Tuesday 19 April 2016

വാൽപാറ

എന്റെ ആദ്യത്തെ പോസ്റ്റ് ആണിത്‌‌ എന്തെങ്കിലും തെറ്റുകളോ കുറ്റങ്ങലോ ഉണ്ടെങ്കിൽ എന്റെ പ്രിയ സഞ്ചാരി സുഹ്ര്തുക്കൾ ക്ഷമിക്കുമല്ലോ
വെത്യസ്തമായ ഒരു യാത്രയെ കുറിച്ചാണ് ഞങ്ങൾ ചിന്തിച്ചത് സാഹസികതയും മനോഹാരിതയും അതിലുപരി മനസ്സിനു കുളിർമയേഗുന്ന ഒരു യാത്ര.
(പണവും ഒരു വില്ലൻ ആണെല്ലോ)
അതുകൊണ്ടാണ് വാൽപാറ തിരെഞ്ഞെടുത്തത്
ഒരു ഞായറായിച്ച രാവിലെ അഞ്ചുമണിക്ക് ആണ് ആരംഭികുന്നത് ടയോട്ട ഇന്നോവയാണ്‍ ഞങ്ങൾ ഇതിനായി തിരഞ്ഞെടുത്തവാഹനം ഞാൻ അടക്കം ഏയ് ആളുകൾ ആണുള്ളത് അങ്ങനേ ഗൂഗിൾ മാപിന്റെ സഹായത്തോടെ നല്ലൊരു റുട്ടും കണ്ടെത്തി
മലപ്പുറം_ പാലക്കാട്‌_ പൊള്ളാച്ചി_ വാൽപാറ_
ആതിരപ്പള്ളി_തൃശൂർ_മലപ്പുറം
വീട്ടിൽനിന്നും ഒന്നുംകയിക്കാതെ യാത്ര ആരംബിച്ചതിനാൽ അതികംപിടിച്ചു നിൽകാൻആയില്ല ഒരു ഹോട്ടലിൽകയറി ഭക്ഷണംകയിച്ചു (രാവിലെയാണ് പുറപ്പെടുന്നത് എങ്കിൽ തീര്ച്ചയായുംവീട്ടിൽ നിന്നും ഭക്ഷണംകയിക്കുക അനുഭവംഗുരു)
യാത്രതുടർന്നു അതികം വൈകാതെതന്നെ പാലക്കാടിന്റെ മുഖമുദ്രയായ കരിമ്പനകളുടെ നീണ്ട നിരതന്നെ മുന്നിൽ കാണപെട്ടു തുടങ്ങിയിരുന്നു.
മരങ്ങളും വൈധ്യുദി പോസ്റ്റുകളും മലകളും എല്ലാം ഞങ്ങളെ പിന്നിലാകി അതിവേഗം കടന്നുപോവുന്നു
പൊള്ളാച്ചി കയിഞ്ഞു നേരെ വാൾപാറ
റൂട്ടിൽ വണ്ടി ഏകദേശം 40കിലോമീറ്റർ ഓടിയിടുണ്ടാവും(പുളിമരങ്ങൽകിടയിലൂടെ ഉള്ള ഈ ഒരു യാത്ര അതിമനോഹരമായ ഒന്നുതന്നെയാണ്) ആളിയാർ ഡാമിന്റെ പരിസര പ്രദേശത്ത് എത്തിയിരിക്കുന്നു ഞങ്ങൾ തണൽ മരങ്ങള്കിടയിലൂടെയുള്ള വിശാലമായ റോഡിലൂടെ ആളിയാരിന്റെ മടിതട്ടിൽ വണ്ടി ഓരമായി നിർത്തി ഞങ്ങൾ പുറത്തിറങ്ങി.
തെരുവോര കച്ചവടക്കാര്ക് പിടികൊടുക്കാതെ ആളിയാർ ഡാമിന്റെ പ്രവേശന കവാടതിനടുതെതി
(ഒരാൾക് അഞ്ചു രൂപ നിരകിൽ ആണ് പ്രവേശന ഫീസ്‌)
അതെടുത്ത് ഞങ്ങൾ ആ ഉദ്യാനതിലെക് പ്രവേശിക്കുകയായിരുന്നു.
വളരെ വിശാലമായ സുന്തരമായ ഉദ്യാനതിലൂടെ നടന്നുവേണം ഡാമിന്റെ അടുത്ത്എത്താൻ കുറച് ഫോട്ടോസ് എടുത്ത് ഡാമിനെ ലകഷ്യമാകി ഞങ്ങൾ നടത്തം തുടർനു .
കുറച്ചധികം സിമെന്റ്റ് പടവുകൾ കേറിവേണം മുകളിൽഎത്താൻ അതിനിടയിൽ വിശ്രമിക്കാൻ ഒരു ചെറിയ ഷീറ്റ് മേഞ്ഞ ഒരു വിശ്രമ സ്ഥലവും നമുക്കായി ഒരുക്കിയിരിക്കുന്നുണ്ട്കുറച്ചു നേരം അവിടെ നിന്നതിനുശേഷം ഞങ്ങൾവീണ്ടും മുകളിലേക്കുള്ള കയറ്റം തുടർന്നു വളരെ ക്ഷീണിച് മുകളിൽ എത്തിയപ്പോൾ കണ്ണിനെ കുളിരണിയിപ്പിക്കും വിധത്തിലായിരുന്നു അവിടെ കാണാൻ സാധിച്ചത് മലകളാൽച്ചുറ്റപെട്ട ടാമിനെയു ആ മലകൽകിടയിലൂടെ കടന്നുപോവുന്ന വാൾപാറ റോഡും വർണനകൾകദ്ധീധം ആയിരുന്നു.
വെയിലിന്റെ കാഠിന്യം കൂടിയതിനാൽ അതികനേരം അവിടെതുടരാൻ ഞങ്ങള്കായില്ല കുറച്ചു നല്ല ഫോട്ടോസ് ക്യാമറയിൽ പകർത്തി വാൽപാറ ലക്ശ്യമാകിമാകി ഞങ്ങൾ യാത്ര തുടരുകയായിരുന്നു.
ആളിയാർ ഡാമിനടുത്തുള്ള ഫോറെസ്റ്റ് ചെക്പോസ്റ്റിൽ ഒരാൾക് ഇരുപത് രൂപനിരക്കിൽ ട്ടിക്കറ്റ് എടുത്ത് ഞങ്ങൾചുരം പാദയിലൂടെ കയറ്റം തുടങ്ങി ഹരിത മനോഹാരിതയെ അസ്വതിച് വളരെ സാവധാനം ചുരം കയറൽ തുടര്നുകൊണ്ടിരുന്നു
ഇടതും വലതും സൈഡിൽ ആളിയാരിന്റെ ജലപ്പരപ്പ് ദ്രിഷ്ടിയിൽ മിന്നിമറിയുന്നുവരയാടുകൾ വാനരപടകൾ ഇതെല്ലാം ഇവിടെകൂടെയുളള യാത്രയിൽ സൈഡ് വിണ്ടോയിലൂടെ തെളിയുന്നതുംനോകി ഞങ്ങൾ ഇരുന്നു .
വാൽപാറ 7കിലോമീറ്റർ എന്ന ഒരു പയയ സൂജന ബോർഡ് കണ്ടപ്പോയാണ്ഞങ്ങൾ വിശപ്പിനെ കുറിച് ആലോചിക്കുന്നത്തന്നെ അടുതെവിടെലും നല്ല ഒരു ഹോട്ടൽ തിരക്കുന്നതിനിടയിൽ വാൾപാറ ടൌണിൽനിന്നും കുറച്ചുമാറി ഒരു മലയാളി ഹോട്ടൽ കണ്ടു അവിടെയിറങ്ങി ഭക്ഷണം കയിച്ചു ഒന്നു വിശ്രമിച്ചു വീണ്ടും യാത്രക്കുള്ള തയ്യറെടുക്കുന്നതിനിടയിൽ ആ ഹോട്ടലുടമ ഞങ്ങളോടായി പറഞ്ഞു ഇനി നിങ്ങൾക്ക് യാത്ര ചെയ്യാനുള്ളത് നിഭിടവനമെഘലയാണ് സുക്ഷിക്കണം എന്നിട്ടയാൾ പതിവുജോലിയിൽ മുയുഗി.തെല്ലൊരു ഭയത്തോടെയാണ്‍ വണ്ടിയിൽ കേറിയത്‌ തേയിലതോട്ടതിനു നടുവിലൂടെയുല്ല ഇടുങ്ങിയ വയിയിലൂടെ അതിമനോഹരമായ കണ്ണഞ്ചിപ്പിക്കുന്ന തായ് വരകൾ അതി സുന്തരമായി സംരക്ഷിച്ചു വരുന്ന തോട്ടങ്ങൾ ഇതിനിടയിൽ പെട്ടൊന്നായിരുന്നു ഒരു പോലീസ് കാരൻ കൈ കാണിച്ചത് പതിവുപോലെയുള്ള ഒളിച്ചിരുന്നുള്ള ഇരപിടിക്കൽ ആണെന്നാണ് ആദ്യം കരുതിയത് ഫോറെസ്റ്റ് ചെക്ക്പോസ്റ്റ്‌ ആണ് വണ്ടിയെല്ലാം ചെക്ക് ചെയ്തു എന്തെല്ലാം വണ്ടിയിൽ ഉണ്ടെന്നുള്ള കണക്കുകളും ഞങ്ങൾ ചെക്പോസ്റ്റ് കടക്കുന്ന സമയവും ഒരു പേപ്പറിൽ കുറിച്ച് കയ്യിൽ തന്നു (വനത്തിലേക്ക് പ്രവേശിക്കുന്നതിൻ മുൻപുള്ള ചെക്കിങ്ങും പാസും)അടുത്ത
ചെക്പോസ്റ്റിൽ കാണിക്കാനും വണ്ടിയിൽ ഉള്ള പ്ലാസ്ടിക് കാട്ടിൽ നിക്ഷേപിക്കരുത് എന്ന ഉപദേശവും തന്നു.സമയം 2:30 ആയിടുണ്ടാവും ഞങ്ങൾ വനമേഘലയിലേക് പ്രവേഷിക്കുകയാണ്‍ തെല്ലൊരു പേടിയുന്ടെങ്ങിലും ഇതെക്കെ ഇത്ര കണ്ടതാ എന്ന മട്ടിൽ എല്ലാവരും ഇരിക്കുന്നു ആദ്യമൊക്കെ ചെറിയ വനപ്രദേശം ആയിരുന്നു എങ്കിൽ വണ്ടി ഓടുന്നതിനനുസരിച് കാടിന്റെ ഭയാനഘ സ്വഭാവം കൂൂടി കൂൂടി വന്നു എങ്ങും ചീവീടിന്റെയും മറ്റെതൊകെയോ ജീവിയുടെയും ശബ്ദ കോലാഹലങ്ങൾ ഞങ്ങളുടെ മനസ്സിൽ ഭീധിയുടെ നിയൽ സൃഷ്ടിക്കുകയായിരുന്നു. വണ്ടി ലൈറ്റിട്ടാന് ഓടിക്കുന്നത് അത്ര ഇരുട്ടും വളരെ വീതി കുറഞ്ഞ റോഡും ഡ്രൈവ് ചെയ്യുക എന്നത് തന്നെ വളരെ ശ്രമകരം ആയിരുന്നു.
ഇടയ്ക്കിടെ റോഡിന്റെ നടുവിൽ ആനപിണ്ഡം കാണുന്നതും മനസ്സിനെ ഭീധിപ്പെടുതുന്ന ഒന്നായിരുന്നു ഏകധേഷം50കിലോമീരിറ്ററിലും കുടുതൽ കാട്ടിലുടെ സഞ്ചരിചിടുണ്ടാവും എന്നു തോന്നുന്നു അപ്പോയാണ് അടുത്ത ചെക്പോസ്റ്റ് കാണുന്നത് അപ്പോയായിരുന്നു ശ്വാസം നേരെവീയുന്നത് അവിടെയുള്ള ഫൊർമലിറ്റിസ് തീർത്ത ശേഷം ആതിരപ്പില്ലിയിൽ ഒന്നു ഇറങ്ങി കുറച്ചു റെസ്റ്റ് എടുത്ത ശേഷം ആയിരുന്നു മടങ്ങിയത് വളരെ രസകരമായ ഒരനുഭവവും യാത്രയും ആയിരുന്നു ഇത്
*കുടുംബവും ആയി പോവുന്നവർ ഒന്നു ശ്രദ്ധിക്കുക(ബാകി ഉള്ളവരോട് ശ്രദ്ധികണ്ട എന്നല്ല ഉദേശിച്ചത്)
*ഡ്രൈവിംഗ് നല്ല വശമുള്ളവർ ഓടിക്കുന്നതാവും കൂടുത്തൽ ഉചിതം
*എന്റെ അഭിപ്രായത്തിൽ മയകാലത്ത് പൊവുന്നതാണ് കാടിന്റെ ഭയാനകത മനസ്സിലാകാൻ കൂടുതൽ ഉചിതം(എന്റെ മാത്രം അഭിപ്രായം ആണിത്)

കടപ്പാട് : ഷുഹൈബ് 

1 comment:

  1. യാത്രാവിവരണം വായിച്ചു. ആദ്യ എഴുത്തല്ലേ... അതിന്റെ അല്ലറ ചില്ലറ പോരായ്മകൾ ഉണ്ടെന്നേയുള്ളൂ. വാല്പാറയെപ്പറ്റി കൂടുതൽ പ്രതീക്ഷിച്ചു - കണ്ടില്ല. മലയാളം ടൈപ്പിങ് ശ്രദ്ധിക്കണം. കുറച്ച് പ്രാക്ടീസ് ചെയ്യുമ്പോ ശരിയാവും..

    ReplyDelete