Tuesday 19 April 2016

കട്ടപ്പന - ഇടുക്കി

ആറാമത് ഹെയർപിൻ കയറിയതും ശക്തമായ കിഴക്കൻ കാറ്റ് വീശിത്തുടങ്ങി ഇടുക്കിയുടെ മണ്ണിലേക്ക് വീണ്ടും ഒരിക്കല്കൂടെ സ്വാഗതമേകികൊന്ടെ പച്ചപ്പിന്റെ വിശാലമായ വിസ്മയം കണ്മുൻപിൽ . സ്ഥിരമായി പോയിരുന്ന പാല വാഗമൺ കട്ടപന വഴി മാറി മൂലമറ്റം ഇടുക്കി വഴി കട്ടപന ആണ് ഈ തവണ ഞങ്ങൾ യാത്രക്കായ് സ്വീകരിച്ചത് . മൂലമറ്റത് നിന്ന് മലചെരുവിലൂടെ പാത ഉയരങ്ങളിലേക്ക് മുന്നേറിയപ്പോൾ ഈ ആറാമത് ഹെയർപിൻ വളവിന്റെ വശങ്ങളിലെ കാഴ്ചകൾ ആണ് ഏറ്റവും ആകർഷകമയ് തോന്നിയത് . വണ്ടി വഴിയരികിലായ് ഒതുക്കിയ ശേഷം തണുപ്പിന്റെ നേർത്ത തലോടൽ എല്കാൻ ചില്ലുമൂടിയ ശകടത്തിൽ നിന്നും പ്രകൃതിയുടെ മടിത്തട്ടിലേക്
ശക്തമയ തണുത്ത കാറ്റാണ് ഇവിടുത്തെ പ്രത്യേകത . ഉപ്പുകുന്ന് ഭാഗത്ത് നിന്നുള്ള കാറ്റ് ആണ് എവിടെ എത്തുമ്പോൾ ശക്തി പ്രാപിക്കുന്നത് ഈ കാറ്റിന്റെ പ്രഭാവം കൊണ്ട് തന്നെ ആവും ഈ സ്ഥലത്തിന് കാറ്റൂതി എന്ന പേര് വന്നതും.ഇടതു വശത്ത് നീണ്ട മലനിരകൾ മലനിരകളുടെ മുകൾഭാഗത്ത് മരങ്ങൾ തീരെ ഇല്ല തണുത്ത കാറ്റ് കൂടി വന്നതോടെ ഒരു ചൂട് ചായക്കായ് മുന്നിലുള്ള മോഹനൻ ചേട്ടന്റെ കടയിലേക്ക് . വീടിനോട് ചേര്ന്നുള്ള ഒരു ചെറിയ കട . വാര്ധക്യത്തിലെ മടുപ്പിൽ നിന്നും ഒരു വിടുതലായ് കൊണ്ട് നടക്കുനതാണ് ഈ കടയെന്നു ചേട്ടൻ ഞങ്ങളോട് പറഞ്ഞു . ഇവിടേക്ക് വരുന്ന കാറ്റിന് നിദാനമായ ഉപ്പുകുന്ന് ഭാഗത്തെ മലനിരകൾ ചേട്ടൻ ഞങ്ങള്ക്ക് കാട്ടിത്തന്നു കൂടാതെ ഇടുക്കിയുടെ പ്രകൃതി ഭംഗിയെ കുറിച് വാതോരാതെ ഉള്ള സംസാരവും , ഏതൊരു മലയാളിക്കും അത് സുപരിചിതമാണല്ലോ .കാഴ്ചകൾ മതിവരുവോളം ആസ്വതിച്ച ശേഷം കുറച്ചു സ്റ്റില്ല്സ്, ഏഴാമത് ഹെയർപിൻ ലക്ഷ്യമാക്കി വണ്ടി മുന്നോട്ട് മോഹനൻ ചേട്ടന് ഒരു ബിഗ് താങ്ക്സ് .
പത്താമത് ഹെയർപിൻ താണ്ടി മലയുടെ ഉച്ചിയിൽ എത്തിയതും വലതു വശത്തേക്ക് തിരിഞ്ഞു ദിശാസൂചിക, നാടുകാണി വ്യൂ പോയിന്റ് . വണ്ടി അരികിലായ് ഒതുക്കിയ ശേഷം ഇടുക്കിയിലെ മുൻനിരയിൽ തന്നെ ഉള്ള നാടുകാണി വ്യൂ പൊയ്ന്റിലെക്. 20 രൂപ ആണ് എൻട്രി ഫീസ് മോശമല്ലാത്ത ഒരു ഇരുനില കെട്ടിടം സഞ്ചാരികൾക് വേണ്ടി നിര്മിച്ചിട്ടുണ്ട് കാഴ്ചകൾ കാണാനായ് ഞങൾ മുകളിലേക് കയറി ,ഒട്ടും നിരാശരാകേണ്ടി വന്നില്ല മലയിടുക്കുകളുടെയും താഴ്വരങ്ങളുടെയും അസുലഭ ദ്രിശ്യങ്ങൾ കണ്മുന്നിൽ .
ഇടതു വശത്തായി വാഗമൺ മലനിരകൾ നടുവിൽ താഴ്ഭാഗതായ് മൂലമറ്റം ടൌൺ ഉം മൂലമറ്റം പവർ സ്ടഷനും വലതു വശത്തായ് തൊടുപുഴ പട്ടണം 180 ഡിഗ്രി കണ്ണോടിച്ചാൽ മുഴുവൻ കാഴ്ചകൾ. താഴെ ചെറിയ തീപെട്ടി കൂടുപോലെ മൂലമറ്റം പവർ സ്റ്റേഷൻ ,വൈദ്യുതി ഉത്പാദനത്തിനു ശേഷം തൊടുപുഴ ആറ്റിലെക്ക് പെരുമ്പാമ്പ് പോലെ വളഞ്ഞു പുളഞ്ഞു പോകുന്ന ടെയിൽ വാട്ടർ.മൂടല്മഞ്ഞ് ഇല്ലാത്ത ദിവസങ്ങളിൽ ഏറണാകുളം ടൌൺ വരെ ഇവിടെ നിന്ന് ദ്രിശ്യമാകും എന്ന് അവിടെ നിന്ന ഒരാൾ ഞങ്ങളോട് പറഞ്ഞു അതിനായി സ്ഥാപിച്ച ദൂരദർശിനി ഏതോ സാമൂഹിക വിരുദ്ധർ നശിപിചെത്രെ. മൂടൽ മഞ്ഞു അകമ്പടിയായി എത്തിയതോടെ കാഴ്ചകൾ മങ്ങി തുടങ്ങിയിരിക്കുന്നു . താഴെ ഉറുമ്പ് അനങ്ങുന്നത് പോലെ മുന്നോട്ട് പോവുന്ന ഒരു ബസ് ഞങൾ നോക്കിനിന്നു , കാണാൻ എന്തൊരു ചന്തം. നാടുകാണിയോട് യാത്ര പറഞ്ഞ ശേഷം വണ്ടി കുളമാവ് ഡാമിലേക്ക്
കുളമാവ് ഡാമിന്റെ കാഴ്ച അതിമനോഹരമാണ് പച്ച തുരുത്തുകല്ക് ചുറ്റും ജലാശയം മരങ്ങളുടെ നിബിടത, സമയം വയ്കിയതിനാൽ അധിക സമയം ഞങൾ അവിടെ ചിലവഴിച്ചില്ല ഇടുക്കി കുളമാവ് ചെറുതോണി ഡാമുകൾ ചേര്ന്നാണ് പെരിയാറിനെ ഒരു തടാകം പോലെ 2400 അടി മുകളിൽ നിലനിര്തിയിരികുന്നത് , വണ്ടി ചെറുതോണി ഡാം ലക്ഷ്യമാക്കി മുന്നോട്ട് പോയ്കൊണ്ടിരുന്നു
വഴിയിൽ ഉപ്പുകുന്ന് വ്യൂ പോയിന്റ്ലേക്ക് ഉള്ള ദിശാസൂചിക, മോഹനൻ ചേട്ടൻ പറഞ്ഞ അതെ സ്ഥലം തന്നെ . വണ്ടി ഉപ്പുകുന്ന് വ്യൂ പോയിന്റ് ഓരം ചേർത്ത് നിർത്തി. സഞ്ചാരികൾ അധികം എത്താപെടാത്ത സ്ഥലമാണെന്ന് കാഴ്ച്ചയിൽ നിന്ന് തന്നെ വ്യക്തം . മൂടൽ മഞ്ഞിനാൽ കാഴ്ച മറഞ്ഞതിനാൽ താഴ്വാരം അദ്രിശ്യമായി തന്നെ നിന്നു എങ്ങും കട്ടിയായ വെള്ള പഞ്ഞികെട്ടുകൾ . അല്പം മാറി കുന്നിൻ മുകളിലായി അരുവിപുരം ദേവി ക്ഷേത്രം . വിജനമായ സ്ഥലത്തെ ആ അമ്പലം അല്പം പേടി മനസ്സിൽ ഉണ്ടാക്കിയെങ്കിലും കുന്നിൻ മുകളിൽ നിന്നുള്ള അസുലഭമായ കാഴ്ചകൾ കണ്ടു ഞങ്ങൾ ഉപ്പുകുന്നിനോട് വിട പറഞ്ഞു
ഉച്ചയോടു കൂടി ഞങൾ ചെറുതോണി എത്തി ഉച്ച ഭക്ഷണത്തിന് ശേഷം ചെറുതോണി ഡാമിലെക്ക് . ഇവിടെ നിന്നുമാണ് ഇടുക്കി ഡാമിലെക്ക് എൻട്രി , ക്യാമറ , ഫോൺ ഇവ അനുവദനീയമല്ല ഇടുക്കി ഡാമിന് സമാന്തരമായുള്ള ഡാമാണ് ഇത് ആർച് ഷേപ്പ് അല്ല സ്ട്രൈറ്റ് ഗ്രാവിടി കോണ്ക്രീട്ടഡ് ഡാം ആണ് . ഇവിടുന്നു 2km ആണ് ഇടുക്കി ഡാമിലെക്ക് ഞങൾ നടന്നാണ് പോയത് ആവിശ്യകർക്ക് വേണ്ടി ഒരു ചെറു വണ്ടി അവിടെ ട്രിപ്പ് അടിക്കുന്നുണ്ട് . വഴിയോര കാഴ്ചകൾ ആസ്വദിച്ചു തണുപിന്റെ അകമ്പടിയോടെ മുന്നോട്ടുള്ള യാത്രക്ക് ഒരു പ്രത്യേക സുഖമുണ്ടേ , കുറെ മുന്നോട്ട് പോയ ശേഷം നടവഴിയിൽ നിന്നു മാറി മുകളിലേക് ചെന്നാൽ പാറ തുരന്നുള്ള ഒരു കൂറ്റൻ ഗുഹയിലൂടെ സഞ്ചരികാം അതിന്റെ മറുപുറം ഉള്ള ഡാമിന്റെ അതീവ സൌന്തര്യഉള്ള കാഴ്ച വാക്കുകള്ക് അനുർവചനീയമനു . കയിൽ ക്യാമറ ഉണ്ടായിരുന്നു എങ്കിൽ എന്ന് ഒരു നിമിഷം ആഗ്രഹിച്ചു പോയി
അവിടെ നിന്നും ഇറങ്ങി വീണ്ടും നട വഴിയിലൂടെ മുന്നോട്ട് . 20 മിനിറ്റ് മുന്നോട്ട് പോയ ശേഷം കുറവൻ കുറത്തി മലയുടെ ഇടയിലെ മനുഷ്യ നിര്മിതിയുടെ മുകളിൽ . ഡാമിനെ കുറിച്ച് അധികം പറയുന്നില്ല കഴിയുന്ന ഏവരും ഈ വിസ്മയം വന്നു കാണണം . ദൂരെ ആയി ഞങൾ കടന്നു വന്ന ടൌൺ കുഞ്ഞു കളിപ്പാടങ്ങൾ പോലെ ഒറ്റയും പെട്ടയുമായി മാറി കിടക്കുന്നു . ഡാമിന്റെ മറുപുറം ഇടുക്കി ഭാഗത്തുടെ ഉള്ള പ്രവേശനം ആണ് ,എന്നാൽ ഇതുവഴി ഉള്ള എൻട്രി നിരോധിച്ചിരിക്കുന്നു . ഡാമിന്റെ നിര്മാണ മികവിനെ ഓര്ത്തുപോയി രണ്ടു മലയിടുക്കളിൽ മാക്സിമം പ്രഷർ ചെലുതുന്നതിനായി ആർച് ഷേപ്പ്ഇൽ കൂട്ടി ചെര്തൊരു മനുഷ്യ നിര്മിതി . കുറച്ചധിക സമയം അവിടെ ചിലവഴിച്ച ശേഷം ഇടുക്കി ഡാമിനോട് സലാം പറഞ്ഞു . സമയം 4 മണിയോട് അടുത്ത് ആയിരുന്നു കാൽവരി മൗണ്ട്കൂടെ സന്ദര്ശിച്ച ശേഷം ഞങളുടെ ഇന്നത്തെ യാത്ര അവസാനിപികാൻ തീരുമാനിച്ചു
അര മണിക്കൂർ യാത്രക് ശേഷം ഞങൾ കാൽവരി മൗണ്ട് ലേക്ക് ഉള്ള പ്രവേശന കവാടത്തിൽ എത്തി , മുകളിലേക്ക് ഉള്ള വഴി നല്ല രീതിയിൽ പൊട്ടിപൊളിഞ്ഞു കിടന്നത് മാത്രമേ ഒരു അരോചകമായി തോന്നിയുള്ളൂ . വണ്ടി ഒതുകിയ ശേഷം കാൽവരി മൗണ്ട് ന്റെ കാഴ്ചകളിലേക്ക്. മഹേഷിന്റെ പ്രതികാരത്തിലെ മലമേലെ എന്ന് തുടങ്ങുന ഗാനത്തിൽ ഇടയിൽ കാണിക്കുന്ന സ്ഥലമാണിത് താഴെ ഒരു മനുഷ്യ നിര്മിത തടാകം പോലെ നിശ്ചല ആയ പെരിയാർ . ഇരട്ടയാർ ഭാഗത്ത് നിന്നു അഞ്ചുരുളി വഴി ഡാമിലേക്ക് വെള്ളം തിരിച്ചു വിട്ടിരിക്കുന്നത് ഇവിടെ നിന്നാൽ കാണാം താഴെ പച്ചപിന്റെ തുരുത്തുകൾ അങ്ങിങ്ങായി നിബിഡ വനങ്ങൾ . താഴെ തുരുത്തുകളിൽ ആന ഇറങ്ങാറണ്ടെന്നു കേട്ടുകേൾവി ഉണ്ട് , മനുഷ്യന്റെ കുടിയേറ്റം കൂടുതൽ ആയതിനാൽ വയനടാൻ കാടുകളിലെ പോലെ മൃഗങ്ങളെ ഇവിടെ കണ്ടെന്നു വരില്ല .. ഇടുക്കി ഡാമിന്റെ തുല്യമായ് ഉയരങ്ങളിൽ. വീഴുന്ന ഓരോ തുള്ളിയും ഡാമിലെക്ക് തിരിച്ചു വിട്ടാണ് ഇവടെ ജലം ശേഖരികുന്നത് എവടെ നിന്നു നോക്കിയാൽ ആ കാഴ്ച ഏറ്റവും വ്യക്തവും ആണ് .
ചുറ്റിത്തിരിഞ്ഞു നിശ്ചല ആയ പെരിയാറിനെ സാക്ഷി ആക്കി അസ്തമയ സൂര്യൻ കൂടണയാൻ തുടങ്ങുന്നു . ഭൂമിക്ക് മുകളിൽ ഇളം ചുമപ്പിന്റെ ദീപം തെളിച്ചത് പോലെ പടിഞ്ഞാറോട്ട് ഉള്ള പ്രയാണം . ചുവപ്പിൽ മുങ്ങി കാൽവരി മൗണ്ട്ഉം താഴ്വാരങ്ങളും. ഞങളുടെ വണ്ടി കട്ടപനയുടെ ആരവങ്ങളിലെക് തിരിച്ചിരിക്കുന്നു . ഒരു കോട്ടയം കാരാൻ എന്ന നിലയിൽ എത്രവട്ടം ഈ സുന്ദര ഭൂമിയിൽ വന്നെന്ന് എന്നി തിട്ടപെടുത്തി നിശ്ചയം ഇല്ലെങ്കിലും ഇടുക്കി അതീവ സുന്ദരി ആണ് . സുന്ദരി ആയ ഒരു പെണ്കുട്ടിയെ പുതുമോടിയിൽ ഉള്ള ഓരോ കാഴ്ചയും മനോഹരമാണല്ലോ ,അതുപോലെ തന്നാണ് ഇടുക്കിയും . രാമക്കൽ മേടും അജ്ജുരുളിയും അയ്യപന്കൊവിലും ഇരട്ടയരുമൊക്കെ നാളയുടെ ചെപ്പിൽ ഒളിപിച്ചു പ്രതീക്ഷയോടെ കട്ടപനയിലേക്ക്.

കടപ്പാട് : ധനേഷ് 

No comments:

Post a Comment