Tuesday 19 April 2016

കുരിശുമല കയറ്റവും പാണിയേലി പോരിലെ കുളിയും

പലപ്പോഴും പല യാത്രകളും നമ്മള്‍ പ്ലാന്‍ ചെയ്യുന്ന പോലെ ആകില്ല അവസാനം സംഭവിക്കുക.ഈ വര്‍ഷത്തെ പെസഹ വാഴത്തിന്‍റെ തലേന്നാണ് മനാഫിക്ക വിളിച്ചിട്ട് ചോദിച്ചത് ഇല്ലിത്തോട്‌ വരുന്നുണ്ടോ എന്ന്. ഇല്ലിത്തോട്‌ മുതല്‍ ഭൂതത്താന്‍ കേട്ട് വരെയുള്ള കാനനപാത വഴി യാത്ര പോകണം എന്ന് വളരെ നാളായുള്ള ആഗ്രഹമാണ് കാരണം യാത്രയില്‍ മൃഗങ്ങളെ കാണാം കൂടെ കാടിന്‍റെ ഭംഗി ആസ്വദിക്കുകയും ചെയ്യാം. മലയാറ്റൂര്‍ ഫോറസ്റ്റ് ഡിവിഷന്‍റെ പരിധിയില്‍ ഉള്ളതാണ് ഈ സ്ഥലം. പെര്‍മിഷന്‍ ഇല്ലാതെ കടത്തി വിടുകയില്ല. പെര്‍മിഷന്‍ വാങ്ങണമെങ്കില്‍ കാലടി ഫോറസ്റ്റ് ഓഫീസില്‍ പോയി വേണം വാങ്ങാന്‍. അങ്ങനെയുള്ള ഇടത്തില്‍ ആണ് സര്‍ക്കാര്‍ വര്‍ഷത്തില്‍ ഒരിക്കല്‍ പെസഹ വ്യാഴം ദുഃഖ വെള്ളി സമയത്ത് ഭൂതത്താന്‍ കെട്ടില്‍ നിന്നും ഇവിടേയ്ക്ക് വിശ്വാസികള്‍ക്ക് തുറന്നു കൊടുക്കുന്നത്.
രാവിലെ തന്നെ റെഡി ആയി സലിമിക്കയുടെ കൂടെ കാലടിയില്‍ എത്തി.വഴിയില്‍ ഒരിടത്തു നിന്ന് പ്രഭാത ഭക്ഷണവും അകത്താക്കിയപ്പോളെക്കും മനാഫിക്കയും ഷമീറിക്കയുംഎത്തി. പിന്നെ പതുക്കെ യാത്ര തുടങ്ങി കാലടി മുതലേ റോഡില്‍ നോമ്പ് എടുത്തു കാവിയുടുത്തു കുരിശും ചുമന്നു പോകുന്ന മലയാറ്റൂര്‍ തീര്‍ഥാടകര്‍. പോകും തോറും വെയിലിനു ചൂട് കൂടി വരുന്നു അതൊന്നും വക വെയ്കാതെ കാല്‍നടയായി പോകുന്ന വിശ്വാസികള്‍. അടിവാരത്തെ പള്ളിയും കഴിഞ്ഞു മുന്നോട്ടു പോകുമ്പോള്‍ വലതു വശത്തേക്ക് തിരിഞ്ഞു രണ്ടു കിലോമീറ്റര്‍ പോകുമ്പോള്‍ ഇല്ലിത്തോട്‌ മഹാഗണി തോട്ടം. അവിടെ നിന്നാണ് ഭൂതത്താന്‍കേട്ടിലെക്കുള്ള വഴി തുടങ്ങുന്നത്. മഹാഗണി തോട്ടം മൂന്നു നാല് വര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്. എന്‍ സി സി യുടെ അഖിലേന്ത്യാ ക്യാംപിനു ഇടയില്‍ രണ്ടു മൂന്നു കേടറ്റുകള്‍ ഇവിടെയാണ്‌ മുങ്ങി മരിച്ചത്‌. അതിനു ശേഷം പബ്ലിക്‌നു തുറന്നു കൊടുക്കാറില്ല. സിനിമ ഷൂട്ടിങ്ങിനു മാത്രമാണ് കൊടുകാറ്. മോഹന്‍ ലാലിന്‍റെ പുതിയ സിനിമ പുലി മുരുഗന്‍ ഇവിടെയാണത്രേ ഷൂട്ട്‌ ചെയ്തത്. ഞങള്‍ അന്വേഷിച്ചപ്പോള്‍ അവര്‍ക്ക് ഓര്‍ഡര്‍ ഒന്നും കിട്ടിയിട്ടില്ല അതിനാല്‍ കയറ്റി വിടാന്‍ പറ്റില്ല. മാത്രമല്ല വിശ്വാസികളെ മാത്രമേ കയറ്റുകയുളൂത്രേ. ഇന്ന് ഉച്ച കഴിഞ്ഞു ഡി. എഫ്. ഒ യുടെ മീറ്റിങ്ങിനു ശേഷമേ ഓര്‍ഡര്‍ ആകു. നാളെ മുതല്‍ തുറക്കും എന്ന് അവര്‍ പറഞ്ഞു. ഇനിയിപ്പം എന്ത് ചെയ്യും എന്ന് ആലോചിച്ചപ്പോള്‍ ആണ് നാളെ എനിക്ക് കുരിശുമല കയറണം എന്നുള്ള ആഗ്രഹം പറഞ്ഞത്‌, എന്നാല്‍ ഇന്ന് കയറിയേക്കാം എന്ന് മറ്റുള്ളവരും. വണ്ടി നേരെ മലയാറ്റൂര്‍ പള്ളിക്ക് വിട്ടു. താഴെ പാര്‍ക്ക്‌ ചെയ്തിട്ട് മല കയറാന്‍ തുടങ്ങി. വിശ്വാസികളുടെ തിരക്ക് കൂടി വരുന്നു. പട്ടു പാടിയും ബൈബിള്‍ വായിച്ചും മല കയറുന്ന ആബാലവൃദ്ധ ജനങ്ങള്‍. അതിനിടയില്‍ ഒരാളായി ഞങ്ങളും കയറി. ശേരികും കഠിനമായ കയറ്റം കയറി ഇറങ്ങിയപ്പോളെക്കും എല്ലാവരും വിയര്‍പ്പില്‍ കുളിച്ചിരുന്നു.ഒന്ന് കുളിക്കണം എന്നുള്ള ആഗ്രഹം എല്ലാവര്‍ക്കുമുണ്ടായി. അടിവാരത്ത് പള്ളിയോടു ചേര്‍ന്നാണ് പെരിയാര്‍ ഒഴുകുന്നത്‌ അതായിരുന്നു എന്‍റെ ലക്‌ഷ്യം. പക്ഷെ ഷമീറിക്കയുടെ പ്ലാന്‍ അതല്ലായിരുന്നു. പാണിയേരില്‍ പോര് ആയിരുന്നു. അങ്ങനെ വണ്ടി പാണിയേരി ലക്ഷ്യമാക്കി വിട്ടു. മുന്‍പ് രണ്ടു തവണ ഞാന്‍ പാണിയേരിപോരില്‍ ഞാന്‍ പോയിട്ടുണ്ടായിരുന്നു അപ്പോള്‍ എല്ലാം മഴ പെയ്തിരുന്നു. ഞാന്‍ ആകാശത്തേക്ക് നോക്കി മഴയുടെ ഒരു വിദൂര സാധ്യതപോലുമില്ല.
How to reach: പാണിയേരിപോര് എറണാകുളം ജില്ലയില്‍ ആണ്. എറണാകുളത് നിന്ന് വരുന്നവര്‍ പെരുമ്പാവൂര്‍ വഴി കുറുപ്പുംപടിയെത്തി അവിടെ നിന്നും വേങ്ങൂര്‍ വഴി കൊമ്പനാട് വന്നിട്ട് പാണിയേലി പോര്. മലയാറ്റൂര്‍ കോടനാട് വഴിയും ഇവിടേയ്ക്ക് എത്താം.
കല്ലുകളില്‍ തട്ടി കുണുങ്ങി ഒഴുകുന്ന പെരിയാറിനെ കാണണം എങ്കില്‍ പാണിയെരിലേക്ക് വന്നോളു. പാണിയേലിപോരിലേക്ക് പോകാന്‍ ഏറ്റവും പറ്റിയ സമയം എന്നത് നവംബര്‍ മുതല്‍ മെയ്‌ വരെയുള്ള കാലമാണ്. കാരണം മഴ കുറഞ്ഞു വെള്ളം കുറഞ്ഞു പാറകെട്ടുകള്‍ തെളിഞ്ഞു തുടങ്ങുന്നത് ഈ സമയത്താണ്. മണ്‍സൂണ്‍ സമയത്ത് ഇവിടേയ്ക്ക് അടുക്കാന്‍ കഴിയില്ല മാത്രമല അവിടേക്ക് പെര്‍മിഷന്‍ കൊടുക്കാരും ഇല്ല. വേനക്കാലമാകുമ്പോള്‍ വെള്ളമോഴുകി ഉരഞ്ഞു പദം വന്ന പാറകള്‍ തെളിഞ്ഞു തുടങ്ങും. പോര് എന്നാ പേര് വന്നത് പെരിയാറിന്‍റ മൂന്നു കൈവഴികള്‍ പലഭാഗത് നിന്ന് ഒഴുകി വന്നു ഒന്നികുന്നത് ഇവിടേക്കാണ്. അങ്ങനെ ഒന്നിക്കുന്ന ഇവിടേ വെള്ളത്തിന്റെ കലഹം (പോര് ) ഉണ്ടാകുനത് കൊണ്ടാണ്. പാണിയേലി പോര് എന്നാ പേര് വന്നത്. പെരിയാര്‍ പുഴയുടെ ഇരു കരകളിലുമായി വടക്ക് മലയാറ്റൂരും തെക്ക് ഭാഗത്ത് പാണിയേലിയും സ്ഥിതി ചെയ്യുന്നു. പുഴയുടെ കരകളില്‍ നിറയെ മുളകളും കണ്ടല്‍ ചെടികളും മറ്റു വലിയ മരങ്ങളും നില്‍കുന്നു. പുഴയുടെ കരയില്‍ ഇരിക്കാനും കാറ്റ് കൊള്ളാനും കുളിക്കാനും നിരവധി സഞ്ചാരികള്‍ എത്താറുണ്ട് ഇവിടേ. മലയാറ്റൂര്‍ കുരിശുമല കോടനാട് ആന വളര്‍ത്തു കേന്ദ്രം, കപ്രിക്കാട്‌ മൃഗശാല, അഭയാരന്യം എനിവ ഇതിനോട് അടുത്തുള്ള ടൂറിസ്റ്റ് സ്ഥലങ്ങള്‍ ആണ്.
ഞങ്ങള്‍ എത്തുമ്പോള്‍ സമയം ഉച്ച കഴിയാറായിരുന്നു. മിക്കവാറും കടകളില്‍ ഉച്ച ഭക്ഷണം തീര്‍ന്നിരുന്നു. പാണിയേലി പോരിലേക്ക് കടകുന്നിടത് ഫോരെസ്റ്റ്‌ ചെക്ക്‌പോസ്റ്റ്‌ ഉണ്ട്. ഇവിടം റിസര്‍വ്‌ ഫോരെസ്റ്റ്‌ ആണ്, ഇവിടേ നിന്നും പാസ്‌ എടുത്തു ബാഗ് പരിശോധന കഴിഞ്ഞതിനു ശേഷം മാത്രമേ അകത്തേക്ക് കയറ്റി വിടുകയുളൂ. മദ്യപിച്ചു വരുന്നവരെയും മദ്യം കൊണ്ട് വരുന്നവരെയും അകത്തേക്ക് കയറ്റി വിടാറില്ല. നൂറിലധികം പേര്‍ ഇവിടേ മരിച്ചിട്ടുണ്ട്. 2005 മുന്‍പ് വരെ അന്‍പതില്‍ കൂടുതല്‍ ആള്‍കാര്‍ മരിച്ച വര്‍ഷങ്ങള്‍ വരെ ഉണ്ട് എന്ന് അവര്‍ പറഞ്ഞു. അതിനു ശേഷം സുരക്ഷ ശക്തമാക്കി, ഗാര്‍ഡ്‌ കളെ വെച്ചു. പുഴയില്‍ അപകടം ഉള്ള സ്ഥലങ്ങളില്‍ ചുവപ്പ് കോടികള്‍ നാട്ടി. ശക്തമായ മുന്നറിയിപ്പും നല്‍കി. അവരുടെ വാക്കുകളെ അവഗണിച്ചു പോയവര്‍ കുറച്ചു പേര്‍ വീണ്ടും അപകടത്തില്‍ പെട്ട് മരണമടഞ്ഞു.
ടിക്കറ്റ്‌ എടുത്തു ബാഗ്‌ ചെക്കിംഗ് കഴിഞ്ഞു അകത്തേക്ക് നടന്നു. വഴികള്‍ കല്ലുകള്‍ വിരിച്ചു സുന്ദരമാക്കിയിട്ടുണ്ട്. കുറച്ചു മുന്നോട്ടു പോകുമ്പോള്‍ വീടിനോട് ചേര്‍ന്ന് ഒരു ചെറിയ ഹോട്ടല്‍ അവിടെ നിന്നും ഊണ് കഴിച്ചു ഞങള്‍ ഇറങ്ങി. നല്ല ചൂട് എല്ലാരും വിയര്‍ത്തിട്ടുണ്ട്. പുഴ ഒഴുകുന്ന ശബ്ദം കേട്ട് തുടങ്ങി. കുളിക്കാമല്ലോ എന്നുള്ള സന്തോഷം എല്ലാരിലും തുടങ്ങി. കല്ല്‌ വിരിച്ച പാതയുടെ ഇരു വശവും കമ്പികൊണ്ട് കെട്ടിയിട്ടുണ്ട്. ഇടയ്കിടയ്കു വെയ്സ്റ്റു ഇടാന്‍ ബിന്നുകള്‍ വെച്ചിട്ടുണ്ട്. കുറച്ചു മുന്നോട്ടു പോകുമ്പോള്‍ മരകൂട്ടങ്ങള്‍ക്കിടയിലൂടെ നദി കണ്ടു തുടങ്ങി. കുറച്ചു മരങ്ങള്‍ കുറവുള്ള ഇടമെതിയപ്പോള്‍ നദിയുടെ കരയിലും കമ്പിവേലി കെട്ടിയിരിക്കുന്നു. അതിനപ്പുറത്ത് ഇല്ലികൂട്ടങ്ങളോട് ചേര്‍ന്ന് സന്ദര്‍ശകര്‍ക്ക് ഇരിക്കാന്‍ കസേരകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇല്ലികള്‍ക്കിടയില്‍ ഒന്ന് രണ്ടു പേര്‍ക്ക് കയറിനിക്കാവുന്ന ഇടമുണ്ട്. ആനകള്‍ കൂട്ടത്തോടെ വെള്ളം കുടിക്കാന്‍ ഇറങ്ങുമ്പോള്‍ ആളുകള്‍ ഇത് വഴി കയറുമെന്ന് ഗാര്‍ഡ്‌കള്‍ പറഞ്ഞു. കസേരകളുടെ ഇപ്പുറത്ത്‌ നാല് തൂണുകള്‍ നില്പുണ്ട് അഞ്ചു വര്ഷം മുന്നേ വന്നപ്പോള്‍ അതൊരു ഏറു മാടം ആയിരുന്നു കഴിഞ്ഞ വര്ഷം വന്നപ്പോള്‍ അതിന്‍റെ മോന്തായം ചിതല്‍ തിന്നു തകര്‍ന്നിരുന്നു ഇന്നിപോള്‍ അത് നാല് കാലുകള്‍ മാത്രം അവശേഷിച്ചു.
വലിയ ബോര്‍ഡുകളില്‍ ചെയ്യേണ്ടവയും ചെയ്യേണ്ടാതവയും എഴുതി വെച്ചിട്ടുണ്ട്. വലിയ കല്ലുകളില്‍ പെയിന്റ് കൊണ്ട് ആരോ സൂചിപ്പിചിരിക്കുന്നു. അവിടെ നിന്നും അങ്ങോട്ടുള്ള വഴികളില്‍ കല്ലുകള്‍ നിറഞ്ഞതാണ്, ചുറ്റും വലിയ മരങ്ങള്‍ പുഴയുടെ തീരത്തു കണ്ടല്‍ചെടികള്‍. വലിയ മരങ്ങളില്‍ നിന്നും വള്ളികള്‍ വീണു കിടക്കുന്നു. പുഴയില്‍ അവിടവിടെയായി ചുവപ്പ് കോടികള്‍ നാട്ടിയിട്ടുണ്ട്. അപകട മേഖലകള്‍ ആണത്. പോകുന്ന വഴികളില്‍ സുരക്ഷിതമായി കുളിക്കാവുന്ന സ്ഥലങ്ങള്‍ ഗാര്‍ഡുകള്‍ കാണിച്ചു കൊടുക്കുന്നുണ്ട്. അവിടെയൊക്കെ ആള്‍ക്കാര്‍ കുളിക്കുന്നുണ്ട്. കുറച്ചു കൂടി മുന്നോട്ടു പോകുമ്പോള്‍ ഇല്ലിക്കാടുകള്‍ കൂട്ടമായി നില്ല്കുന്നു. പുഴയുടെ നടുവില്‍ ചെറിയ പാറകള്‍ തലപൊക്കി നില്‍ക്കുന്നു. ദൂരെ നിന്ന് നോക്കിയാല്‍ ആഴം കുറഞ്ഞാണ് പുഴ ഒഴുകുന്നത്‌ പക്ഷെ ഉള്ളില്‍ അഗാധമായ ഗര്‍ത്തങ്ങള്‍ ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. അനവധി നിരവധി പേര്‍ ഇവിടെ മരണ പെട്ടിട്ടുണ്ട് എന്ന് കണ്ടാല്‍ ആരും പറയില്ല അത്രയ്ക് ശാന്തമായിവിടെ പുഴ ഒഴുകുന്നു. പെരിയാറിന്റെ മൂന്നു കൈവഴികള്‍ വന്നു ഒന് ചേര്‍ന്ന് പോരടിച്ചു പുഴയായി ഒഴുകുന്നത്‌ ഇവിടെ നിന്നാണ്, അതുകൊണ്ട് തന്നെ ശക്തമായ ഒഴുക്കും ഉണ്ട്. വെള്ളം വന്നലച്ചു പാറകളില്‍ ശക്തമായ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഏഴടി യിലേറെ താഴ്ചയുള്ള കുഴികള്‍ ഉയര്‍ന്നു നില്‍കുന്ന പാറകളില്‍ കണ്ടു.
ഒരുമിച്ചു ചേരുന്ന ഇടത്തു മരങ്ങള്‍ ഒന്നുമില്ല, അവിടേക്ക് പോകുന്ന വഴിയില്‍ തടികൊണ്ട് ചെറിയ പാലം ഒക്കെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. മഴക്കാലത്ത്‌ ഇവയെല്ലാം ഒഴുകി പോകും. കുറച്ചു നേരം അവിടെ ഇരുന്നു പുഴയുടെ സൌന്ദര്യം ആസ്വദിച്ച് ഞങ്ങള്‍ തിരികെ നടന്നു. സുരക്ഷിതമായ ഒരു സ്ഥലം കണ്ടു പിടിച്ചു പുഴയിലിറങ്ങി യാത്രയുടെ ക്ഷീണം മുഴുവന്‍ കഴുകി കളഞ്ഞു.തിരിച്ചു കയറി ഒരു കിലോമീറ്റര്‍ യാത്ര ചെയ്തപോളെക്കും കുടഞ്ഞിട്ട പോലെ മഴ. അടുത്ത് കണ്ട വിറകു പുരയുടെ സൈഡില്‍ കയറി നിന്ന് ഞങള്‍ മഴ ആസ്വദിച്ചു. ചുട്ടു പഴുത്ത മണ്ണില്‍ മഴ വെള്ളം വീണപ്പോള്‍ ഉയര്‍ന്ന മണ്ണിന്‍റെ മണം ശ്വസിച്ചു, മഴയെ കണ്ടു മഴ തോരും വരെ അവിടെ നിന്നു. അങ്ങനെ മൂന്നാം തവണ പാണിയേലി പോരിലേക്ക് വന്നപോളും മഴയും വന്നിരുന്നു.

കടപ്പാട് : ആജു 

No comments:

Post a Comment