്പ ഭക്തർ. ഞാനും കുളിച്ചു. ആ കുളി നല്കിയ ഫ്രഷ്നെസ് ഇപ്പോഴും സുഖം നല്കുന്നപോലെ.
തിരിച്ചുനടക്കുമ്പോൾ ഫോട്ടോയെടുക്കും നേരം ഒരു സംന്യാസി അടുത്തുവന്നു. എന്നെയും ഫോട്ടോഎടുക്കാമോ എന്നുചോദിച്ചു. കൂടെ എന്നെയും കൂട്ടാമോ എന്ന ചോദ്യത്തിനു ഒരു പുഞ്ചിരി സമ്മതമായി തന്നു. ആത്മീയ ലോകത്തുള്ളവർക്കും ഭൗതികലോകത്തെ കൊച്ചുകൊച്ചുകാര്യങ്ങളിൽ താല്പര്യമുണ്ട് എന്ന ബോധ്യം താല്പര്യജനകമായിരുന്നു.
ഹോട്ടലിൽ തിരിച്ചെത്തി ലോബിയിൽ ഇരിക്കവേ ഹോട്ടലിലെ ഫെസിലിറ്റികൾ വിശദീകരിക്കുന്ന ഒരു ബ്രോഷർ ശ്രദ്ധയിൽ പെട്ടു. അതിൽ SPA എന്ന് എഴുതിയത് കണ്ട് സങ്കടം തോന്നി. ഔഷധമൂല്യമുള്ള വെള്ളച്ചാട്ടങ്ങളാൽ സമ്പന്നമായ കുറ്റാലത്തെ ഹോട്ടലിൽ ഔഷധക്കുളി സൗകര്യമുള്ള മസാജ് പാർലർ!

ഇടുക്കി ജില്ല

ഇടുക്കി ജില്ലയെ അറിയാൻ ആഗ്രഹിക്കുന്നവർക്കായി
കേരളത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു ജില്ലയാണ് ഇടുക്കി. ആസ്ഥാനം പൈനാവ്.തൊടുപുഴ, കട്ടപ്പന, അടിമാലി എന്നിവയാണ് ജില്ലയിലെ മറ്റു പ്രധാന പട്ടണങ്ങള്‍. 4358 ച.കി. വിസ്തീര്‍ണ്ണമുള്ള (ഇത് കേരള സംസ്ഥാനത്തിന്റെ 11 ശതമാനം വരും) ഇടുക്കി ജില്ലയാണ് കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ല(ഏറ്റവും വലിയ ജില്ല പാലക്കാട് ജില്ല)[6]. ഇടുക്കി ജില്ലയുടെ 50 ശതമാനത്തിലധികവും സംരക്ഷിത വനഭൂമിയാണ്. തീവണ്ടിപ്പാത ഇല്ലാത്ത കേരളത്തിലെ രണ്ടു ജില്ലകളില്‍ ഒന്നാണ് ഇത് (മറ്റതു വയനാട്). ദേവീകുളം, തൊടുപുഴ, ഉടുമ്പഞ്ചോല, പീരുമേട്, ഇടുക്കിഎന്നിവയാണ്ജില്ലയിലെ താലൂക്കുകള്‍. തൊടുപുഴയും കട്ടപ്പനയും ആണു ജില്ലയിലെ മുനിസിപ്പാലിറ്റികൾ. 8 ബ്ലോക്ക് പഞ്ചായത്തുകളും 51 ഗ്രാമ പഞ്ചായത്തുകളും ഉണ്ട്. ഇത് കൂടാതെ, ഇടമലക്കുടി എന്ന കേരളത്തിലെ പ്രഥമആദിവാസിപഞ്ചായത്തായ ഇടമലക്കുടി 2010 നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്നു. മൂന്നാര്‍ പഞ്ചായത്തിന്റെ പതിമൂന്നാംവാര്‍ഡ്അടര്‍ത്തിമാറ്റിയാണ്ഇടമലക്കുടിരൂപീകരിക്കപ്പെട്ടത്. ദേവികുളം,അടിമാലി,നെടുങ്കണ്ടം, ഇളംദേശം, തൊടുപുഴ, ഇടുക്കി, കട്ടപ്പന, അഴുത എന്നിവയാണ് ബ്ലോക്ക്പഞ്ചായത്തുകള്‍.
വൈദ്യുതോല്‍പ്പാ!ദനത്തിന് പേരുകേട്ടതാണ് ഈ ജില്ല. കേരള സംസ്ഥാനത്തിനാവശ്യമായ വൈദ്യുതിയുടെ 66 ശതമാനവും ഈ ജില്ലയിലെ ജല വൈദ്യുത പദ്ധതികളില്‍ നിന്നാണ് ലഭിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ കമാന അണക്കെട്ടായ ഇടുക്കി അണക്കെട്ട് ഇവിടെയാണ്. ഇതു ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ അണക്കെട്ടാണ്. കേരളത്തിലെ ഏറ്റവും വലിയജലവൈദ്യുതപദ്ധതിയുംഇതാണ്.
വിനോദസഞ്ചാരമേഖലയാണ് എടുത്തു പറയേണ്ട മറ്റൊരു സവിശേഷത
വടക്ക് തൃശ്ശൂര്‍ജില്ല, തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ല, കിഴക്ക് തമിഴ്‌നാട്ടിലെ Theni ജില്ല,പടിഞ്ഞാറ്എറണാകുളം, കോട്ടയം ജില്ലകള്‍,തെക്ക് പത്തനംതിട്ടജില്ലയുമാണ് ഇടുക്കി ജില്ലയുടെ അതിര്‍ത്തികള്‍.
കോട്ടയം ജില്ലയില്‍ ഉള്‍പ്പെട്ടിരുന്ന ദേവീകുളം, ഉടുമ്പഞ്ചോല, പീരുമേട് എന്നീ താലൂക്കുകളേയും എറണാകുളം ജില്ലയില്‍ ആയിരുന്ന തൊടുപുഴ താലൂക്കിലെ മഞ്ഞല്ലൂരും കല്ലൂര്‍ക്കാടും ഒഴികെയുള്ള പ്രദേശങ്ങളുംകൂട്ടിച്ചേര്‍ത്ത് 1972 ജനുവരി 26നു് രൂപീകരിക്കപ്പെട്ട ഇടിക്കി ജില്ലയുടെ പേരു് ഇടുക്കി ജില്ല എന്നാക്കിക്കൊണ്ടു് പിന്നീടു് സര്‍ക്കാര്‍ വിജ്ഞാപനമിറക്കി[7]. തുടക്കത്തില്‍ കോട്ടയമായിരുന്നു ജില്ലാ ആസ്ഥാനം. 1976 ലാണ് തൊടുപുഴ താലൂക്കിലെ പൈനാവിലേക്ക് ജില്ലാആസ്ഥാനം മാറ്റിയത്.
കുറവന്‍, കുറത്തി എന്നീ മലകള്‍ക്കിടയിലുള്ള ഇടുക്കിലാണ് ഇന്ത്യയിലെ ഏറ്റവും വലിയകമാനാകാരഅണക്കെട്ടായ ഇടുക്കിഅണക്കെട്ട്‌നിര്‍മ്മിച്ചിരിക്കുന്നത്. ഇടുക്ക് എന്ന വാക്കില്‍ നിന്നാണ് ഇടുക്കി എന്ന പേര് ഉണ്ടായത്.
കേരളത്തിലെ വയനാടൊഴികെയുള്ള മറ്റു ജില്ലകളില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഭൂപ്രകൃതിയാണ് ഈ ജില്ലക്കുള്ളത്. ജില്ലയുടെ 97 ശതമാനം പ്രദേശങ്ങളും കാടുകളും മലകളും കൊണ്ട് നിറഞ്ഞിരിക്കുന്നു. താഴ്ന്ന ഭൂപ്രദേശങ്ങള്‍ തീരെ ഇല്ല. 50% പ്രദേശവും കാടുകളാണ്. സമുദ്രനിരപ്പില്‍ നിന്ന് 2000 മീറ്ററിലധികം ഉയരമുള്ള 14 കൊടുമുടികള്‍ ഇവിടെയുണ്ട്. അവയില്‍ ഹിമാലയത്തിനുതെക്കുള്ളഏറ്റവുംവലിയകൊടുമുടിയായ ആനമുടി,മൂന്നാര്‍ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇത്തരം ഭൂപ്രകൃതിയായതിനാല്‍ ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും പരമ്പരാഗത കൃഷിരീതികള്‍ക്ക് അനുയോജ്യമല്ല. എന്നാല്‍ സുഗന്ധദ്രവ്യങ്ങളുടെ കൃഷിക്ക് യോജിച്ച ഭൂപ്രകൃതിയാണ്.
ഇരവിമല, കാത്തുമല, ചെന്തവര, കുമരിക്കല്‍, കരിങ്കുളം, ദേവിമല, പെരുമാള്‍, ഗുഡൂര്‍, കബുല, ദേവികുളം, അഞ്ചനാട്, കരിമല, എന്നിവയാണ് പ്രധാന മലകള്‍.
പെരിയാര്‍, തൊടുപുഴയാര്‍, കാളിയാര്‍ എന്നിവയാണ്ജില്ലയിലെപ്രധാനനദികള്‍. പമ്പാനദി ഉല്‍ഭവിക്കുന്നതും ഇടുക്കി ജില്ലയില്‍ നിന്നാണ്. പെരിയാര്‍ ജില്ലയുടെ തെക്കു കിഴക്ക് ഭാഗത്തുള്ള ശിവഗിരിയില്‍ നിന്നും ഉല്‍ഭവിച്ച് ജില്ലയിലെ എല്ലാ താലൂക്കുകളിലൂടെയും കടന്നു പോകുന്നു. വൈദ്യുതിക്കും കൃഷിക്കുമായി നിരവധി അണക്കെട്ടുകള്‍ പെരിയാറിനു കുറുകേ നിര്‍മ്മിച്ചിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട്, ഇടുക്കി അണക്കെട്ട്,ലോവര്‍പെരിയാര്‍ അണക്കെട്ട് മുതലായവ പെരിയാറിനു കുറുകെയുള്ള അണക്കെട്ടുകളാണ്.
കുണ്ടള അണക്കെട്ട്, മാട്ടുപ്പെട്ടി അണക്കെട്ട്, ആനയിറങ്കല്‍ അണക്കെട്ട്, പൊന്മുടി അണക്കെട്ട്, കല്ലാര്‍കുട്ടിഅണക്കെട്ട് തുടങ്ങിയവപെരിയാറിന്റെ പോഷകനദികളില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള അണക്കെട്ടുകളാണ്. ദേവികുളം താലൂക്കിലെ ഇരവികുളം, ദേവികുളം തടാകങ്ങള്‍, തൊടുപുഴ താലൂക്കിലെ ഇലവീഴാപൂഞ്ചിറഎന്നിവ പ്രകൃതിദത്ത തടാകങ്ങളാണ്.
കൃഷിയാണ് ഇവിടുത്തെ ജനങ്ങളുടെ പ്രധാന വരുമാനോപാധി. ഇതിനു പുറമേ കാലി വളര്‍ത്തലും ഒരു വരുമാനമാര്‍ഗ്ഗമാണ്. പുഷ്പങ്ങള്‍, കൂണ്‍ , മരുന്നുചെടികള്‍, വാനില മുതലായവയും ചില കര്‍ഷകര്‍ ഈയിടെയായി കൃഷിചെയ്തു വരുന്നു. സുഗന്ധദ്രവ്യങ്ങളുടെ ജില്ലയായാണ് ഇടുക്കി അറിയപ്പെടുന്നത്. ഇവിടുത്തെ ഭൂപ്രകൃതിയും കാലാവസ്ഥയും തോട്ടവിളകള്‍ക്ക് ഏറ്റവും അനുയോജ്യമാണ്. തേയില, കാപ്പി, റബ്ബറ്, തെങ്ങ്, ഏലം, കുരുമുളക് എന്നിവയാണ് പ്രധാന വിളകള്‍. കാര്‍ഷികോല്‍പ്പാദനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനത്താണ് ഇടുക്കി ജില്ല. ചെറുകിടകര്‍ഷകരാണ് കൂടുതലെങ്കിലും തേയില, ഏലം മുതലായ തോട്ടങ്ങള്‍ നടത്തുന്നത് വന്‍കിട കാര്‍ഷിക കമ്പനികളാണ്.
ഇവിടുത്തെ സവിശേഷ കാലാവസ്ഥ കാലിവളര്‍ത്തലിന് അനുയോജ്യമാണ്. പശു, എരുമ, ആട് മുതലായവയാണ് പ്രധാന വളര്‍ത്തു മൃഗങ്ങള്‍.മാട്ടുപ്പെട്ടിയിലെ കാലിവളര്‍ത്തല്‍ കേന്ദ്രം ഒരു വിനോദസഞ്ചാരകേന്ദ്രം കൂടിയാണ്. കന്നുകാലികളുടെ വംശ വര്‍ധനവിനും അതുവഴി മെച്ചപ്പെട്ട ക്ഷീരോത്പാദനത്തിനുമായി തയ്യാറാക്കിയ മാട്ടുപ്പെട്ടി കന്നുകാലി വികസനകേന്ദ്രം ഇവിടെയാണ്.
കേരളത്തിലെ ഏറ്റവും പ്രകൃതിരമണീയമായ ജില്ലകളിലൊന്നാണ് ഇടുക്കി. വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങള്‍, ഹില്‍ സ്റ്റേഷനുകള്‍, അണക്കെട്ടുകള്‍, തോട്ടങ്ങളിലൂടെയുള്ള വിനോദയാത്ര, മലകയറ്റം, ആനസവാരി മുതലായവയാണ് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഘടകങ്ങള്‍. മൂന്നാര്‍ ഹില്‍ സ്റ്റേഷന്‍,ഇടുക്കിഅണക്കെട്ട്, തേക്കടി വന്യമൃഗസംരക്ഷണകേന്ദ്രം, പീരുമേട് വാഗമണ്‍ എന്നിവയാണ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങള്‍. കൂടാതെ വിനോദ സഞ്ചാരികളുടെ ശ്രദ്ധയാകര്‍ഷിക്കുന്ന ധാരാളം സ്ഥലങ്ങള്‍ വേറെയുമുണ്ട്. രാമക്കല്‍മേട്, ചതുരംഗപ്പാറമേട്, രാജാപ്പാറ, ആനയിറങ്കല്‍, പഴയ ദേവികുളം, ചീയപ്പാറ/വാളറ വെള്ളച്ചാട്ടം, തൊമ്മന്‍ കുത്ത്, നാടുകാണി വ്യൂ പോയിന്റ്, പരുന്തുമ്പാറ, അഞ്ചുരുളി, കല്ല്യാണത്തണ്ട്, മാട്ടുപ്പെട്ടി, കുണ്ടള, എക്കോ പോയിന്റ്, ടോപ് സ്റ്റേഷന്‍, ചിന്നാറ് വന്യമൃഗസങ്കേതം, രാജമല, തുടങ്ങിയവ ഇവയില്‍ ചിലത് മാത്രം. സമീപകാലത്തായി ഫാം ടൂറിസവും പ്രശസ്തിയാര്‍ജ്ജിച്ചുവരുന്നുണ്ട്. ജില്ലയിലെ കുമളിക്ക് അടുത്തുള്ള അണക്കരയെ ഗ്ലോബല്‍ ടൂറിസം വില്ലേജായി പ്രഖ്യാപിച്ചിട്ടുണ്ട്.
• മൂന്നാര്‍, ഇടുക്കി, തേക്കടി, എന്നീ പ്രധാന കേന്ദ്രങ്ങളെയാണ് വിനോദ സഞ്ചാരത്തിന്റെ സുവര്‍ണ്ണ ത്രികോണം എന്ന് വിളിക്കുന്നത്.
• മൂന്നാര്‍ തേയിലത്തോട്ടങ്ങള്‍ നിറഞ്ഞ മലമടക്കിലെ സുഖവാസകേന്ദ്രം കൊച്ചിയില്‍ നിന്നു 136 കി.മീ. അകലെ. നീലക്കുറിഞ്ഞി പൂക്കുന്ന സ്ഥലമെന്ന പ്രശസ്തിയുമുണ്ട്.
• തേക്കടി: പെരിയാര്‍ തടാകവുംവന്യമൃഗസംരക്ഷണകേന്ദ്രവുമടങ്ങുന്നതാണ് തേക്കടി. പെരിയാര്‍ നദിക്ക്കുറുകെമുന്‍ മദ്രാസ് ഗവണ്‍മെന്റ് 1895ല്‍ അണകെട്ടിയപ്പോള്‍ രൂപം കൊണ്ടതാണ് തടാകം. ശ്രീചിത്തിര തിരുന്നാള്‍ മഹാരാജാവ് 1934ല്‍ സ്ഥാപിച്ച വന്യമൃഗ സംരക്ഷണ കേന്ദ്രം വിസ്തീര്‍ണ്ണം 777 ച.കി.മീ. 1978ല്‍ ഇത് കടുവ സംരക്ഷണ മേഖലയായി പ്രഖ്യാപിക്കപ്പെട്ടു.
• കുമളി: തേക്കടിയുടെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടാറുണ്ട്. കുമളിയില്‍ നിന്ന്13.കി.മീ.സഞ്ചരിച്ചാല്‍ചരിത്രപ്രസിദ്ധമായ മംഗളാദേവിക്ഷേത്രത്തിലെത്താം.
• പീരുമേട്: പീര്‍മുഹമ്മദ് എന്ന സൂഫി സന്ന്യാസിയുടെശവകുടീരംഇവിടെയുണ്ട്. ശ്രീമൂലം തിരുനാള്‍ മഹാരാജാവ് നിര്‍മ്മിച്ച ഒരു ശ്രീകൃഷ്ണ ക്ഷേത്രമുണ്ട്.
• രാമക്കല്‍മേട്: ഇടുക്കി ജില്ലയുടെ അതിര്‍ത്തി ഗ്രാമമായ രാമക്കല്‍മേട് മറ്റൊരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. സമുദ്ര നിരപ്പില്‍നിന്നും 3334 അടി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന രാമക്കല്‍ മലയില്‍നിന്നും താഴെ തമിഴ്‌നാട്ടിലെ കാഴ്ചകള്‍ നന്നായി ആസ്വദിക്കാന്‍ കഴിയും.
Courtesy : Google

Wednesday 11 May 2016

Travellers' Top Tips to Pack Smart

  • Pack light to travel light. If you can manage with a carry-on, do it. Try taking half of the things you need and twice the money. You can make buying a few new items a fun part of the adventure.
  • Pack a sleep mask and ear plugs. These can come in handy on a plane, train or in your hotel room.
  • Capitalise on empty suitcase space. Roll your clothes, instead of folding them. Stuff socks, underwear, and accessories inside of shoes. Leave no space unused.
  • Keep a sarong or pashmina in your carry-on. They can be used as a blanket on the plane, a scarf if it’s cold or a shawl on an evening out.
  • Bag it. Kitchen sandwich bags can be used to hold your accessories, vacuum pack bags can be space savers, and bin bags have multiple uses (laundry bag, shoe covers).
  • Skip airport snacks and bring your own. You can save yourself a bit of money and keep your hunger at bay in case you have a delayed flight.
  • Create compartments. Two words: packing cube. If you are visiting more than one city during your trip, packing cubes will keep your suitcase organised and save you from having to pack and unpack.
  • Share your packing space. Travelling as a couple? Split your clothes between two suitcases on the off chance one of them gets lost during the flight.
  • Bring a multi-socket extension cord. Although newer hotels have USB ports in rooms, it’s best to have an extra outlet to charge all of your electronics at once.

       Obligation : Tripadvisor


കാന്തത്തിന്റെ വശ്യതയിൽ കാന്തല്ലൂർ

നട്ടുച്ചയ്ക് സൂര്യൻ തലയ്ക് മീതെ നിൽകുമ്പോൾ പലപ്പോഴും നേരം പുലരില്ല , അതാണ് കാന്തല്ലൂർ , കരിമ്പ് ,സ്ട്രബെരി , ഓറഞ്ച് , ആപ്പിൾ ,ക്യരെറ്റു , ബീട്രുട്റ്റ് എന്നി തോട്ടങ്ങൾ കൊണ്ട് സമൃദ്ധമായ ഈ തണുത്ത മലയോരം എന്നും സഞ്ചാരികളു പുതിയ കാഴ്ചകളാണ് സംമാനിക്കാര്. എന്നാൽ ഇന്ന് കന്തല്ലൂരിനെ ലോകപ്രശ്തമാക്കു്ന വേറൊരു കാര്യം ഇവിടെ പരിച്ചയപെടുത്തുന്നു .തണുത്തു വിരങ്ങലടിച്ചു നില്കുന്ന ഓറഞ്ച് തോട്ടത്തിന് നടുവിലെ കേവ് ഹൌസ്. പ്രകൃതിക്ക് ഒരു കോട്ടവും തട്ടാതെ പാറയ്കുള്ളിൽ നിർമിച്ച കോട്ടേജുകൾ ലോകത്തെ ഏതു ഫൈവ് സ്റ്റാർ ഹോട്ടലിലെ മുറിയേയും തോല്പിക്കും എന്നതിൽ ഒരു സംസയവുമില്ല . ഒരു വശം തോട്ടവും മറു വശം കാടും കട്ടരുവിയുമാണ്. രണ്ടോ മൂനൊ ദിവസം ഫാമിലി ആയി ഇവിടെ തമിസിച്ചാൽ പിന്നെ തിരികെ പോകാൻ ആര്ക്കും മനസു അനുവദിക്കില്ല എന്നതാണ് സത്യം.പ്രകൃതിയുടെ സ്വന്തം ശീതികരണ സംവിധാനത്തിൽ ഈ പാറയ്കുള്ളിൽ അന്തിയുറങ്ങാൻ കാന്തല്ലൂർ നിങ്ങളെ മാടി വിളികുന്നു
contact :Jhonichayan 94462141137

കടപ്പാട് : ശബരി