Tuesday 5 July 2016

ഇടുക്കി

ഇടുക്കിയിൽ പോകാത്ത സഞ്ചാരികൾ കുറവായിരിക്കും, ഒരു ട്രിപ് പോയാലോ എന്നു ആലോചിക്കുമ്പോഴേക്കും ഇടുക്കിയുടെ പേര് മനസ്സിൽ ഓടിയെത്താറുണ്ട് പലർക്കും അതു മാത്രമല്ല ഒരു പുതിയ വണ്ടി മേടിച്ചാൽ പലരും ഇടുക്കിയാണ് ടെസ്റ് ട്രാക്ക് ആക്കുക. ഈ പോസ്റ് ഇടുക്കിയിലേക്കു എത്താൻ പറ്റുന്ന ഒരുവഴി കൂടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് ആർകെങ്കിലും ഉപകാരപ്പെടുമെങ്കിൽ സന്തോഷം. ബൈക്കർമാർക് പ്രത്യേകിച്ചു ഉപകാരപ്രദം ആയിരിക്കും. 
സാധാരണ ഇടുക്കിയിലേക്കു പോകാൻ (1) കോതമംഗലം-നേര്യമംഗലം - ഇടുക്കിയും പിന്നെ (2)മുവാറ്റുപുഴ - തൊടുപുഴ -മുട്ടം- അശോക കവല - ഇടുക്കി എന്നി റൂട്ട്കളാണ് ഉള്ളത് ഇതിൽ രണ്ടാമത്തെ റൂട്ട് വരികയാണെങ്കിൽ മുവാറ്റുപുഴ- തൊടുപുഴ റോഡിൽ തൊടുപുഴ ടൗണിൽ എത്തുന്നതിനു 1.5km മുൻപ് മൂൺലൈറ്റ് ഹോട്ടലിനു മുൻപിൽ വലതു വശത്തു Nandilathu G Mart മുൻപിൽ കൂടി മാങ്ങാട്ടുകവല ബെപാസ്സ്‌ കയറുക അവിടെ നിന്നു മുതലക്കോടം -കരിമണ്ണൂർ - ഉടുമ്പന്നൂർ വഴികയറി ഉടുമ്പന്നൂരിൽ എത്ത്തിയ ശേഷം പാറേക്കവല വലതു വഴി കയറി മഞജിക്കല്(Manjikkallu ) - ചീനി കുഴി - പെരിങ്ങാശ്ശേരി -ഉപ്പുകുന്നു - പാറമട ഈ വഴി പിന്നെ - ഇടുക്കി ഹൈവേ യിൽ ചെന്നു ചേരും. 20-25 മിനിട്ടു ലാഭവും വളരെ മനോഹരമായ പ്രകൃതി ഭംഗി കണ്ടു ആസ്വദിച്ചു പോവുകയും ചെയ്യാം. രാവിലെ ആണെങ്കിൽ കോട മഞ്ഞു ആസ്വദിക്കുകയും ചെയ്യാം.
പുതിയ വണ്ടി മേടിച്ചു ഡ്രൈവിങ് ആസ്വദിക്കാൻ പോകുന്നവർക്ക്‌ പറ്റിയ വഴിയാണിവിടം വഴി തീരെ തിരക്കു കുറവായതുകൊണ്ട് കുത്തനെയുള്ള കയറ്റവും വളവുകളും നന്നായി ആസ്വദിക്കാൻ പറ്റും.
ഒരു ഞായറാഴ്ച ഡ്രൈവ് അല്ലെങ്കിൽ ഒരു ചെറിയ മീറ്റ് എന്നിവയ്ക്കു പറ്റിയ സ്ഥലം ആണ് ഇ വഴി, ഇനി നിങ്ങൾക്കു പകുതി വഴി ചെന്നിട്ടു ഇനി ഇടുക്കിയിലേക്കു യാത്ര വേണ്ട എന്നു തോന്നുന്നുവെങ്കിൽ തിരിച്ചു വന്നു തൊമ്മൻകുത് എക്കോ ടൂറിസം കണ്ടു മടങ്ങുകയും ചെയ്യാം.
മഴ തുടങ്ങിയതിൽ പിന്നെ ഏതു സമയത്തും കോട മഞ്ഞു കയറികിടക്കുന്നത് കൊണ്ടു ശ്രദ്ധിച്ചു വണ്ടി ഓടിക്കുക.


Courtesy : Robert Joseph.
 

No comments:

Post a Comment