Tuesday 19 April 2016

കാടിനെ സ്നേഹിച്ചതിന് കാടെനിക്കു തന്നത്!!

ഈ യാത്രയുടെ തുടക്കം ഏപ്രില്‍ 1നു തൃശ്ശൂരില്‍ നിന്ന് സുഹൃത്ത് ദായിസിനൊപ്പമാണ്. പെരുമ്പാവൂരില്‍ നിന്ന് മറ്റൊരു സുഹൃത്ത് ഫവാസും join ചെയ്തു. മറ്റു യാത്രകളില്‍ നിന്ന് വിഭിന്നമായി ഈ യാത്രയില്‍ ഞങ്ങള്ക്കൊരു purpose ഉണ്ടായിരുന്നു. എന്റെ യാത്രകളെ ഏറെ മനോഹരമാക്കുന്ന, എന്റെ യാത്രകളില്‍ എന്റെ കണ്ണുകള്ക്ക് കുളിര്മകയേകുന്ന കാഴ്ചകള്‍ സമ്മാനിക്കുന്ന, മനസ്സിനെ ആനന്ദപൂരിതമാക്കുന്ന, എന്റെ യാത്രകളെ complete ആക്കുന്ന, അതേ സമയം തന്നെ ദിനംപ്രതി നശിച്ചും കൊണ്ടിരിക്കുന്ന പ്രകൃതിക്ക് വേണ്ടിയാണ് ഈ യാത്ര. അതികഠിനമായ ചൂടിനെ അതിജീവിച്ചു 2 ബൈക്കിലായി ഞങ്ങള്‍ 3 പേര്‍ യാത്ര തുടര്ന്നു്. ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ അവബോധം ഞങ്ങളിലുണ്ടായിരുന്നതിനാല്‍ മാര്ഗവും മാര്ഗതതടസ്സങ്ങളും ഞങ്ങള്ക്ക് ഒരു വിഷയമായില്ല. അതുകൊണ്ടുതന്നെയാണ് മുന്നാറില്‍ നിന്ന് 36km അപ്പുറം സ്ഥിതി ചെയ്യുന്ന പാമ്പാടുംചോല ദേശിയോധ്യാനത്തില്‍ പ്രമുഖ online യാത്രാകൂട്ടയ്മയായ സഞ്ചാരിയുടെ തൃശൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന forest restoration camp നെപ്പറ്റി സിയാദ്ക്ക പറഞ്ഞപ്പോള്‍ മറ്റൊന്നും ആലോചിക്കാതെ “Am in” എന്ന് പറഞ്ഞത്.
ഒരുപാട് അനുഗ്രഹങ്ങള്‍ നിറഞ്ഞതായിരുന്നു ഈ യാത്ര. നേര്യമംഗലം പാലം കഴിഞ്ഞു അടുത്ത കടയില്‍ ചായ കുടിക്കാന്‍ നിര്ത്തി യപ്പോള്‍ കണ്ട കോഴി വേഴാമ്പലില്‍ തുടങ്ങുന്നു ഈ അനുഗ്രഹങ്ങള്‍. ഞങ്ങള്‍ മൂവരുടെയും ജീവിതത്തിലെ ആദ്യ വേഴാമ്പല്‍ ദര്ശ നം. അപ്പോഴും നെല്ലിയാമ്പതിയിലും വാല്പാറയിലും പലവട്ടം അലഞ്ഞു തിരിഞ്ഞിട്ടും ദര്ശ്നഭാഗ്യം ലഭിക്കാതിരുന്ന നമ്മുടെ സംസ്ഥാനപക്ഷി മലമുഴക്കി വേഴാമ്പല്‍ ആയിരുന്നു മനസ്സ് മുഴുവന്‍. അടിമാലി കഴിഞ്ഞു ലഭിച്ച മഴയായിരുന്നു അടുത്ത അനുഗ്രഹം. ലീവിന് നാട്ടില്‍ വന്ന പ്രവാസി ദായിസിനു ഇത് ഈ വെക്കേഷനിലെ ആദ്യമഴ. ഞങ്ങളുടെ മനസ്സിനെയും ശരീരത്തെയും ഒരുപോലെ തണുപ്പിച്ച ആ മഴയിലൂടെ ബൈക്കോടിച്ചു ഞങ്ങള്‍ യാത്ര തുടര്ന്ന്. മുന്നാര്‍ കഴിഞ്ഞപ്പോഴേക്കും എന്റെ കൈകളിലൂടെ തണുപ്പ് ശരീരമാകെ ഇരച്ചു കയറാന്‍ തുടങ്ങിയിരുന്നു. ഗ്ലൌസ് ഇല്ലാത്തതിന്റെ ബുദ്ധിമുട്ട് ശെരിക്കും അറിയുന്നുണ്ടായിരുന്നു. നേരം ഒരുപാട് വൈകി തുടങ്ങിയിരുന്നെങ്കിലും എക്കോ പോയിന്റിനടുത്ത് ഒരു ചായക്കട തുറന്നു കണ്ടപ്പോള്‍ എന്റെ കാല്‍ അറിയാതെ ബ്രേക്കില്‍ അമര്ന്നു . തണുത്ത് വിറയ്ക്കുന്ന ഞങ്ങളെ കണ്ടു കടയിലെ ചേച്ചി മുഖം കഴുകാന്‍ ചൂടുവെള്ളം തന്നപ്പോള്‍ നേരത്തെ ചൂട് സഹിക്ക വയ്യാതെ തണുത്ത വെള്ളത്തില്‍ മുഖം കഴുകിയതിനു ദായിസിനെ വഴക്കു പറഞ്ഞ ആ പെട്രോള്‍ പമ്പ്‌ ജീവനക്കാരനെ പുഞ്ചിരിയോടെ ഓര്ത്തു . പടച്ചോന്റെ ഓരോ കളികളെ smile emoticon .
ഒരു രക്ഷയും ഇല്ലാത്ത തണുപ്പായിരുന്നു പാമ്പാടുംചോലയില്‍. രാവിലെ കൊതിച്ചുപോയി സൂര്യന്റെ ചൂടിനായി... ഉച്ചക്ക് വര്ക്ക് ‌ കഴിഞ്ഞു തിരിച്ചു വരുമ്പോള്‍ ഒന്ന് തണുത്തിരുന്നെങ്കില്‍ എന്നും... തുടര്ന്നു ള്ള 2 ദിവസവും ഇങ്ങനെയായിരുന്നു. മഴയും വെയിലും കോടയും ഒക്കെ ആയി പാമ്പാടുംചോല ഞങ്ങളെ ശെരിക്കും സന്തോഷിപ്പിച്ചു. പാമ്പാടുംചോലയിലെ ഭൂമിയിലെ വെള്ളമെല്ലാം ഊറ്റികുടിക്കുന്ന wattle അഥവാ acacia എന്ന മരത്തെയും അവയുടെ ചെടികളെയും നശിപ്പിച്ചു മേഘലയെ ഒരു പുല്മേടാക്കി മാറ്റിയെടുക്കുക എന്നതും അതുവഴി മേഘലയിലെ മൃഗങ്ങളെയെല്ലാം അങ്ങോട്ട്‌ തിരിച്ചു കൊണ്ട് വരിക എന്നതും ആണ് ഈ reforestation പദ്ധതിയുടെ ഉദ്ദേശം. ഇതൊരു long-term project ആണ്. ഈ പദ്ധതി as a whole എടുക്കുമ്പോള്‍ അതില്‍ ഞങ്ങള്‍ 26 പേരുടെ സംഭാവന വളരെ കുറവായിരിക്കാം. എന്നാലും ഇതൊരു തുടക്കമാണ്. വിപ്ലവകരമായ ഒരു മാറ്റത്തിനുള്ള തുടക്കം. നാളെ വരും തലമുറക്ക് ഈ കാടുകള്‍ തണലേകുമ്പോള്‍ ഞങ്ങള്ക്ക് സ്വയം അഭിമാനിക്കാം, അതിനു പിന്നില്‍ ഞങ്ങള്‍ ഓരോരുത്തരുടെയും വിയര്പ്പുണ്ടെന്നു. 3 ദിവസത്തെ ക്യാമ്പ്‌ കഴിഞ്ഞു പിരിയുമ്പോള്‍ ഞങ്ങള്‍ തുടങ്ങി വെച്ചത് മുഴുമിപ്പിക്കാന്‍, കഴിയുന്നതിനനുസരിച്ചു ഇനിയും വരുമെന്ന് മനസ്സില്‍ ഉറപ്പിച്ചാണ് പിരിഞ്ഞത്. ഈ 26 പേരുടെ സൗഹൃദമാണ് എനിക്കീ യാത്രയില്‍ ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളില്‍ ഒന്ന്. രണ്ടാം ദിവസം പാമ്പാടുംചോല വനത്തില്‍ നടത്തിയ ട്രെക്കിങ്ങില്‍ അപ്രതീക്ഷിതമായി പെയ്ത മഴ വല്ലാത്ത ഒരു ഫീല്‍ സമ്മാനിച്ചു. വനത്തിനുള്ളില്‍ മഴ നനയുന്നത് ഇതാദ്യമായിട്ടയിരുന്നു. ഞങ്ങള്ക്ക് ആഥിത്യമരുളിയ ഫോറെസ്റ്റ് ഓഫീസെര്സിനും ഇത്തരമൊരു platform ഒരുക്കിത്തന്ന സിബി ചേട്ടനും അകമഴിഞ്ഞ നന്ദി. ഇനി സഞ്ചാരികളോട്... നാം ഓരോരുത്തര്ക്കും അവിടെ ചെയ്യാന്‍ ഒരുപാടുണ്ട്. ഓരോ യൂണിറ്റും അവിടെ പ്രോഗ്രാം വെയ്ക്കുമ്പോള്‍ എല്ലാവരും സമയം കണ്ടെത്തി പങ്കെടുക്കണമെന്ന് താല്പര്യപ്പെടുന്നു. മഹത്തായ ഈ സംരംഭത്തിനു തുടക്കം കുറിച്ചവര്‍ കണ്ട സ്വപ്നം നമ്മിലൂടെ യാഥാര്ത്യമാവട്ടെ എന്ന് പ്രത്യാശിക്കാം. അതിനായി പരിശ്രമിക്കാം.
ഏപ്രില്‍ 3നു ഉച്ചഭക്ഷണവും കഴിഞ്ഞു ഒരു ഗ്രൂപ്പ്‌ ഫോട്ടോയും എടുത്തു ജീവിതത്തിലെ ഏറ്റവും മനോഹരമായ 3 ദിവസങ്ങള്‍ സമ്മാനിച്ച എല്ലാ സഞ്ചാരി സുഹൃത്തുക്കളോടും യാത്ര പറഞ്ഞു ഞാനും ഫവാസും പൊള്ളാച്ചി ലക്ഷ്യമാക്കി നീങ്ങി. എനിക്കവിടെ ചെറിയ ഒരു കാര്യമുണ്ടായിരുന്നു. അടുത്ത ദിവസം സുഹൃത്തിന്റെ വിവാഹനിശ്ചയം ഉണ്ടായിരുന്നത്കൊണ്ട് ദായിസ് നേരെ നാട്ടിലേക്ക് തിരിച്ചു. യാത്രയില്‍ മറയൂരിനു മുന്പ് തേയിലത്തോട്ടത്തില്‍ കണ്ട ആനക്കൂട്ടം ഞാന്‍ ക്യാമറ എടുത്ത് സെറ്റ് ആയി വരുമ്പോഴേക്കും എണ്ണം 5ഇല്‍ നിന്ന് ഒന്നായി ചുരുങ്ങിയിരുന്നു. അതിനിടയില്‍ റോഡില്‍ തളര്ന്നു വീണു കിടന്നിരുന്ന ബുള്ബുള്‍ പക്ഷിക്ക് വെള്ളം കൊടുത്തു റോഡിനടുത്ത് അതിനു കുടിക്കാനുള്ള വെള്ളം സെറ്റ് അപ്പ്‌ ആക്കികൊടുത്തു ഞങ്ങള്‍ യാത്ര തുടര്ന്നു . ബൈകിനു പുറകില്‍ ഇരിക്കുന്ന ചേച്ചിയുടെ തൂങ്ങി കിടക്കുന്ന സാരിതലപ്പോ ചുരിദാറിന്റെ ഷാളോ തട്ടാന്‍ മറന്ന സ്ടാന്റോ ചൂണ്ടിക്കാണിച്ചു മാത്രം ഒരു സോഷ്യല്‍ സര്വീസ് ചെയ്ത സന്തോഷത്തില്‍ ആത്മനിര്‍വൃതിയടഞ്ഞിരുന്ന എനിക്ക് വന്ന മാറ്റം ഓര്ത്തു് ഞാന്‍ സ്വയം അത്ബുദപ്പെട്ടു. അവിടെയാണ് ചേര്ന്ന്ം പ്രവര്ത്തിച്ച നേച്ചര്‍ ക്ലബും സഞ്ചാരി പോലുള്ള ഓണ്‍ലൈന്‍ കൂട്ടായ്മകളും നല്ല യാത്രികരുമായുള്ള സൌഹൃദവും എന്നിലെ സാമൂഹിക അവബോധം എത്രത്തോളം വളര്ത്തി് എന്ന് ഞാന്‍ മനസ്സിലാക്കിയത്. ചിന്നാറിന്റെ വന്യത ആസ്വദിച്ചു ആനമലൈയും താണ്ടി പൊള്ളാച്ചി എത്തുമ്പോഴേക്കും നേരം ഒരുപാട് ഇരുട്ടിയിരുന്നു. ഭാഗ്യത്തിന് റൂമിന് വേണ്ടി അധികം അലയേണ്ടി വന്നില്ല. ഒന്ന് കുളിച്ചു ഫ്രെഷായി ബെഡില്‍ വീണതെ ഓര്മ യുള്ളൂ. പിറ്റേന്ന് രാവിലെ എണീറ്റ് പൊള്ളാച്ചിയിലെ പരിപാടിയൊക്കെ തീര്ത്തു ഞങ്ങള്‍ വേഗം വാല്പാറ ചുരം ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.
വാല്പാറ ചുരം കേറുമ്പോള്‍ മലമുഴക്കി വേഴാമ്പല്‍ ആയിരുന്നു മനസ്സ് നിറയെ. ഒരുവിധപ്പെട്ട വേഴാമ്പലിന്റെ ചിത്രങ്ങളെല്ലാം കണ്ടിട്ടുള്ളത് വാല്പാറയില്‍ നിന്നെടുത്തവയായിരുന്നു. അതുകൊണ്ട് തന്നെ പ്രതീക്ഷക്ക് ഒട്ടും കുറവില്ലായിരുന്നു. അല്ലെങ്കിലും എല്ലാ വാല്പാറ യാത്രയും പ്രതീക്ഷകളുടെതാണ്. പുലിയെയോ മലമുഴക്കിയെയോ അങ്ങനെ എന്തെങ്കിലുമൊക്കെ കാണുമെന്ന പ്രതീക്ഷയുടെ... യാത്രയിലുടനീളം മലമുഴക്കിയെ പറ്റിയായിരുന്നു എന്റെയും ഫവാസിന്റെയും ചര്‍ച്ചകള്‍. ഒടുവില്‍ ഞങ്ങള്‍ കളിയായി പല മരങ്ങളിലും മലമുഴക്കിയെ കണ്ടതായി സങ്കല്പ്പി ക്കാന്‍ വരെ തുടങ്ങി. വാല്പാറ ടൌണ്‍ കഴിഞ്ഞു യാത്ര തുടരുമ്പോള്‍ ഞങ്ങളുടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു തുടങ്ങിയിരുന്നു. വരട്ടുപാറയില്‍ സാധനം ഉണ്ടാവാന്‍ ഇടയുണ്ടെന്നു വാല്പാറയില്‍ നിന്നും പരിചയപ്പെട്ട ഒരു പുള്ളിയുടെ വാക്കുകളായിരുന്നു ഞങ്ങളുടെ പ്രതീക്ഷകളുടെ അവസാന ഇന്ധനം. ഓള്ഡ് വാല്പാറ കഴിഞ്ഞു ഒരു വളവു കഴിഞ്ഞതും ദാ കാണുന്നു ഒരു ബോര്ഡ്.... 'വരട്ടുപാറ' എന്നെഴുതിയത് മങ്ങിതുടങ്ങിയിരിക്കുന്നു. ആ ബോര്ഡ് കണ്ടമാത്രയില്‍ ഞാന്‍ വണ്ടി തിരിച്ചു. മുന്നിലൂടെ പറക്കുന്ന മലമുഴക്കി വേഴാമ്പലിനെ കണ്ടു എന്റെയും ഫവാസിന്റെയും ബോധം പോയില്ലേന്നെ ഉള്ളൂ. ഇതിലും വലിയ timing സ്വപ്നങ്ങളില്‍ മാത്രം. ഞങ്ങള്‍ക്ക് മുന്നില്‍ ലോകം നിശ്ചലമായത് പോലെ മുന്നില്‍ ആകെയുള്ളത് സ്ലോ മോഷനില്‍ പറക്കുന്ന മലമുഴക്കി വേഴാമ്പല്‍ മാത്രം, കാതില്‍ അവയുടെ ചിറകടി ശബ്ദം മാത്രം. അന്ന് ഞാന് ആ വണ്ടി തിരിച്ചില്ലായിരുന്നെങ്കില്‍ മലമുഴക്കീദര്ശനം ഇന്നും സ്വപ്നങ്ങളില്‍ അവശേഷിച്ചേനെ.
"When you want something, all the universe conspires in helping you to achieve it." പൗലോ കൊയ്ലോയുടെ ദി ആൽക്കെമിസ്റ്റ് എന്ന നോവലിലെ പ്രശസ്തമായ വരികളാണിവ. ഈ മുതലിനെ കണ്ടപ്പോള്‍ മനസ്സില്‍ വന്നതും ഈ വാക്കുകളാണ്. കാടിനെ സ്നേഹിച്ചതിന് കാടെനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം.

കടപ്പാട് : സലിൽ 

No comments:

Post a Comment