Thursday 21 April 2016

മതികെട്ടാൻ ചോല

സഞ്ചാരികളെ കാത്ത് മതികെട്ടാൻ ചോല ....
കേന്ദ്ര സർക്കാർ ഒരു പതിറ്റാണ്ട് മുമ്പ് ദേശീയോദ്യാനമായി പ്രഖ്യാപിച്ച മതികെട്ടാൻ ചോല, കേരള -തമിഴ്നാട് അതിർത്തിയിലായി ശാന്തൻപാറ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒട്ടേറെ വിനോദ സഞ്ചാര സാധ്യതകൾ ഉള്ള മതികെട്ടാനിൽ പക്ഷെ വിനോദ സഞ്ചാരികൾ എത്തുന്നില്ലെന്നതാണ് ദു:ഖസത്യം .ഒരിക്കൽ കയ്യേറ്റം കൊണ്ടും പിന്നീട് കയ്യേറ്റമൊഴിപ്പിക്കൽ കൊണ്ടും ശ്രദ്ധ നേടിയ മതികെട്ടാൻ ചോല മൂന്നാർ- തേക്കടി പ്രധാന റോഡിൽ ശാന്തൻപാറയിൽ നിന്ന് അഞ്ച് കിലോമീറ്റർഅകലെയാണ്. കൊച്ചി -ധനുഷ് കോടി ദേശീയപാതയിൽ ചുണ്ടലിൽ നിന്നും 500 മീറ്റർ കാൽനടയായി സഞ്ചരിച്ചാലും ഇവിടെയെത്താം .വിനോദ സഞ്ചാരികളെ ആകർഷിക്കാൻ അനേകം പദ്ധതികൾ വനം വകുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട് .എന്നാൽ അതൊന്നും വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. അപൂർവങ്ങളായ നിരവധി സസ്യജന്തുജാലങ്ങളുടെ കലവറയായ മതികെട്ടാന്റെ ചുറ്റളവ് 12.81 ചതുരശ്ര കിലോമീറ്റർ ആണ്. ദേശീയോദ്യാനമായി പ്രഖ്യാപിച്ചതു മുതൽ ട്രക്കിങ്ങ് സൗകര്യമൊരുക്കി വനംവകുപ്പ്, സഞ്ചാരികളെ മതികെട്ടാനിലേക്ക് സ്വാഗതം ചെയ്യുന്നു. കൊടുംവനത്തിനകത്ത് ആറു കിലോമീറ്റർ കാൽനടയാത്രയായും മൂന്ന് കിലോമീറ്റർ ഓഫ് റോഡ് വാഹന ഡ്രൈവിങ്ങുമാണ് ട്രക്കിങ്ങിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വനം വകപ്പ് ഉദ്യോഗസ്ഥരും തദ്ദേശിയരായ ആദിവാസി വിഭാഗത്തിലെ അംഗങ്ങൾ ഉൾപ്പെടെ ഇക്കോഡവലപ്പ്മെന്റ് കമ്മറ്റിയംഗങ്ങളും ട്രക്കിങ്ങിനെത്തുന്ന യാത്രക്കാരെ അനുഗമിക്കും. ഒരാൾക്ക് 223 രൂപയാണ് ട്രക്കിങ്ങിന് ഈടാക്കുന്നത്. വിദേശികൾക്ക് ഇത് 600 രൂപയാണ്.ഇടതിങ്ങിയ മരക്കൂട്ടങ്ങൾ പോലെ തന്നെ വിസ്തൃതമായ പുൽമേടുകളും, വനത്തിനകത്ത് ചൂണ്ടൽ ഭാഗത്ത് നിന്നാൽ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങൾ വ്യക്തമായി കാണാനും സാധിക്കും.53 കിലോമീറ്റർ അതിർത്തിയിൽ കാട്ടാന ,മാൻ, പുലി, മ്ലാവ് ,കേഴ, വിവിധയിനം പക്ഷികൾ എന്നിവ വിഹരിക്കുന്ന മതികെട്ടാനിലൂടെയുള്ള ട്രക്കിങ്ങ് ,സാഹസിക വിനോദത്തിന്റെ നേർസാക്ഷ്യമാണ്. മതികെട്ടാൻ സന്ദർശിക്കാൻ എത്തുന്നവർക്കായി പേത്തൊട്ടിയിൽ വനം വകുപ്പ് മികച്ച താമസ സൗകര്യമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. വനം വകുപ്പ് ഓഫീസിനോട് ചേർന്ന് 10 പേർക്ക് താമസിക്കാവുന്ന ഒരു അമിനിറ്റി സെന്റർ, ഒരു ഹണിമൂൺ കോട്ടേജ് എന്നിവയുണ്ട്. 150 രൂപയാണ് അമിനിറ്റി സെന്ററിലെ താമസത്തിന് ഒരാളിൽ നിന്നും ഈടാക്കുന്നത് .2000 രൂപയാണ് ഹണിമൂൺ കോട്ടേജിന്റെ ഒരു ദിവസത്തെ വാടക.

കടപ്പാട്: ഇവാർത്തകൾ

Wednesday 20 April 2016

ഗവി


കോഴിക്കോട് ഉള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

1 തുഷാരഗിരി 
2 ബേപ്പൂര് 
3 കാപ്പാട് ബീച്ച് 
4 പെരുവണ്ണാമൂഴി ഡാം 
5 ജാനകിക്കാട് 
6 കക്കയം ഡാം
7 ഊരാക്കുഴി വെള്ളച്ചാട്ടം
8 കരിയാത്തും പാറ
9 പയ്യോളി ബീച്ച്
10 തിക്കോടി ലൈറ്റ് ഹൌസ്
11 വെള്ളീയംകല്ല്
12 വനപർവ്വം
13 അരിപ്പാറ വെള്ളച്ചാട്ടം
14 ആനക്കാമ്പൊയിൽ
15 വെള്ളരിമല
16 താമരശ്ശേരി ചുരം
17 ലോകനാർകാവ്
18 വടകര sand banks

കടപ്പാട് : നവീൻ 

കാസർകോട് ഉള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

റാണിപുരം 
ബേക്കൽ ഫോർട്ട്‌ 
പള്ളിക്കര ബീച്ച് 
കാപ്പിൽ ബീച്ച് 
അനന്തപുരം 
തലങ്ങര ഹാർബർ 
വലിയപറമ്പ് 
തോണികടവ് 
കൊട്ടഞ്ചേരി ഹിൽസ് 
മൈപാടി പാലസ് 
മാലോം വന്യമൃഗസങ്കേതം 
ചന്ദ്രഗിരി കോട്ട 
കുംബള ഫോർട്ട്‌ 
ഹോസ് ദുർഗ് ഫോർട്ട്‌

കടപ്പാട് : നവീൻ 

കണ്ണൂർ ഉള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

മുഴപ്പിലങ്ങാട് ബീച്ച് 
പയ്യംബലം ബീച്ച് 
തോട്ടട ബീച്ച് 
മാപ്പിള ബീച്ച് 
ധർമ്മടം ബീച്ച് 
കീഴുന്ന-ഏഴര ബീച്ച് 
മീങ്കുന്ന് ബീച്ച് 
പൈതൽമല 
ആറളം 
തലശ്ശേരി കോട്ട 
മാടായി പാറ 
അറക്കൽ മ്യുസിയം 
പറശ്ശിനിക്കടവ് പാമ്പ് പാർക്ക് 
st ഐൻജ്ജലൊ ഫോർട്ട്‌ 
പഴശ്ശി ഡാം 
ഉച്ചത്തു കയം

കടപ്പാട് : നവീൻ 

വയനാട് ഉള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

1 ചെമ്ബ്ര 
2 ഇടക്കൽ ഗുഹകൾ 
3 തിരുനെല്ലി അംബലം 
4 ബാണാസുരസാഗർ മല / ഡാം 
5 ലക്കിടി 
6 സൂചിപ്പാറ വെള്ളച്ചാട്ടം 
7 പാപനാശിനി പുഴ 
8 പക്ഷിപാതാളം
9 കബിനി പുഴ 
10 മീന്മുട്ടി വെള്ളച്ചാട്ടം 
11 നീലിമല 
12 പൂക്കൊട് തടാകം 
13 കാന്തൻ പാറ വെള്ളച്ചാട്ടം 
14 കുറുവ ദ്വീപ്‌ 
15 പനമരം ജെയിൻ അമ്പലം 
16 അമ്പലവയൽ ഹെരിറ്റേജ് മ്യുസിയം 
17 കാരാപുഴ ഡാം 
18 പടിഞ്ഞാരത്തറ ഡാം 
19 ചിതാലയം വെള്ളച്ചാട്ടം 
20 അമ്പുകുത്തി മല

കടപ്പാട് : നവീൻ 

മലപ്പുറം ഉള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

1 കക്കാടംപോയിൽ
2 കുമാരഗീരി ഫാം
3 നിലമ്പൂർ തേക്ക് മുസിയം
4 കോട്ടക്കുന്നു
5 നെടുംകയം
6 കടലുണ്ടി പക്ഷി സങ്കേതം 
7 മിനി ഊട്ടി/ ചെരുപ്പടി മല 
8 പടിഞ്ഞാറെക്കര ബീച്ച്തി - തിരൂര് 
9 വള്ളിക്കുന്ന് ബീച്ച്
10 വക്കാട് ബീച്ച്
11 ബീയ്യം കായൽ - പൊന്നാനി 
12 ആ‍ഡ്യൻപാറ വെള്ളച്ചാട്ടം - നിലമ്പൂർ അകംപടം 
13 കോടിക്കുത്തിമല - പെരിന്തൽമണ്ണ 
14 കനോലി പ്ലോട്ട് - നിലമ്പൂർ 
15 കേരളംകുണ്ട് വെള്ളച്ചാട്ടം , കരുവാരകുണ്ട് 
16 കൊഴിപ്പാറ വെള്ളച്ചാട്ടം
17 നിളാ പാർക്ക്‌ - കുറ്റിപ്പുറം 
18 നാടുകാണി ചുരം - വഴിക്കടവ് 
19 TK കോളനി - പൂക്കൂട്ടുംപാടം 
20 പാലൂർ കോട്ട വെള്ളച്ചാട്ടം 
21 ഏലംകുളം മന 
22 തുഞ്ചൻ പറംബ് 
23 കല്ലാമൂല 
24 അരിംബ്ര മല / വെള്ളച്ചാട്ടം

കടപ്പാട് : നവീൻ 

പാലക്കാട് ഉള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

1 നെല്ലിയാമ്പതി
2 കേശവൻ പാറ
3 പറമ്പിക്കുളം
4 മലമ്പുഴ
5 കൽപാത്തി
6 പാലക്കാട് ഫോർട്ട്
7 അട്ടപ്പാടി റിസർവ് വനം
8 സീതാർഗുണ്ട് 
9 ടിപ്പുസുൽതാൻ കോട്ട
10 ധോണി വെള്ളച്ചാട്ടം
11 സീരുവാണി
12 കാഞ്ഞിരപ്പുഴ ഡാം
13 പോത്തുണ്ടി ഡാം
14 മങ്ങലം ഡാം
15 വാളയാർ ഡാം
16 മീങ്കര ഡാം
17 മാമ്പ്ര പീക്
18 കണ്ണീമര തേക്ക്
19 കവ 
20 വരിക്കാശ്ശേരി 
21 ആനങ്ങനാടി 
22 ലക്കിടി 
23 കവളപ്പാറ കൊട്ടാരം 

കടപ്പാട് : നവീൻ 

തൃശ്ശൂർ ഉള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

1 ഇലഞ്ഞിപ്പാറ- മരോട്ടിച്ചാൽ
2 ആതിരപ്പള്ളി
3 വാഴച്ചാൽ
4 ശക്തൻ തമ്പുരാൻ പാലസ്
5 കൊല്ലങൊട് പാലസ്
6 കൊടുങ്ങല്ലൂർ കോവിലകം
7 കൊടുങ്ങല്ലൂർ കോട്ട / കോട്ടപ്പുറം കോട്ട
8 ചേറ്റുവ കോട്ട
9 പുന്നത്തൂർ കോട്ട
10 അരിയന്നൂർ കുടക്കല്ലുകൾ
11 കുടക്കല്ല് പറമ്പ് - ചേരമാനങാട്
12 സ്നേഹതീരം ബീച്ച്
13 ചാവക്കാട് ബീച്ച്
14 വാടാനപ്പിള്ളി ബീച്ച്
15 പൂമല ഡാം
16 ചിമ്മിനി ഡാം
17 വാഴാനി ഡാം
18 പീച്ചി കോട്ട
19 പേരിങ്ങൽകൂത്തു ഡാം
20 പട്ടത്തിപാറ വെള്ളച്ചാട്ടം
21 ഇലഞ്ഞിപ്പാറ വെള്ളച്ചാട്ടം
22 ചാർപ്പ വെള്ളച്ചാട്ടം
23 വിലങ്ങൻ ഹിൽസ്
24 നരിമട - കുന്നംകുളം
25 കോൾ പാടങ്ങൾ - മനക്കോടി , പുല്ലഴി, കാഞ്ഞാണി, അരിമ്പൂർ , പൂങ്കുന്നം etc..
26 മലക്കപ്പാറ
27 കലാമണ്ഡലം
28 ചേറ്റുവ കായൽ
29 ഭാരതപുഴ
30 തൃശ്ശൂർ മൃഗശാല

കടപ്പാട് : നവീൻ 

എറണാകുളം ഉള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

1 ഭൂതത്താൻ കെട്ട്
2 കടമറ്റം പള്ളി
3 പാലിയം ഡച്ച് പാലസ്
4 മട്ടാഞ്ചേരി
5 പരദേശി സിനഗോഗ്
6 ത്രിപ്പൂണിത്ര പാലസ്
7 ചെറായി ബീച്ച്
8 ഫോർട്ട്‌ കൊച്ചി
9 ബോൾഗാട്ടി പാലസ്
10 മറൈൻ ഡ്രൈവ്
11 കുഴുപിള്ളി -ചാത്തങ്ങാടു ബീച്ച്
12 തട്ടേക്കാട്‌
13 പൂയംകുട്ടി
14 ഇടമലയാർ
15 കടമാകൂടി
16 പിഴല
17 പാണയേലി പോര്
18 കോടനാട്,
19 കപ്രിക്കാട്
20 മംഗളവനം
21 ഇഞ്ചതൊട്ടി തൂക്കുപാലം
22 കുട്ടമ്പുഴ - ആനക്കയം
23 ഭൂതത്താങ്കെട്ട് - ഇടമലയാർ റൂട്ട് ഡ്രൈവ് ( വന്യമൃഗങ്ങളെ കാണാം )
24 ഞാറക്കല്‍ മത്സ്യഫെഡ്
25 ചേന്ദമംഗലംകോട്ട
26 അരീക്കൽ വെള്ളച്ചാട്ടം
27 കുംഭളങ്ങി
28 കല്ലിൽ ക്ഷേത്രം
29 അയ്യപ്പന്മുടി
30 പാഴൂർ തുക്കുപാലം
32 പള്ളിപ്പുറം കോട്ട
33 എഴാറ്റു മുഖം
34 കോട്ടയിൽ കോവിലകം
35 ഇരിങ്ങോൾ കാവ്
36 ഇല്ലിത്തോട്

കടപ്പാട് : നവീൻ 

കോട്ടയത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

വിമലഗിരി പള്ളി 
വാഗമണ്‍ 
പൂഞ്ഞാര് പാലസ് 
അയ്യം പാറ ഹില്ല്സ് 
ഇലവീഴാപൂഞ്ചിറ 
കുമരകം 
ഇല്ലിക്കൽ കല്ല്‌ 
മാർമല അരുവി

കടപ്പാട് : നവീൻ 

ആലപ്പുഴയിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

1 കൃഷ്ണപുരം പാലസ് 
2 കുട്ടനാട് 
3 പാതിരാമണൽ
4 എടത്വ പള്ളി 
5 തോട്ടപ്പള്ളി ബീച്ച് 
6 ഓച്ചിറ അംബലം 
7 തണ്ണീർമുക്കം ബണ്ട് 
8 ബോട്ടിൽ ആലപുഴ നിന്നും കോട്ടയത്തേക്ക് ഒരു യാത്ര 
9 പുന്നമടക്കായൽ 
10 ACR റോഡിലൂടെ ഒരു ഡ്രൈവ് 
11 അന്ധകാരനഴി ബീച്‌..
12 പാണ്ഡവൻ പാറ 
13 മാരാരിക്കുളം ബീച്ച്

കടപ്പാട് : നവീൻ 

പത്തനംതിട്ടയിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

1. ഗവി 
2. കോന്നി 
3. പെരുംതെനരുവി വെള്ളച്ചാട്ടം 
4 കക്കി ഡാം
5 മൂഴിയാർ ഡാം
6 പെരിയാർ tiger reserve
7 പുല്ലാർ
8 പമ്പ ഡാം
9 ചിറ്റാർ
10 ആങ്ങാ മൂഴി
11 കുല്ലാർ
12 പുല്ല് മേട്
13 കവിയൂർ ഗുഹാക്ഷേത്രം
14 ആറന്മുള
15 ചരൽക്കുന്ന്
16 പന്തളം കൊട്ടാരം
17 പന്തളം തൂക്കുപാലo

കടപ്പാട് : നവീൻ 

കൊല്ലത്തുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

1. തെന്മല
2. അഷ്ടമുടികായൽ
3. തങ്ങാശ്ശെരി കോട്ട
4. മന്ട്രോതുരുത്
5. ജടായുപാറ
6. പാലരുവി
7. റോസ് മല
8. അഴീക്കൽബീച്ച്
9. കല്ലട താന്നി
10. അരിപ്പ ഫോറസ്റ്റ്
11. കുംഭവുരുട്ടി വെള്ളച്ചാട്ടം
12. തങ്ങാശേരി ലൈറ്റ്ഹൌസ്
13. മാരുതിമല
14. നീണ്ടകര ഹാർബർ
15 പറവൂര് പൊഴി
16 തിരുമുല്ലവാരം ബീച്ച്
17 അമ്പനാട് മലകൾ

കടപ്പാട് : നവീൻ 

യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി

യാത്രചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി എന്‍റെ അനുഭവത്തിലും അറിവിലുംഉള്ള ഒന്ന് രണ്ടു കാര്യങ്ങള്‍ പങ്ക് വെക്കുന്നു...
നമ്മുടെ ഭാരതത്തിലൂടെ ചുറ്റികറങ്ങി യാത്രചെയ്യുവാന്‍ ആഗ്രഹമില്ലാത്തവര്‍ വിരളമാണ്. ഇന്ത്യയെ അറിയുവാന്‍ ഗ്രാമങ്ങളിലൂടെ യാത്രചെയ്യുക എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. പക്ഷെ ഈ ഗ്രാമങ്ങളിലൂടെ ചിലര്‍ക്ക് ഒറ്റയ്ക്ക്, മറ്റുചിലര്‍ക്ക് കൂട്ടമായി...ചിലര്‍ക്ക് വാഹനങ്ങളില്‍ ,മറ്റു ചിലര്‍ക്ക് ബാഗ്‌ പാക്കര്‍..അങ്ങിനെ ലിസ്റ്റുകള്‍ നീളും.എങ്ങിനെ ആണെകിലും യാത്ര എന്നതാണ് എല്ലാവരുടെയും വികാരം.അതില്‍തന്നെ കൂട്ടമായ യാത്രകള്‍ക്ക്ശേഷം തനിയെ യാത്രപോയാല്‍കൊള്ളാംഎന്ന് പലര്‍ക്കും ആഗ്രഹമുണ്ട്. പക്ഷെ സുരക്ഷിതത്വം ഉണ്ടാകുമോ എന്ന ചിന്തയാണ് പലര്‍ക്കും വിലങ്ങ് തടിആകുന്നത്. പ്രത്യേകിച്ചും രാത്രികാലങ്ങളിലെ താമസം. ഇനി പറയുന്നചിലകാര്യങ്ങള്‍ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സാധിക്കും.
1. സ്ലീപ്പിംഗ് ബാഗ്‌,ഡൈനാമോ ടോര്‍ച്, സാധാരണ രീതിയില്‍ഉള്ളഒരുമൊബൈല്‍ഫോണ്‍, സ്വിസ്സ് ആര്‍മിയുടെ ഒരു മള്‍ട്ടിപ്പിള്‍ നൈഫ് (multiple knife case) , രണ്ടുപേര്‍ക്ക്കിടക്കാന്‍കഴിയുന്ന തരത്തിലുള്ള ഒരുടെന്റ്, തെര്‍മോപ്ലാസ്റിംഗ് ഉള്ള ഒരു ഒരുബെഡ് റോള്‍, ഒരുജോഡി ചെരുപ്പ്, അത്യാവശ്യം മരുന്നുകള്‍, ഫസ്റ്റ് എയിട് കിറ്റ്‌, കുറച്ച് ചോക്കലേറ്റ്, ORS പൌഡര്‍, ഇന്ഹെലര്‍, ഭാരംഇല്ലാത്ത ഒരു പുതപ്പ്, Sanitary Napkin (പുരുഷന്മാരും കരുതുക, ഒറ്റയ്ക്കുള്ളയാത്രയില്‍ ചിലപ്പോള്‍ നിങ്ങള്‍മറ്റൊരാളെ സഹായിക്കേണ്ടാതായും വരാം. ) , അത്യാവശ്യം വസ്ത്രങ്ങള്‍ (ഫ്ലൂരസന്റ്റ് നിറങ്ങള്‍ഉപേക്ഷിക്കുക, പ്രകൃതിക്ഇണങ്ങുന്ന ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ മാത്രം) . പിന്നെ വാഷ്‌റൂം പാക്കറ്റ് (പേസ്റ്റുംബ്രഷും സോപ്പും പോലുള്ളത്) ,ചെറിയ ഒരു ക്യാന്‍ (water can)
മുകളില്‍ പറഞ്ഞ അത്രയും മതിയാകും ഒരു യാത്രയില്‍.
2. ഇനി പറയുന്നതാണ് ഏറ്റവും പ്രധാനം. വിശ്രമം ആണ് യാത്രയുടെ എനര്‍ജി എന്ന്പറയാം. ശരിയായ വിശ്രമം,ഭക്ഷണം എന്നിവയാണല്ലോ നമുക്ക് മുന്നോട്ട് പോകുവാനുള്ള എനര്‍ജി. എല്ലായിടത്തുംഎപ്പോഴും നമുക്ക് ടെന്റ് അടിക്കാനോ മറ്റോ കഴിയില്ല. ചിലപ്പോള്‍ ഹോട്ടല്‍ മുറികള്‍നമ്മുടെ കയ്യിലെ ബട്ജട്ടില്‍ ഒതുങ്ങില്ല. ഇനികയ്യില്‍ പണം ഉണ്ടെങ്കില്‍ തന്നെയും ഹോട്ടലുകള്‍ ഒന്നുംഉണ്ടാകാത്ത സ്ഥലം ആണെങ്കിലോ? എന്ന്കരുതി നമുക്ക് യാത്ര ചെയ്യാതെ ഇരിക്കാന്‍ ആവില്ലല്ലോ.. അങ്ങിനെ ഉള്ള സമയത്തെ രക്ഷകന്‍ ആണ് കോച്ച്സര്‍ഫിംഗ് (Couchsurfing )
ആദ്യം കോച്ച്സര്‍ഫിംഗ് എന്താണെന്ന് നോക്കാം. ( www.couchsurfing.com ) തനിയെ യാത്രചെയ്യുന്നവന്റെ വീട് എന്ന് ചുരുക്കിപറയാം. കോച്ച്സര്‍ഫിംഗ് എന്നത് ലോകത്തിന്റെ എല്ലാഭാഗത്തും ഉള്ള ആളുകള്‍ ഒരുമിച്ച് കൂടുന്ന ഒരു നെറ്റ് വര്‍ക്ക് ആണിത്. സ്ത്രീപുരുഷ ഭേദമന്യേ യാത്രക്കാരുടെ ഒരു കൂട്ടായിമ എന്ന്പറയാം. ആദ്യം അതില്‍ഒരു അക്കൊണ്ട് എടുക്കുക. ഫേസ്ബുക്ക്പോലെതന്നെഒരു സോഷ്യല്‍നെറ്വര്‍ക്ക്കൂടിആണിത്. ലോകാത്തിന്റെഎല്ലാഭാഗത്തും ഉള്ള യാത്രയെ ഇഷ്ട്ടപെടുന്ന ,യാത്രികര്‍ ആയവര്‍മാത്രമേ ഇവിടെ മെമ്പര്‍മാര്‍ ആയിട്ടുള്ളൂ . ഇവിടെ ജോയിന്‍ചെയിതാല്‍ കാര്യങ്ങള്‍മനസ്സിലാകും.
ഉദാഹരണത്തിന്, കൊച്ചിയില്‍ നിന്നു ഒറീസവരെ ഞാന്‍ ബൈക്കില്‍ യാത്രചെയ്യുകയാണെങ്കില്‍ രാത്രി ഏകദേശം എവിടെഎത്തുമെന്ന് ആദ്യമേഒരുഐഡിയ ഉണ്ടാക്കും. അങ്ങിനെ എങ്കില്‍ ചിലപ്പോള്‍ സേലം ആരിക്കും ആദ്യദിവസം തങ്ങേണ്ടി വരിക. കാലാവസ്ഥ മോശമാണെങ്കിലോ മറ്റുതടസങ്ങളോനേരിട്ടാല്‍ അന്നത്തെ യാത്ര പ്ലാന്‍ചെയിതതിനേക്കാള്‍ മുന്‍പേ അവസാനിപ്പിക്കെണ്ടാതായി വരാം. എല്ലാംശരിയായിവന്നാല്‍ ചിലപ്പോള്‍എനിക്ക് സേലവും പിന്നിട്ടുമുന്നോട്ടുപോകാന്‍കഴിയുമായിരിക്കും. അങ്ങിനെഎങ്കില്‍ഞാന്‍ 3 സ്ഥലങ്ങള്‍ ആദ്യമേ പ്ലാന്‍ ചെയ്യും. എന്നിട്ട് കോച്ച്സര്‍ഫിംഗ് ആപ്പ്സ് വഴി ഈ 3 സ്ഥലങ്ങളില്‍ ഹോസ്റ്റ്നെ കിട്ടുമോഎന്ന് സേര്‍ച്ച്‌ ചെയ്യും. എന്നിട്ട് 3 പേരോടും maybe വരും എന്ന് പറയും. ആmaybe എന്ത്കൊണ്ടാണെന്ന് ഓരോകോച് സര്ഫരും മനസ്സിലാക്കുന്നവരാണ്. അത് വഴി നമുക്ക് കിടക്കാന്‍ ഒരു സ്ഥലം ലഭ്യമാകുകയാണ്. ഭക്ഷണവും കിടക്കാന്‍ഒരിടവും കുളിക്കാന്‍അല്‍പ്പം ചൂടുവെള്ളവും മിക്കവാറും എല്ലാം ഹോസ്റ്റും നമുക്ക് ശരിയാക്കിതരും. വളരെഅപൂര്‍വ്വം പേര്‍മാത്രം ചിലപ്പോള്‍തുച്ചമായ ഫീസ്‌ ഈടാക്കും. (അത് വല്ല100 or 200 RS only ) . നമ്മള്‍ഒരുപാട് ക്ഷീണിതന്‍ ആണെങ്കില്‍ ഒരുദിവസംപൂരണമായി വിശ്രമിക്കാനും അവസരം ഒരുക്കും. ഇതെല്ലം യാത്രയെസ്നേഹിക്കുന്നത്കൊണ്ട് മാത്രം പരസ്പരം ലഭിക്കുന്ന ഒരു വലിയ ഉപകാരം ആണ്. ചില സ്ഥലങ്ങളില്‍ പ്രതേകമുറികള്‍ഇല്ലെങ്കില്‍ പോലും ഒരേമുറി പങ്ക്വെക്കാന്‍പോലുംതയ്യാര്‍ ഉള്ളവര്‍ ആണ് മിക്കവാറും 90 % കോച്ച് സര്‍ഫര്‍മാരും.കേരളത്തിനുപുറത്തുള്ള പല സ്ത്രീകളും നല്ലൊരു ഹോസ്റ്റ് കൂടി ആണ്. കേരളത്തില്‍ സാദാചാരപ്രശ്നങ്ങളെ നേരിടാറുണ്ട്.അത്കൊണ്ട്തന്നെ സ്ത്രീകള്‍, സ്ത്രീകളെ മാത്രമേ പൊതുവേ വെല്‍ക്കം ചെയ്യാറുള്ളൂ. പിന്നെ ഒരുകാരണവശാല്ലും അധികം സ്വകാര്യവിവരങ്ങള്‍കൈമാറരുത്. നിങ്ങളുടെജോലി, നാട്,കൂട് എന്നിവയൊക്കെപറയാം. നേരില്‍കാണുകയോ,അല്ലെങ്കില്‍ ഹോസ്റിംഗ് സ്വീകരിക്കുകയോചെയ്യാതെ എല്ലാ വിവരങ്ങളും ഷെയര്‍ ചെയ്യാന്‍നില്‍ക്കരുത്. അതെപോലെ ഫെസ്ബുക്കില്‍ ആഡ് ചെയ്യാനും നില്‍ക്കരുത്. വിവരങ്ങള്‍മെസെജ് വഴി കൈമാറാം. നേരില്‍കണ്ടു പരിചയപ്പെട്ടതിനൊക്കെ ശേഷം വേണമെങ്കില്‍ മാത്രംനമ്മുടെസ്വകാര്യ നെറ്റ് വര്‍ക്കില്‍ ചേര്‍ക്കാന്‍പാടുള്ളൂ. അതാണ്‌കുറച്ച് നല്ലത്എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
യാത്രയിലെ ഏറ്റവും വലിയ സഹായം ആണ് കോച്ച്സര്‍ഫിംഗ്. ഇതിനു തുല്യമായ,അല്ലെങ്കില്‍ ഇതിലും മെച്ചം ഉള്ള ഒന്ന് ഇതിനു പകരം സജസ്റ്റ് ചെയ്യുവാന്‍ എനിക്ക് അറിയില്ല. ( *യൂത്ത് ഹോസ്റലിനൊക്കെ ഒരുപാട്പരിമിതികള്‍ ഉണ്ട്. അതേപോലെ ലോകത്ത്എല്ലായിടത്തുംകിട്ടില്ല.അവര്‍ക്ക്ചിലസ്ഥലങ്ങള്‍മാത്രമേഉള്ളൂ.)
ഒരുകാര്യം എടുത്തു പറയട്ടെ..പലപ്പോഴും ജെണ്ടര്‍ഗാപ് (Gender gap ) ഒന്നുംനോക്കാതെതന്നെ സഹായംചെയ്യുന്നവരാണ് പലരും. നിങ്ങള്‍ഒരുപുരുഷന്‍ആണെകില്‍തന്നെ ചിലപ്പോള്‍സുന്ദരിയായ ഒരുയുവതിആയിരിക്കും നിങ്ങള്ക്ക് താമസസൗകര്യം ഒരുക്കുക. മലയാളികള്‍ പൊതുവേ പരസ്പരം വില കളയുന്നവര്‍ ആണെന്ന് ഒരു വനിത പറഞ്ഞത്ഓര്‍ക്കുന്നു. ഒരിക്കല്‍ ഒരുമലയാളിയെ വീട്ടില്‍ കയറ്റിയിട്ടു അവരോടു രാത്രിയില്‍ അപമര്യാദ ആയിപെരുമാറി.അക്കാരണത്താല്‍ ഇന്നും അവര്‍ എവിടെയെങ്കിലും ഒരു മലയാളി യാത്രികനെ കണ്ടാല്‍ മിണ്ടുകപോലുംഇല്ല എന്ന് ആ സ്ത്രീ കോച്സര്ഫിങ്ങിന്റെ കോളത്തില്‍ അനുഭവം എഴുതിയിട്ടുണ്ട്. ദയവായി നമ്മളായിട്ടു ഉള്ള കഞ്ഞിയില്‍ പാറ്റ ഇടരുത്. കുളിയ്ക്കാൻ ചൂടുവെള്ളവും കഴിക്കാന്‍ നല്ലഭക്ഷണവും കിടന്നുറങ്ങാന്‍ സുരക്ഷിതമായ ഒരിടവും...അത്രയുംമാത്രമേ ചിന്തിക്കാന്‍ പാടുള്ളൂ.
മുകളില്‍പറഞ്ഞ അത്രയും കാര്യങ്ങള്‍മതി...നിങ്ങള്‍ക്കും തനിയെ യാത്ര ചെയ്യാം...
*പിന്‍ കുറിപ്പ് : യാത്രചെയ്യാന്‍ ആദ്യംവേണ്ടത് മനസ്സ് ആണ്. അതുണ്ടെങ്കില്‍ ബാക്കിഎല്ലാംതനിയെ വന്നുകൊള്ളും. കേരളത്തില്‍മാത്രമാണ് പൊതുവേ സദാചാരപ്രശ്നങ്ങള്‍ ഉള്ളത്. മറ്റുള്ള ഒരുസ്ഥലത്തും അങ്ങിനെഒന്ന്നേരിടേണ്ടി വരാറില്ല എന്നതാണ് അതിന്റെ ഒരിത്.
കടപ്പാട് : ഹുസൈൻ

തിരുവനന്തപുരം പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

തിരുവനന്തപുരം 
--------------------------------------
1 പത്മനാഭപുരം കൊട്ടാരം
2 വഴ്വന്തോൾ വെള്ളച്ചാട്ടം
3 പൊന്മുടി
4 ചിറ്റാർ ഡാം
5 അഗസ്ത്യ മല
6 തിരുവന്തപുരം കുതിര മാളിക
7 നെയ്യാര്‍ ഡാം
8 ലയണ്‍സ് സഫാരി പാര്‍ക്
9 മങ്കയം വെള്ളച്ചാട്ടം
10 ബോണക്കാട്
11 കോവളം
12 കോട്ടൂർ
13 കോയിക്കൽ കൊട്ടാരം
14 അഞ്ചുതെങ്ങു കോട്ട
15 പദ്മനാഭസ്വാമി ക്ഷേത്രം
16 പൂവാർ
17 കല്ലാർ 
18 മീൻമുട്ടി
19 പെരുമാതുറ
20 വേളി
21 ആക്കുളം
22 പാറമുകൾ
23 കോവളം
24 ശംഖുമുഖം
25 ഇടവ
26 കിളിമാനൂർ കൊട്ടാരം
27 വെള്ളാനിക്കൽ പാറ
28 കടൽകാണീ പാറ
29 പാണ്ടിപത്ത്
30 വെള്ളറട കുരിശു മല
31 മടവൂർ പാറ

കടപ്പാട് : നവീൻ 

ഇടുക്കിയിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ

ഇടുക്കിയിലുള്ള പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ .
1 ഇരവികുളം
2 ആനമുടി
3 ദേവികുളം
4 മാട്ടുപെട്ടി ഡാം
5 രാമക്കൽമേട്‌
6 കോലുക്കുമലൈ
7 മൂന്നാര്
8 വാഗമണ്‍
9 കൊലഹലമേട്‌
10 പരുന്തുമ്പാറ
11 തേക്കടി
12 ചീയപ്പാറ വെള്ളച്ചാട്ടം
13 ഇലവീഴാപൂഞ്ചിറ
14 കീഴാർകൂത്ത് വെള്ളച്ചാട്ടം
15 തുംബാച്ചി കുരിശുമല
16 തൊണ്ടമാൻ കോട്ട
17 പാൽകുളമേട്
18 മീശപുലിമല
19 തൊമ്മൻകൂത്ത്
20 നാടുകാണി
21 കുടയത്തൂർ
22 പാഞ്ചാലിമെട്
23 അഞ്ചുരുളി
24 ചിന്നാർ
25 മറയൂര്
26 മതികെട്ടാൻ മല
27 പീരുമേട്
28 പൈനാവ്
29 ഇടുക്കി ആർച് ഡാം
30 മീനുളിഞ്ഞാംപാറ
31 വട്ടവട
32 കല്യാണത്തണ്ട്
33 ഉപ്പുകുന്ന്
34 കാന്തല്ലൂര്‍- മറയൂര്‍
35 ആനയിറഗല്‍ ഡാം
36 കുട്ടിക്കാനം
37 പട്ടുമല
38 മംഗളാദേവിക്ഷേത്രം
39 അയ്യപ്പൻ കോവിൽ
40 കാൽവരി മൌണ്ട്
41 പത്താം മൈൽ
42 പൂപ്പാറ

കടപ്പാട് : നവീൻ 

മേഘമല

മേഘങ്ങളെ പാടിയുറക്കാം, മേഘമലയെ തൊട്ടുണര്‍ത്താം”
ജീവിതത്തിലെ ഏറ്റവും രസകരമായ കാര്യം യാത്ര ചെയ്യുക എന്നതാണ്. അതുപോലെ തന്നെ രസകരമായ അനുഭവമാണ് അത് വിവരിക്കുക എന്നതും. ആര്‍ക്കും നല്ല സഞ്ചാരികളാകാം. പക്ഷേ ആ യാത്രയിലെ അനുഭവങ്ങള്‍ അനുഭൂതി പകരും വിധം പകര്‍ന്നുതരാന്‍ നല്ലൊരു സാഹിത്യകാരനേ കഴിയൂ. അതായിരുന്നു എസ്.കെ.പൊറ്റെക്കാടിനെ സഞ്ചാരസാഹിത്യകാരനാക്കിയ, സഞ്ചാരസാഹിത്യത്തിലെ കുലപതിയാക്കിയ പ്രധാന ഘടകം.
മനുഷ്യനായിപ്പിറന്നാല്‍ ഒരിക്കലെങ്കിലും ഒരിടത്തേക്കെങ്കിലും യാത്രചെയ്യാതെ ജീവിക്കാന്‍ അവനാവില്ല എന്നത് ഒരു സത്യമായിത്തുടരവേ ആ യാത്രകളിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ അന്യനു പകുക്കുന്നതിലെ ആകര്‍ഷകത്വമാണ് യാത്രാവിവരണങ്ങളുടെ പിറവിക്കുകാരണം എന്നെനിക്ക് തോന്നുന്നു. ഇതെല്ലാം ഉള്ളിന്‍റെ ഉള്ളില്‍ ഒളിപ്പിച്ചുവച്ചാണ് മേഘങ്ങളെ ചുംബിച്ചു നില്‍ക്കുന്ന മേഘമലയിലേക്ക് യാത്ര തിരിച്ചത്.
പുതുപ്പുലരി വിളിച്ചോതി കിഴക്കിന്‍റെ ചക്രവാളത്തില്‍ നിന്നും വന്നെത്തിയ കാറ്റില്‍ മനം മയങ്ങി നില്‍ക്കുന്നനേരം, വൃശ്ചികമഞ്ഞിനെ തള്ളിപ്പുറത്താക്കി ചൂടിന്‍റെ കരങ്ങള്‍ ഭൂമിയെ വാരിപ്പുണരാന്‍ വെമ്പല്‍ കൂട്ടിനിന്ന ഒരു പ്രഭാതത്തില്‍ തൃശ്ശൂരില്‍ നിന്നും ഏഴ് ഗഡികളും കോഴിക്കോടുനിന്ന്‍ ഒരു ഗഡിയുമായി മേഘമല ലക്ഷ്യമാക്കി ജീപ്പ് കുതിച്ചു, യാത്രപോവുക എന്ന് പറയുമ്പോള്‍ ആരുടെ മുഖത്തും വിരിയുന്ന ആവേശത്തോടെ.. വഴിയരികിലെ ചായക്കടയില്‍ നിന്നും ചൂടോടെ ചില്ലുക്ലാസ്സില്‍ കിട്ടിയ ചായ അകത്താക്കി. ഇരുട്ടിനെ തുളച്ച് വെളിച്ചമാക്കുന്ന സൂര്യന്‍റെ പ്രവേശനത്തിന് മുന്‍പ് കിട്ടിയ ചായ ആയതുകൊണ്ടാണോ എന്നറിയില്ല, പ്രത്യേക സ്വാദ് അനുഭവപ്പെട്ടു, ശേഷം യാത്ര തുടര്‍ന്നു.
മേഘമല അത് തന്നെയായിരുന്നു യാത്രയില്‍ എന്‍റെ സ്വപ്നം, അവളുടെ സൌന്ദര്യം പലകുറി വായിച്ചതുകൊണ്ടാകാം അവളെകാണാന്‍ ഉള്ള മോഹം എന്നില്‍ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ അവിടെ എത്തും വരെ ആവേശം കൂടിക്കൊണ്ടേയിരുന്നു.. ഏകദേശം 7 മണിയോടുകൂടി ഞങ്ങള്‍ അടിമാലിയില്‍ എത്തിച്ചേര്‍ന്നു, അവിടെനിന്ന്‍ പ്രഭാത ഭക്ഷണം കഴിച്ച് ഒരേമ്പക്കവും വിട്ട് ബൈസണ്‍ വാലി വഴി ചിന്നക്കനാലിലേക്ക്. ഏലത്തോട്ടത്തിന് നടുവിലൂടെ കൃത്യം ഒരു ജീപ്പിന് പോകാന്‍ പാകത്തിലുള്ള ആ വഴിയിലൂടെയുള്ള യാത്ര വളരെ മനോഹരമായിരുന്നു. ശേഷം ചിന്നക്കനാലില്‍ നിന്നും ബോഡിയിലേക്കുള്ള വഴിയില്‍ നിറകുടം പോലെയുള്ള ആനയിറങ്ങല്‍ ഡാമിനേയും കണ്ട്, ബോഡിനായ്ക്കനൂര്‍ ലക്ഷ്യമാക്കി വണ്ടി ചീറിപ്പാഞ്ഞു.
ഒരു കല്ലെടുത്ത് ചുവരില്‍ കരകുര വരച്ചാല്‍ കാണുന്ന കാഴ്ച അതായിരുന്നു ബോഡിനയ്കനൂര്‍ ചുരം ദൂരെ നിന്ന് കണ്ടപ്പോള്‍ തോന്നിയത്. ഒരു മലയെ ആരൊക്കെയോ ചേര്‍ന്ന് കീറി മുറിച്ചിരിക്കുന്നു അതിലൂടെ കുറെ ഉറുമ്പുകള്‍ യാത്ര ചെയ്യുന്നു. അവിടെ പോയിട്ടുള്ള, ഈ ചുരം അകലെ നിന്ന് കണ്ടിട്ടുള്ള ഏതൊരാള്‍ക്കും ഇങ്ങനെയൊക്കെ തോന്നാം. ചുരമിറങ്ങി ബോഡി പട്ടണവും താണ്ടി വഴിയരികിലെ ഒരു കുടുസ്സു ഹോട്ടലില്‍ നിന്നും സാമ്പാറും എന്തൊക്കെയോ മറ്റുചില കറികളും കൂട്ടി നല്ല സാപ്പാട് കഴിച്ചു. ചുടുചോര്‍ ഇപ്രകാരം കറികള്‍ കൂട്ടി നാട്ടില്‍ കഴിക്കുമ്പോള്‍ കിട്ടുന്ന സ്വാദ് അവിടെ നിന്നും ലഭിച്ചു, ഒരുപക്ഷെ വിശപ്പ്‌ അസ്സഹ്യമായതുകൊണ്ടാവാം. ശേഷം ചിന്നമണ്ണൂരിലേക്ക്. ആടിക്കളിച്ചുല്ലസിക്കുന്ന, അരിമണിപ്പൂക്കുന്ന നെല്‍പ്പാടങ്ങളുടെ കാഴ്ചയാണ് ബോഡിയില്‍ നിന്നും ചിന്നമണ്ണൂരിലേക്കുള്ള യാത്രയില്‍ കാണുന്ന ദൃശ്യം. അവിടുത്തെ കര്‍ഷകര്‍ നമുക്കൊരുക്കിയ കാഴ്ച, കേരളത്തില്‍ നിന്നും അന്യമായിക്കൊണ്ടിരിക്കുന്ന കാഴ്ച!
ചിന്നമണ്ണൂരും കഴിഞ്ഞ് ചെമ്മണ്‍ പാതയിലേക്ക് വണ്ടി പ്രവേശിച്ചു. പാതയ്ക്കിരുവശവും പലതരം കൃഷികള്‍ പൂക്കുന്നു. മുന്തിരിത്തോട്ടങ്ങള്‍ക്ക് പേരുകേട്ട തേനിയിലെ പാടങ്ങള്‍, ഞങ്ങള്‍ എത്തുമ്പോഴേക്കും മുന്തിരിയില്ലാതെ അവശതയിലായി തൂങ്ങി നില്‍ക്കുന്നു. മുന്തിരിത്തോട്ടം കണ്ടു മുന്തിരി മാത്രം കാണാന്‍ കഴിഞ്ഞില്ല, അത് വളരെ നിരാശജനകമായി. അതൊന്നും വകവയ്ക്കാതെ മേഘമലയിലേക്കുള്ള ചുരം കയറി. മേഘമല വളരെ നല്ല വിനോദസഞ്ചാരകേന്ദ്രമാണെന്ന ബോധോദയം തമിഴ് സര്‍ക്കാരിന് ഇപ്പോളാണ് ഉണ്ടായതെന്ന് തോന്നുന്നു. കാരണം വീതിയേറിയ റോഡുകള്‍ നിര്‍മ്മിക്കാനുള്ള പണികള്‍ അവിടെ തകൃതിയായി നടക്കുന്നു. വഴിയരികിലെ കാട്ടുമരങ്ങളില്‍ സിംഹവാലനും മറ്റു കുരങ്ങന്മാരും ചാടി കളിക്കുന്നുണ്ടായിരുന്നു. അവരെയെല്ലാം നോക്കിയും റ്റാറ്റ കൊടുത്തും ഏകദേശം 5 മണിയോടെ ഞങ്ങള്‍ മേഘമലയുടെ താഴ്വാരത്തിലെത്തി. തേയിലതോട്ടങ്ങള്‍ കണ്ടു മടുത്ത മലയാളിപോലും ഇവിടുത്തെ കാഴ്ചകണ്ട് സ്വയം മറന്നുപോവും. ഒരു തടാകവും അതിനുചുറ്റും തേയില തോട്ടങ്ങളും അതിനിടയില്‍ കൊച്ചുകൊച്ചു വീടുകളും! എങ്ങനെ ഇഷ്ടപ്പെടാതിരിക്കും? ആദ്യകാഴ്ചയില്‍ തന്നെ ഞങ്ങള്‍ സംതൃപ്തരായി. ശേഷം പട്ടണം ലക്ഷ്യമാക്കി യാത്ര തുടര്‍ന്നു. താമസവും ഭക്ഷണവും നേരത്തെതന്നെ അവിടെ ഉറപ്പ് വരുത്തിയിരുന്നു, തടാകതീരത്ത് നല്ല ഒതുക്കമുള്ള മുറി. തടാകക്കരയിലുള്ള ഇരിപ്പിടത്തിലിരുന്ന്‍ തേയില തോട്ടങ്ങളെ നോക്കി ഇരുന്നപ്പോള്‍ പടിഞ്ഞാറില്‍ നിന്നും വന്നെത്തിയ കാറ്റ് ശരീരത്തെ തഴുകിപ്പോയി, തണുപ്പിന്‍റെ ശീല്‍ക്കാരങ്ങള്‍ ഉള്ളിനെ സ്പര്‍ശിച്ചു. ശേഷം മുറിയിലെത്തി ഉഷാറോടെ പുറത്തിറങ്ങി.
മുറിയില്‍ കയറുമ്പോള്‍ ഉണ്ടായ അവസ്ഥയല്ല തിരിച്ചിറങ്ങിയപ്പോള്‍. തണുപ്പ് ഏറെ കൂടിയിരിക്കുന്നു. ചൂടുകായാന്‍ പറ്റിയ എന്തെങ്കിലും സാഹചര്യം അന്വേഷിച്ചപ്പോള്‍ അതിനും വഴിയില്ല. ലേശം ശക്തിമരുന്ന് വാങ്ങിത്തരാം എന്ന പതിനാറാമത്തെ അടവ് ഞങ്ങള്‍ പുറത്തെടുത്തപ്പോള്‍ അണ്ണന്മാര്‍ എന്തിനും റെഡി. കാട്ടിലും മേട്ടിലും ഓടി നടന്ന് അവര്‍ മരക്കഷണങ്ങള്‍ ശേഖരിച്ച് ഞങ്ങള്‍ക്ക് വേണ്ട ഒത്താശകള്‍ ചെയ്തു തന്നു. തീയിന് ചുറ്റുമിരുന്നു ഞങ്ങള്‍ രാത്രിഭക്ഷണം കഴിച്ചു, അപ്പോളും തണുപ്പ് കൂടിക്കൊണ്ടേയിരുന്നു. അധികം വൈകാതെ യാത്രാക്ഷീണം ഞങ്ങളെ കൂര്‍ക്കം വലിയിലേക്ക് നയിച്ചു. പ്രഭാതം വിളിച്ചോതി സൂര്യരശ്മികള്‍ മണ്ണില്‍ പതിക്കാന്‍ തുടങ്ങിയപ്പോളാണ് കണ്ണുകള്‍ തുറന്നത്. കുളിച്ചു ഉഷാറായി ഒരു ചുടു ചായയും കുടിച്ച് മഹാരാജമേട്ട് ലക്ഷ്യമാക്കി യാത്ര തുടങ്ങി. തടാകക്കരയില്‍ ഒരു വീടിനുമുകളിലേക്ക് വരിയായി ഒരുപാട് വീടുകള്‍ ഉള്ള കാഴ്ച കണ്ടപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് സന്തോഷ്‌ ജോര്‍ജ്ജ് കുളങ്ങരയുടെ നോര്‍വേ യാത്രയാണ്. അവിടുത്തെപ്പോലെ ഇവിടേയും.! എത്ര തവണ നോക്കിയാലും മതിവരാത്ത കാഴ്ചകള്‍, ഇളിച്ചുകാണിച്ചു നില്‍ക്കുന്ന തെയിലകള്‍ അവയ്ക്കിടയിലൂടെ പറന്നു നടക്കുന്ന പക്ഷികള്‍, തേയില നുള്ളുന്ന സ്ത്രീകള്‍ ഇങ്ങനെയെല്ലാം പ്രകൃതി നമുക്കായ് പലതും അവിടെ ഒരുക്കിവച്ചിരിക്കുന്നു. തെയിലകള്‍ക്കിടയില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഡാം, അതിനു പരിസരത്തെ പരിശോധനാ കവാടത്തില്‍ അപ്പുറം കടക്കാന്‍ അനുമതി ചോതിച്ചപ്പോള്‍ ഒരു ഉദ്യോഗസ്ഥന് ശക്തിമരുന്ന് വേണം.. ഞങ്ങളില്‍ അതില്ലാത്തത് കൊണ്ട് അയാള്‍ നിരാശയോടെ അനുമതി തന്നു . മഹാരാജമേട്ടില്‍ അവിടെ പോകരുത് ഇവിടെ പോകരുത് എന്നൊക്കെയുള്ള ചില നിര്‍ദേശങ്ങളും..
'മുകളില്‍ ആകാശം താഴേയും ആകാശം' അതാണ്‌ മഹാരാജമേട്ടില്‍ നിന്നുള്ള കാഴ്ച, മേഘപാളികളാല്‍ മൂടിയിരിക്കുന്ന അടിത്തട്ട്. കാട്ടുപോത്തിന്‍റെ കാല്‍പ്പാടുകളും ആനപ്പിണ്ടങ്ങളും നിറഞ്ഞ വഴികള്‍. അതിനടുത്തുള്ള ഒരു കുന്നിന്‍ മുകളിലേക്ക് ചെറിയൊരു ട്രെക്കിംഗ്, അതിനു മുകളില്‍ നിന്നുള്ള കാഴ്ച, അത് വളരെ പ്രത്യേകതയാണ്. തെയിലകള്‍ക്കിടയിലൂടെ ഞങ്ങള്‍ വന്ന വഴി അവിടെ നിന്നും കാണുമ്പോള്‍ അത്ഭുതവും വിസ്മയവും തോന്നി. "മൂന്നാറിനെ മറന്നേക്കൂ, മേഘമലയാണ് യഥാര്‍ത്ഥ സുന്ദരി." കരടിയും പുലിയുമെല്ലാം ഉള്ള മേഘമല സഞ്ചാരകര്‍ക്ക് വേറിട്ട അനുഭവമായിരിക്കും എന്നതില്‍ ഒട്ടും സംശയിക്കേണ്ടതില്ല. വിനോദസഞ്ചാരകരുടെ തിക്കിലും തിരക്കിലും പെടാതെ കിടക്കുന്ന ആ സൌന്ദര്യറാണിയെ എത്ര കണ്ടാലും ആരും വെറുക്കയുമില്ല. കാഴ്ചകള്‍ ആസ്വദിച്ചും ക്യാമറയില്‍ ഒപ്പിയെടുത്തും ഉച്ചയോടെ ഞങ്ങള്‍ അവിടെനിന്നും പടിയിറങ്ങി. പോരാന്‍ തോന്നിയിട്ടല്ല, പക്ഷേ പോരാതെ നിവൃത്തിയില്ലാലോ! തിരികെ കമ്പം വഴിയായിരുന്നു യാത്ര. കമ്പത്തെ മുന്തിരിതോട്ടങ്ങള്‍ കണ്ടപ്പോള്‍ നേരത്തെ ഉണ്ടായിരുന്ന നിരാശ വിട്ടൊഴിഞ്ഞു. നല്ല തോട്ടങ്ങള്‍, കാണാന്‍ കൊള്ളാം, കാണാന്‍ മാത്രം! എന്തെന്നാല്‍ കീടനാശിനിയടിച്ച് വെളുത്ത നിറത്തിലുള്ള പാട കാണാം ഓരോ മുന്തിരിയിലും. ഇതെല്ലാം കേരളത്തിലെക്കാണല്ലോ വരുന്നത് എന്നോര്‍ക്കുമ്പോള്‍ വിഷമം തോന്നും. കമ്പവും കുമളിയും മുണ്ടക്കയവും കുട്ടിക്കാനവും താണ്ടി ഞങ്ങള്‍ തിരികെ പോന്നു. ജീപ്പില്‍ ഒരു നീണ്ടയാത്ര ജീവിതത്തിലാദ്യം, ഇത്രയേറെ ആസ്വദിച്ച യാത്രയും!
യാത്ര എന്നും ഓരോ അനുഭവമാണ്, എന്‍റെ യാത്രകള്‍ എന്റേതായ രീതിയില്‍ എഴുതി നിങ്ങള്‍ക്ക് മുന്‍പില്‍ സമര്‍പ്പിക്കുന്നു എന്ന് മാത്രം! യാത്രകള്‍ പോവുക, നല്ല സഞ്ചാരികളാവാന്‍ ശ്രമിക്കുക.. വണക്കം!!

കടപ്പാട് : നാരായണൻ 

Tuesday 19 April 2016

മാങ്കുളം

മാങ്കുളത്തെ കുറിച്ച് ആദ്യമായി കേട്ടത് സഞ്ചാരി ഗ്രൂപ്പിൽ നിന്നാണ്.
കഴിഞ്ഞ ഞായറാഴ്ച (29:11:15) ഞങ്ങൾ 3ഫാമിലിസ് ബൈക്കിന് ആണ് പോയത്.
ഫാമിലി ക്ക് പറ്റിയ റൂട്ട് അല്ല .
മൂന്നാർ ടൗൺ എത്തുന്നതിന് ഏകദേശം 15 കിലോമീറ്റർ മുമ്പ് കല്ലാർ ജംഗ്ഷൻ,
അവിടന്ന് ലെഫ്റ്റ് മുകളിലേക്ക് പോകുന്ന റോഡ് ആണ് "മാങ്കുളം - ആനക്കുളം " റോഡ് .
പിന്നെ അങ്ങോട്ട് സൈലന്റ് ഏരിയ.
ഏലം പ്ലാന്റേഷൻ, നല്ല തണുപ്പും,
റോഡ് ഇടയ്ക്കിടയ്ക്ക് മോശമാ
But ബ്യൂട്ടിഫുൾ ഏരിയ!
ക്രൌട് തീരേ ഇല്ല,
കിളി കളുടെ കള കള ശബ്ദം.
പിന്നെ കുറേ ദൂരം ചെന്നപ്പോൾ കാട്ടരുവികളുടേയും വെള്ളച്ചാട്ടങ്ങളുടേയും ശബ്ദം കേൾക്കാൻ തുടങ്ങി
നല്ല ഒരു വെള്ളച്ചാട്ടം കണ്ടു; വന്നത് വെറുതെ ആയില്ലാ എന്നു തോന്നി
ഞങ്ങൾ ആണുങ്ങൾ ഇറങ്ങാൻ നോക്കി, ഭാര്യമാർ സമ്മതിച്ചില്ല.
അതാ പറയുന്നേ.... എവിടെയെങ്കിലും പോകുമ്പോൾ ഭാര്യമാരെ കൊണ്ടോവാൻ പാടില്ല. (ചുമ്മാ )
അവിടെ നിന്നു കുറേ ഫോട്ടോസ് എടുത്തു. വീണ്ടും കുറച്ചു കൂടി പോയപ്പോൾ അധികം ആഴമില്ലാത്ത എന്നാൽ ഒഴുക്കുള്ള കുളിക്കാൻ പറ്റിയ പുഴ കണ്ടു' അവിടെ കുറേ "യ്യോ'., യ്യോ " ചെക്കൻമാർ അർമ്മാതിച്ചു കുളിക്കണ കണ്ടു'
ഞങ്ങൾ അവിടെ നിന്നും വിട്ടുപോയി
കുറേ കഴിഞ്ഞപ്പോൾ മാങ്കുളം എത്തി,
പിന്നെ അവിടന്ന് മുകളിലേക്ക് കുത്തനെ ഒരു കയറ്റം ആനക്കുളത്തേക്ക് .
റോഡില്ല - ഉരുളൻ കല്ലുകൾ നിറഞ്ഞ ഒരു വഴി😣
സുജിത്തും ഭാര്യയും ആദ്യം കയറി തൊട്ടു പുറകേ ഞാനും വൈഫും മോളും,
പുറകേ ബിനീഷും ഭാര്യയും മോനും,
സുജിത്തിന്റെ വണ്ടി ഒരു കല്ലിൽ തട്ടി തെന്നി ദേ വരുന്നു പുറകോട്ട് ബ്രേക്ക് ചവിട്ടിയിട്ടും നിൽക്കുന്നില്ല!
എല്ലാവരും ഭയന്നു
ഇനി അങ്ങോട്ട് പോണോ എന്നായി എല്ലാവർക്കും😞
രണ്ട് അമ്മുമ്മമാർ ഞങ്ങളോട് വിശേഷം ചോദിച്ചു കുശലങ്ങൾ പറഞ്ഞു '
ഒരു ജീപ്പ് കാരൻ പറഞ്ഞു കുഞ്ഞുങ്ങളേയും കൊണ്ട് അങ്ങോട്ട് പോകല്ലേ : ഒരു ഉഗ്രൻ ഇറക്കമുണ്ട് കല്ലെല്ലാം തെന്നി കിടക്കുകയാണെന്ന്
പിന്നെ ഇറക്കത്തിന് മുമ്പ് പെണ്ണുങ്ങളെ ഇറക്കി ഞങ്ങൾ വണ്ടി ഇറക്കി
പിന്നീട് നിരപ്പുള്ള വഴി ആണെങ്കിലും നിറയെ ഉരുളൻ കല്ലുകളാ.. ഒരു ഓട്ടോറിക്ഷയിൽ രണ്ട് ചേച്ചിമാരേയും കയറ്റി പോകുന്നത് കണ്ടു., ഓട്ടോ പോകുന്നത് കണ്ട് ഞങ്ങൾ പേടിച്ചു ഇതിപ്പോ മറിയുമോ.. എന്ന രീതിയിൽ ആണ് പോകുന്നത്.
കുറച്ച് പോയപ്പോൾ ഒരു ഗുഹ കണ്ടു ' മാതാവിന്റെയും പിതാവിന്റെയും രൂപം (ഒരു ചെറിയ പള്ളി)
ആ ഗുഹയിലൂടെ ഞങ്ങൾ ഞരങ്ങി കയറി; ശ്വാസം കിട്ടാൻ ചെറിയ ബുദ്ധിമുട്ട് പോലെ, ഞങ്ങൾ തിരിച്ച് ഇറങ്ങി' ആ ഗുഹയുടെ കവാടത്തിൽ മുകളിൽ നിന്നും വെള്ളം ഒഴുകി വീഴുന്നത് കാണാൻ തന്നെ നല്ല രസമാ.... അപ്പോൾ മഴക്കാലത്തെ കാര്യം പറയണ്ടാല്ലോ , എന്തു രസമായിരിക്കും.
ഏതാണ്ട് ഉച്ചയ്ക്ക് 12 മണി ആയിട്ടുണ്ടാകും വിശപ്പിന്റെ വിളി തുടങ്ങി , വീണ്ടും യാത്ര തുടങ്ങി ആനക്കുളത്ത് എത്തിയാൽ ഹോട്ടൽ വല്ലതും ഉണ്ടായിരിക്കുമെന്ന് കരുതി.
അങ്ങനെ ആനക്കുളം എത്തി. പ്രകൃതി രമണീയമായ ഒരു കാട്ടുചോല. അവിടെയാണ് സന്ധ്യകളിൽ ആനകൾ കൂട്ടമായി അർമ്മാതിക്കാൻ വരുന്നത് .
നമുക്ക് അവിടെ കുളിക്കാൻ അനുവാദമില്ല.
ആ പുഴ കടന്ന് ഒരു ആദിവാസി അപ്പുപ്പൻ കാട് കയറി പോകുന്ന ദൃശ്യം നല്ല കാഴ്ചവിരുന്നായിരുന്നു.
ആ നദിക്കരയിൽ ഒരു വിടും ചെറിയ ഒരു ഹോട്ടലും
(ഹോട്ടൽ വീട് ) ഭാഗ്യത്തിന് കണ്ടു. ഊണ് ഉണ്ടെന്നു പറഞ്ഞു.
ആഹാ! നല്ല നാടൻ ഊണ് .
നല്ല അയല കറിയും ചാള വറുത്തതും, അച്ചാർ സൂപ്പറാട്ടാ, പിന്നെ ഒരു ബീൻസ് ഉപ്പേരി രസം പപ്പടം , ഉഗ്രൻ മോരും. മോര് അധികം കഴിച്ചില്ല. മോരും മീൻ കറിയും വിരുദ്ധാഹാരമാണല്ലോ. ചോറു വീണ്ടും വാങ്ങണമെന്നുണ്ടായിരുന്നു. പക്ഷേ തിരിച്ച് ആ വഴിയിലൂടെ തന്നെ വയറും കുലുക്കി വണ്ടി ഓടിക്കേണ്ട കാര്യം ഓർത്തപ്പോൾ വേണ്ടാന്നു വെച്ചു.
അങ്ങനെ ഊണും കഴിച്ച് കുറച്ചു സമയം നദിക്കരയിൽ റെസ്റ്റ് എടുത്തിട്ട് - ആ വഴിയിലൂടെ തന്നെ കുറച്ച് കൂടി മുകളിലേക്ക് യാത്ര തിരിച്ചു . അവിടെ മനോഹരമായ ഒരു ചെറിയ ചെക്ക്ഡാം കണ്ടു. കുറച്ചു കഴിഞ്ഞു ഞങ്ങൾ തിരിച്ചു പോന്നു.
( റൂട്ട് :- എറണാകുളം- കോതമംഗലം - അടിമാലി -കല്ലാർ - മാങ്കുളം - ആനക്കുളം )

കടപ്പാട് : ഉണ്ണി 

ആനമട

തുടക്കം മോശമാകുന്ന യാത്രകൾ പലതും അത്ഭുധങ്ങൾ സമ്മാനിച്ചിട്ടുണ്ട്, അതിൽ ഒന്നായിരുന്നു കഴിഞ്ഞ ആനമട യാത്ര. രാവിലെ തുടങ്ങാനിരുന്ന യാത്ര നല്ല കന പോസ്റ്റിനുശേഷം 12 മണിയോടെയാണ് തുടങ്ങാൻ കഴിഞ്ഞത്. തൃശൂർ നിന്ന് മണ്ണുത്തി വഴി പട്ടിക്കാട് എത്തിയപ്പോൾ അടുത്ത പണി കൂട്ടത്തിലെ ഒരു വണ്ടി പണി മുടക്കി അങ്ങനെ മറ്റൊരു വെടികെട്ട് പോസ്റ്റ്‌. എല്ലാ പോസ്റ്റുകൾക്കും ഒടുവിൽ പുലയൻപാറ 3:45 ഓടെ എത്തി, 4 മണിക്ക് ചെക്ക്‌ പോസ്റ്റ്‌ ക്ലോസ് ചെയ്യും അത് കഴിഞ്ഞ് 5 മിനിറ്റ്‌ വൈകിയാൽ ഒരാളെ പോലും അകത്തേക്ക് കയറ്റി വിടില്ല അപകടങ്ങൾ പതിയിരിക്കുന്ന സ്ഥലം ആയത് കൊണ്ട് തന്നെ ഉധ്യൊഗസ്തർ നല്ല കർശന നിയന്ത്രണമാണ് ഏർപെടുത്തിയിരിക്കുന്നത്. അവിടെയുള്ള ജീപ്പുകളിൽ മാത്രമേ കാട്ടിലേക്ക് പ്രവേശനം ഉള്ളു , സ്വന്തം വാഹനത്തിലോ, നടന്നോ പോകണം എന്നുണ്ടെങ്കിൽ പെർമിഷൻ കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്.
അങ്ങനെ ഞങ്ങൾ ഒരു ജീപ്പിൽ 7 പേരും സാരഥിയായി സലിം ഇക്കയും ചെക്ക്‌ പോസ്റ്റിൽ എത്തി, സമയം 3:50 ആളൊന്നിനു 50 രൂപ വെച്ചും ജീപ്പ് 100 രൂപയും അങ്ങനെ ആകെ മൊത്തം 450 രൂപ ചെക്ക്‌ പോസ്റ്റിൽ അടച്ചു. ഇനി അങ്ങോട്ടുള്ള യാത്ര ഫോറെസ്റ്റിന്റെ ഇന്‍ഷ്വറൻസോട് കൂടിയാണ്. ഓഫ്‌ റോഡ്‌ എന്ന് പറഞ്ഞാൽ ഇതാണ് ഇപ്പോഴത്തെ പിള്ളേർ ഒന്നൊന്നര കട്ടയുള്ള ടയറും ഇട്ട് ഓഫ് റോഡ്‌ പോകുന്ന പോലെ അല്ല ഇത്, മൊട്ട പോലെ ഉള്ള ടയറും മറ്റ് പല പോരായ്മകളും വെച്ചാണ് യാത്ര. ഇത്രയും വലിയ അപകടസാധ്യത വെല്ലുവിളിയായി എടുക്കുന്നതിൽ വർഷങ്ങളുടെ അനുഭവജ്ഞാനം ഉണ്ട് അവിടത്തെ ഡ്രൈവർമാർക്ക്. ഈ പാതയിൽ ഏത് നിമിഷവും എന്തും സംഭവിക്കാം.
സലിം ഇക്ക ഒരു സാരഥി മാത്രമായിരുന്നില്ല നല്ലൊരു ഗൈഡ് കൂടിയായിരുന്നു. ഞങ്ങൾക്ക് പകർന്ന് തരാൻ അദ്ധേഹത്തിന്റെ കയ്യിൽ വർഷങ്ങളുടെ അനുഭവ സമ്പത്ത് തന്നെ ഉണ്ടായിരുന്നു. കാടിനോടുള്ള പ്രണയവും മൃഗങ്ങളെ കാണാനുള്ള അതിയായ താല്പര്യവും ഉള്ളത് കൊണ്ടും തന്നെയാണ് ക്രമ മനുസരിച് ഓടുന്ന ഓട്ടം തോട്ടത്തിലെ ജോലി ലീവ് എടുത്തും വന്ന് അറ്റൻഡ് ചെയ്യുന്നത്. അല്ലാതെ വലിയ ലാഭമൊന്നുമില്ല എന്നാണ് പുള്ളിയുടെ അഭിപ്രായം.
ആദ്യത്തെ വ്യൂ പോയിന്റിൽ കുറച്ച് ചിത്രങ്ങൾ എടുത്ത് യാത്ര തുടര്ന്ന ഞങ്ങളുടെ മുൻപിലെക് കാട് വെച്ച് നീട്ടിയ ആദ്യ കാഴ്ച, വളവ് തിരിഞ്ഞ് വന്ന ഞങ്ങളുടെ മുൻപിൽ ഒരു ഭീകരൻ കാട്ടുപോത്ത്. വലിയ കൊമ്പുകളും കറുത്ത് കൊഴുത്ത ശരീരവുമായി നല്ലൊരു ചിത്രത്തിന് പിടി തരാതെ അവൻ കാടിനുള്ളിലേക്ക് മറഞ്ഞു. വീണ്ടും പാറ കല്ലുകളിലൂടെ ചാടി തെന്നി ജീപ്പ് അടുത്ത വ്യൂ പോയിന്റിലേക്ക്.
മഴയ്ക്ക് ശേഷം ഉള്ള ദിവസം ആയത് കൊണ്ട് ഉറുമ്പിന്റെ കൂട് തിരയാൻ വരുന്ന കരടിയെ കാണാൻ കഴിഞ്ഞേക്കാം എന്ന് സലിംക്ക പറഞ്ഞപോഴും എല്ലാവരുടെയും കണ്ണുകൾ കാട്ടിലെ മരങ്ങൾക്ക് ഇടയിൽ ചികഞ്ഞ് കൊണ്ടിരിക്കുകയാണ്. ചെറു കിളികളെയും മറ്റും കണ്ടുകൊണ്ട് അടുത്ത വ്യൂ പോയിന്റിലെത്തി. സമീപത്തുള്ള മലമുകളിൽ വിഹരിക്കുന്ന കാട്ട് പോത്തുകളെയും മ്ലവിനെയും കണ്ടു. താഴെ മരങ്ങൾക്ക് ഇടയിൽ നിന്ന് മൃഗങ്ങൾ ഉണ്ടാക്കിയ ശബ്ദവും തിരഞ്ഞ് കണ്ണുകളോടിയപ്പോൾ ഇരുട്ട് മൂടുന്നത് ആരും അറിഞ്ഞില്ല. സലിംക്കയുടെ ഒർമപെടുത്തലിനെ തുടർന്ന് വീണ്ടും യാത്ര തുടർന്നു. സ്ഥല പരിജയമുള്ളത് കൊണ്ട് ഏതൊക്കെ സമയത്ത് എവിടെയൊക്കെ ആരൊക്കെ ഉണ്ടാകുമെന്നതിനെ കുറിച്ചും ആൾക്ക് നല്ല അറിവുണ്ട്. അങ്ങനെയാണ് വഴിയുടെ വശങ്ങളിൽ നിൽക്കുന്ന വലിയ പുല്ലുകൾ വകഞ്ഞ് മാറ്റി താഴെ മേയുന്ന കാട്ടുപോത്തിനെ കാണിച്ച് തന്നത്. ജീപ്പിനു മുകളിൽ കയറി ആ ഒറ്റയ്ക്ക് വിലസുന്നവനെ ക്യാമറയിൽ പകർത്തി. ഭക്ഷണ സമയം അധികം ശല്യം ഉണ്ടാക്കാതെ അവനിൽ നിന്നും ഞങ്ങൾ വിട വാങ്ങി.
ഇരുട്ട് വീണു, കോട മഞ്ഞിനിടയിലൂടെ ഫോഗ് ലാമ്പിന്റെ വെളിച്ചത്തിൽ വണ്ടി നീങ്ങി. ജീപ്പിൽ പോകുമ്പോൾ ഒരാളെ മാത്രേ ഭയക്കേണ്ടാതുള്ളൂ, സമീപത്ത് വിലസുന്ന ഒരു ഒറ്റയാൻ. ഒറ്റയാൻ ഒഴികെ ഉള്ള എല്ലാവരും ജീപ്പിന്റെ ഇരമ്പലിൽ പേടിച്ച് പിൻ വാങ്ങും എന്നാൽ ഒറ്റയാൻ എന്ത് ചെയ്യുമെന്ന് ആർക്കും പറയാൻ കഴിയില്ല. ഇടയ്ക്ക് തന്റെ വണ്ടിക്ക് മുൻപിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പ്രശ്നങ്ങളൊന്നും സൃഷ്ടിച്ചിട്ടില്ല, പെട്ടെന്ന് വണ്ടിയുടെ വശത്ത് ഒരു തിളക്കമുള്ള കണ്ണ് ടോർച്ച് അടിച്ച് നോക്കി വീണ്ടും പോത്ത്.
പ്രകാശത്തിൽ അതിന്റെ കൊമ്പുകൾ തിളങ്ങുന്നു. ആ തിളക്കം ഇരുട്ട് മൂടാൻ അധികം സമയം വേണ്ടി വന്നില്ല.
അങ്ങനെ 14 കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ച് ഞങ്ങളുടെ താമസ സ്ഥലത്തെത്തി. ആ കൊടും വനത്തിൽ അത്യാവശ്യം മോശമല്ലാത്തൊരു സെറ്റ് അപ്പ്‌. വേറെ താമസക്കാർ ആരും ഇല്ലാതിരുന്നത് കൊണ്ട് ഞങ്ങളുടെ സ്വകാര്യതയ്ക്ക് യാതൊരു കോട്ടവും തട്ടിയില്ല.
ബാഗുകൾ വെച്ച ശേഷം സലിംക്കയെയും കൂട്ടി ചെറിയൊരു നൈറ്റ് സഫാരിക്ക്‌ പ്ലാൻ ചെയ്ത് ഞങ്ങൾ ഇറങ്ങി. തിളങ്ങുന്ന കണ്ണുകൾ മുൻപിൽ എത്താൻ അധികം ദൂരം പോവേണ്ടി വന്നില്ല. വഴി മുടക്കി സമരം ചെയ്ത് കൊണ്ട് മുൻപിൽ നിൽകുന്നു കാട്ടുപോത്തിന്റെ കൂട്ടം. കൂട്ടത്തിൽ ആരും ഇതുവരെ ഇത്രയധികം കാട്ടുപോത്തുകളെ ഒരുമിച്ച് കണ്ടിട്ടില്ല. എവിടേക്ക് ടോര്ച് അടിച്ചാലും ജ്വലിക്കുന്ന കണ്ണുകൾ മാത്രം. ചുരുക്കത്തിൽ ഞങ്ങളെ ഇപ്പോൾ കാട്ടുപോത്തുകൾ വളഞ്ഞിരിക്കുകയാണ്. വെളിച്ചം അവരുടെ സ്വയിര്യവിഹാരത്തെ തടസപെടുത്തി. ജീപ്പിന്റെ ശബ്ദം അസ്വസ്ഥതയുണ്ടാക്കികാണും. പോത്തുകൾ വഴിയൊഴിഞ്ഞു ഞങ്ങൾ മുൻപോട്ട് നീങ്ങി, ഓറഞ്ച് തോട്ടത്തിലൂടെ പോകുന്നതിനിടെ ജീപ്പിന് മുന്പിലെക്ക് ഒരു മ്ലാവ് ഓടി മറഞ്ഞു. ഞങ്ങളുടെ കയ്യിലെ ടോർച് മ്ലവിനെ തിരയുന്നതിന് പിന്നാലെ ഒരാൾ കൂടി ജീപ്പിനു മുന്നിലൂടെ കടന്നു. ടോര്ചിന്റെയും ജീപ്പിന്റെയും വെളിച്ചത്തിൽ കണ്ട ആ കണ്ണുകൾക്കായിരുന്നു തീവ്രത കൂടുതൽ, മേലാസകലം ഉള്ള പുള്ളി കുത്തുകളും ശൌര്യവും കണ്ട് എല്ലാം നിശ്ചലം. പെട്ടെന്നുണർന്ന വിളിയിൽ ക്യാമറ രണ്ട് തവണ കണ്ണ് തുറന്നടിച്ചു. ഇല്ല അവൻ പതിഞ്ഞില്ല ഒരു നോട്ടം കൂടി നോക്കികൊണ്ട് അവൻ സെക്കന്റ്‌കൾകൊണ്ട് കാട്ടിലേക്ക് ചാടി മറഞ്ഞു. ആരും മിണ്ടുന്നില്ല ആ കാഴ്ച്ചയുടെ ഹാങ്ങ്‌ ഓവറിൽ ആയിരുന്നു ആ രാത്രി മുഴുവൻ, ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്നപ്പോഴും ഞാൻ ചിന്തിച്ചിരുന്നത് ആ ജ്വലിക്കുന്ന കണ്ണുകളെ കുറിച്ചായിരുന്നു. അത്ഭുധങ്ങൾ നിറഞ്ഞ ആനമടയിലെ തെളിമയുള്ള കാഴ്ച്ചകൾക്കായി ആ രാത്രി മിഴി അടഞ്ഞു.
misty valley -+919447277888

കടപ്പാട് : ശരത് 

കാടിനെ സ്നേഹിച്ചതിന് കാടെനിക്കു തന്നത്!!

ഈ യാത്രയുടെ തുടക്കം ഏപ്രില്‍ 1നു തൃശ്ശൂരില്‍ നിന്ന് സുഹൃത്ത് ദായിസിനൊപ്പമാണ്. പെരുമ്പാവൂരില്‍ നിന്ന് മറ്റൊരു സുഹൃത്ത് ഫവാസും join ചെയ്തു. മറ്റു യാത്രകളില്‍ നിന്ന് വിഭിന്നമായി ഈ യാത്രയില്‍ ഞങ്ങള്ക്കൊരു purpose ഉണ്ടായിരുന്നു. എന്റെ യാത്രകളെ ഏറെ മനോഹരമാക്കുന്ന, എന്റെ യാത്രകളില്‍ എന്റെ കണ്ണുകള്ക്ക് കുളിര്മകയേകുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന, മനസ്സിനെ ആനന്ദപൂരിതമാക്കുന്ന, എന്റെ യാത്രകളെ complete ആക്കുന്ന, അതേ സമയം തന്നെ ദിനംപ്രതി നശിച്ചും കൊണ്ടിരിക്കുന്ന പ്രകൃതിക്ക് വേണ്ടിയാണ് ഈ യാത്ര. അതികഠിനമായ ചൂടിനെ അതിജീവിച്ചു 2 ബൈക്കിലായി ഞങ്ങള്‍ 3 പേര്‍ യാത്ര തുടര്ന്നു്. ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ അവബോധം ഞങ്ങളിലുണ്ടായിരുന്നതിനാല്‍ മാര്ഗവും മാര്ഗതതടസ്സങ്ങളും ഞങ്ങള്ക്ക് ഒരു വിഷയമായില്ല. അതുകൊണ്ടുതന്നെയാണ് മുന്നാറില്‍ നിന്ന് 36km അപ്പുറം സ്ഥിതി ചെയ്യുന്ന പാമ്പാടുംചോല ദേശിയോധ്യാനത്തില്‍ പ്രമുഖ online യാത്രാകൂട്ടയ്മയായ സഞ്ചാരിയുടെ തൃശൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന forest restoration camp നെപ്പറ്റി സിയാദ്ക്ക പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ “Am in” എന്ന് പറഞ്ഞത്.
ഒരുപാട് അനുഗ്രഹങ്ങള്‍ നിറഞ്ഞതായിരുന്നു ഈ യാത്ര. നേര്യമംഗലം പാലം കഴിഞ്ഞു അടുത്ത കടയില്‍ ചായ കുടിക്കാന്‍ നിര്ത്തി യപ്പോള്‍ കണ്ട കോഴി വേഴാമ്പലില്‍ തുടങ്ങുന്നു ഈ അനുഗ്രഹങ്ങള്‍. ഞങ്ങള്‍ മൂവരുടെയും ജീവിതത്തിലെ ആദ്യ വേഴാമ്പല്‍ ദര്ശ നം. അപ്പോഴും നെല്ലിയാമ്പതിയിലും വാല്പാറയിലും പലവട്ടം അലഞ്ഞു തിരിഞ്ഞിട്ടും ദര്ശ്നഭാഗ്യം ലഭിക്കാതിരുന്ന നമ്മുടെ സംസ്ഥാനപക്ഷി മലമുഴക്കി വേഴാമ്പല്‍ ആയിരുന്നു മനസ്സ് മുഴുവന്‍. അടിമാലി കഴിഞ്ഞു ലഭിച്ച മഴയായിരുന്നു അടുത്ത അനുഗ്രഹം. ലീവിന് നാട്ടില്‍ വന്ന പ്രവാസി ദായിസിനു ഇത് ഈ വെക്കേഷനിലെ ആദ്യമഴ. ഞങ്ങളുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിച്ച ആ മഴയിലൂടെ ബൈക്കോടിച്ചു ഞങ്ങള്‍ യാത്ര തുടര്ന്ന്. മുന്നാര്‍ കഴിഞ്ഞപ്പോഴേക്കും എന്റെ കൈകളിലൂടെ തണുപ്പ് ശരീരമാകെ ഇരച്ചു കയറാന്‍ തുടങ്ങിയിരുന്നു. ഗ്ലൌസ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ശെരിക്കും അറിയുന്നുണ്ടായിരുന്നു. നേരം ഒരുപാട് വൈകി തുടങ്ങിയിരുന്നെങ്കിലും എക്കോ പോയിന്റിനടുത്ത് ഒരു ചായക്കട തുറന്നു കണ്ടപ്പോള്‍ എന്റെ കാല്‍ അറിയാതെ ബ്രേക്കില്‍ അമര്ന്നു . തണുത്ത് വിറയ്ക്കുന്ന ഞങ്ങളെ കണ്ടു കടയിലെ ചേച്ചി മുഖം കഴുകാന്‍ ചൂടുവെള്ളം തന്നപ്പോള്‍ നേരത്തെ ചൂട് സഹിക്ക വയ്യാതെ തണുത്ത വെള്ളത്തില്‍ മുഖം കഴുകിയതിനു ദായിസിനെ വഴക്കു പറഞ്ഞ ആ പെട്രോള്‍ പമ്പ്‌ ജീവനക്കാരനെ പുഞ്ചിരിയോടെ ഓര്ത്തു . പടച്ചോന്റെ ഓരോ കളികളെ smile emoticon .
ഒരു രക്ഷയും ഇല്ലാത്ത തണുപ്പായിരുന്നു പാമ്പാടുംചോലയില്‍. രാവിലെ കൊതിച്ചുപോയി സൂര്യന്റെ ചൂടിനായി... ഉച്ചക്ക് വര്ക്ക് ‌ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ഒന്ന് തണുത്തിരുന്നെങ്കില്‍ എന്നും... തുടര്ന്നു ള്ള 2 ദിവസവും ഇങ്ങനെയായിരുന്നു. മഴയും വെയിലും കോടയും ഒക്കെ ആയി പാമ്പാടുംചോല ഞങ്ങളെ ശെരിക്കും സന്തോഷിപ്പിച്ചു. പാമ്പാടുംചോലയിലെ ഭൂമിയിലെ വെള്ളമെല്ലാം ഊറ്റികുടിക്കുന്ന wattle അഥവാ acacia എന്ന മരത്തെയും അവയുടെ ചെടികളെയും നശിപ്പിച്ചു മേഘലയെ ഒരു പുല്മേടാക്കി മാറ്റിയെടുക്കുക എന്നതും അതുവഴി മേഘലയിലെ മൃഗങ്ങളെയെല്ലാം അങ്ങോട്ട്‌ തിരിച്ചു കൊണ്ട് വരിക എന്നതും ആണ് ഈ reforestation പദ്ധതിയുടെ ഉദ്ദേശം. ഇതൊരു long-term project ആണ്. ഈ പദ്ധതി as a whole എടുക്കുമ്പോള്‍ അതില്‍ ഞങ്ങള്‍ 26 പേരുടെ സംഭാവന വളരെ കുറവായിരിക്കാം. എന്നാലും ഇതൊരു തുടക്കമാണ്. വിപ്ലവകരമായ ഒരു മാറ്റത്തിനുള്ള തുടക്കം. നാളെ വരും തലമുറക്ക് ഈ കാടുകള്‍ തണലേകുമ്പോള്‍ ഞങ്ങള്ക്ക് സ്വയം അഭിമാനിക്കാം, അതിനു പിന്നില്‍ ഞങ്ങള്‍ ഓരോരുത്തരുടെയും വിയര്പ്പുണ്ടെന്നു. 3 ദിവസത്തെ ക്യാമ്പ്‌ കഴിഞ്ഞു പിരിയുമ്പോള്‍ ഞങ്ങള്‍ തുടങ്ങി വെച്ചത് മുഴുമിപ്പിക്കാന്‍, കഴിയുന്നതിനനുസരിച്ചു ഇനിയും വരുമെന്ന് മനസ്സില്‍ ഉറപ്പിച്ചാണ് പിരിഞ്ഞത്. ഈ 26 പേരുടെ സൗഹൃദമാണ് എനിക്കീ യാത്രയില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്ന്. രണ്ടാം ദിവസം പാമ്പാടുംചോല വനത്തില്‍ നടത്തിയ ട്രെക്കിങ്ങില്‍ അപ്രതീക്ഷിതമായി പെയ്ത മഴ വല്ലാത്ത ഒരു ഫീല്‍ സമ്മാനിച്ചു. വനത്തിനുള്ളില്‍ മഴ നനയുന്നത് ഇതാദ്യമായിട്ടയിരുന്നു. ഞങ്ങള്ക്ക് ആഥിത്യമരുളിയ ഫോറെസ്റ്റ് ഓഫീസെര്സിനും ഇത്തരമൊരു platform ഒരുക്കിത്തന്ന സിബി ചേട്ടനും അകമഴിഞ്ഞ നന്ദി. ഇനി സഞ്ചാരികളോട്... നാം ഓരോരുത്തര്ക്കും അവിടെ ചെയ്യാന്‍ ഒരുപാടുണ്ട്. ഓരോ യൂണിറ്റും അവിടെ പ്രോഗ്രാം വെയ്ക്കുമ്പോള്‍ എല്ലാവരും സമയം കണ്ടെത്തി പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു. മഹത്തായ ഈ സംരംഭത്തിനു തുടക്കം കുറിച്ചവര്‍ കണ്ട സ്വപ്നം നമ്മിലൂടെ യാഥാര്ത്യമാവട്ടെ എന്ന് പ്രത്യാശിക്കാം. അതിനായി പരിശ്രമിക്കാം.
ഏപ്രില്‍ 3നു ഉച്ചഭക്ഷണവും കഴിഞ്ഞു ഒരു ഗ്രൂപ്പ്‌ ഫോട്ടോയും എടുത്തു ജീവിതത്തിലെ ഏറ്റവും മനോഹരമായ 3 ദിവസങ്ങള്‍ സമ്മാനിച്ച എല്ലാ സഞ്ചാരി സുഹൃത്തുക്കളോടും യാത്ര പറഞ്ഞു ഞാനും ഫവാസും പൊള്ളാച്ചി ലക്ഷ്യമാക്കി നീങ്ങി. എനിക്കവിടെ ചെറിയ ഒരു കാര്യമുണ്ടായിരുന്നു. അടുത്ത ദിവസം സുഹൃത്തിന്റെ വിവാഹനിശ്ചയം ഉണ്ടായിരുന്നത്കൊണ്ട് ദായിസ് നേരെ നാട്ടിലേക്ക് തിരിച്ചു. യാത്രയില്‍ മറയൂരിനു മുന്പ് തേയിലത്തോട്ടത്തില്‍ കണ്ട ആനക്കൂട്ടം ഞാന്‍ ക്യാമറ എടുത്ത് സെറ്റ് ആയി വരുമ്പോഴേക്കും എണ്ണം 5ഇല്‍ നിന്ന് ഒന്നായി ചുരുങ്ങിയിരുന്നു. അതിനിടയില്‍ റോഡില്‍ തളര്ന്നു വീണു കിടന്നിരുന്ന ബുള്ബുള്‍ പക്ഷിക്ക് വെള്ളം കൊടുത്തു റോഡിനടുത്ത് അതിനു കുടിക്കാനുള്ള വെള്ളം സെറ്റ് അപ്പ്‌ ആക്കികൊടുത്തു ഞങ്ങള്‍ യാത്ര തുടര്ന്നു . ബൈകിനു പുറകില്‍ ഇരിക്കുന്ന ചേച്ചിയുടെ തൂങ്ങി കിടക്കുന്ന സാരിതലപ്പോ ചുരിദാറിന്റെ ഷാളോ തട്ടാന്‍ മറന്ന സ്ടാന്റോ ചൂണ്ടിക്കാണിച്ചു മാത്രം ഒരു സോഷ്യല്‍ സര്വീസ് ചെയ്ത സന്തോഷത്തില്‍ ആത്മനിര്‍വൃതിയടഞ്ഞിരുന്ന എനിക്ക് വന്ന മാറ്റം ഓര്ത്തു് ഞാന്‍ സ്വയം അത്ബുദപ്പെട്ടു. അവിടെയാണ് ചേര്ന്ന്ം പ്രവര്ത്തിച്ച നേച്ചര്‍ ക്ലബും സഞ്ചാരി പോലുള്ള ഓണ്‍ലൈന്‍ കൂട്ടായ്മകളും നല്ല യാത്രികരുമായുള്ള സൌഹൃദവും എന്നിലെ സാമൂഹിക അവബോധം എത്രത്തോളം വളര്ത്തി് എന്ന് ഞാന്‍ മനസ്സിലാക്കിയത്. ചിന്നാറിന്റെ വന്യത ആസ്വദിച്ചു ആനമലൈയും താണ്ടി പൊള്ളാച്ചി എത്തുമ്പോഴേക്കും നേരം ഒരുപാട് ഇരുട്ടിയിരുന്നു. ഭാഗ്യത്തിന് റൂമിന് വേണ്ടി അധികം അലയേണ്ടി വന്നില്ല. ഒന്ന് കുളിച്ചു ഫ്രെഷായി ബെഡില്‍ വീണതെ ഓര്മ യുള്ളൂ. പിറ്റേന്ന് രാവിലെ എണീറ്റ് പൊള്ളാച്ചിയിലെ പരിപാടിയൊക്കെ തീര്ത്തു ഞങ്ങള്‍ വേഗം വാല്പാറ ചുരം ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.
വാല്പാറ ചുരം കേറുമ്പോള്‍ മലമുഴക്കി വേഴാമ്പല്‍ ആയിരുന്നു മനസ്സ് നിറയെ. ഒരുവിധപ്പെട്ട വേഴാമ്പലിന്റെ ചിത്രങ്ങളെല്ലാം കണ്ടിട്ടുള്ളത് വാല്പാറയില്‍ നിന്നെടുത്തവയായിരുന്നു. അതുകൊണ്ട് തന്നെ പ്രതീക്ഷക്ക് ഒട്ടും കുറവില്ലായിരുന്നു. അല്ലെങ്കിലും എല്ലാ വാല്പാറ യാത്രയും പ്രതീക്ഷകളുടെതാണ്. പുലിയെയോ മലമുഴക്കിയെയോ അങ്ങനെ എന്തെങ്കിലുമൊക്കെ കാണുമെന്ന പ്രതീക്ഷയുടെ... യാത്രയിലുടനീളം മലമുഴക്കിയെ പറ്റിയായിരുന്നു എന്റെയും ഫവാസിന്റെയും ചര്‍ച്ചകള്‍. ഒടുവില്‍ ഞങ്ങള്‍ കളിയായി പല മരങ്ങളിലും മലമുഴക്കിയെ കണ്ടതായി സങ്കല്പ്പി ക്കാന്‍ വരെ തുടങ്ങി. വാല്പാറ ടൌണ്‍ കഴിഞ്ഞു യാത്ര തുടരുമ്പോള്‍ ഞങ്ങളുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു തുടങ്ങിയിരുന്നു. വരട്ടുപാറയില്‍ സാധനം ഉണ്ടാവാന്‍ ഇടയുണ്ടെന്നു വാല്പാറയില്‍ നിന്നും പരിചയപ്പെട്ട ഒരു പുള്ളിയുടെ വാക്കുകളായിരുന്നു ഞങ്ങളുടെ പ്രതീക്ഷകളുടെ അവസാന ഇന്ധനം. ഓള്ഡ് വാല്പാറ കഴിഞ്ഞു ഒരു വളവു കഴിഞ്ഞതും ദാ കാണുന്നു ഒരു ബോര്ഡ്.... 'വരട്ടുപാറ' എന്നെഴുതിയത് മങ്ങിതുടങ്ങിയിരിക്കുന്നു. ആ ബോര്ഡ് കണ്ടമാത്രയില്‍ ഞാന്‍ വണ്ടി തിരിച്ചു. മുന്നിലൂടെ പറക്കുന്ന മലമുഴക്കി വേഴാമ്പലിനെ കണ്ടു എന്റെയും ഫവാസിന്റെയും ബോധം പോയില്ലേന്നെ ഉള്ളൂ. ഇതിലും വലിയ timing സ്വപ്നങ്ങളില്‍ മാത്രം. ഞങ്ങള്‍ക്ക് മുന്നില്‍ ലോകം നിശ്ചലമായത് പോലെ മുന്നില്‍ ആകെയുള്ളത് സ്ലോ മോഷനില്‍ പറക്കുന്ന മലമുഴക്കി വേഴാമ്പല്‍ മാത്രം, കാതില്‍ അവയുടെ ചിറകടി ശബ്ദം മാത്രം. അന്ന് ഞാന് ആ വണ്ടി തിരിച്ചില്ലായിരുന്നെങ്കില്‍ മലമുഴക്കീദര്ശനം ഇന്നും സ്വപ്നങ്ങളില്‍ അവശേഷിച്ചേനെ.
"When you want something, all the universe conspires in helping you to achieve it." പൗലോ കൊയ്ലോയുടെ ദി ആൽക്കെമിസ്റ്റ് എന്ന നോവലിലെ പ്രശസ്തമായ വരികളാണിവ. ഈ മുതലിനെ കണ്ടപ്പോള്‍ മനസ്സില്‍ വന്നതും ഈ വാക്കുകളാണ്. കാടിനെ സ്നേഹിച്ചതിന് കാടെനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം.

കടപ്പാട് : സലിൽ