Tuesday 19 April 2016

കാഞ്ഞിരവേലി-നേര്യമംഗലം-കോതമംഗലം.

ഗവിയിലേക്കുള്ള ഓർഡിനറി ബസിനു കാഞ്ഞിരവേലിയിൽ നിന്നൊരു കൂട്ടുകാരി. പുഴയ്‌ക്കും കാടിനും നടുവിൽ ഒരു ഗ്രാമം. വർഷങ്ങളോളം പുറംലോകത്തുനിന്ന് ഒറ്റപ്പെട്ടുകിടന്നിരുന്ന കാഞ്ഞിരവേലി എന്ന ആ ഗ്രാമം ഇന്നു പുഴകടന്നു നഗരത്തിലേക്കെത്തുന്നത് ഒരേയൊരു സ്വകാര്യ ബസിലാണ്. ദേശീയപാതയിൽ നേര്യമംഗലം പാലത്തിനു സമീപത്തുകൂടിയുള്ള വനമേഖല താണ്ടി അനുപമ ബസ് കാഞ്ഞിരവേലിയിലെത്തുന്നു.
കുടിയേറ്റക്കാർ വിയർപ്പിൽ വിളയിക്കുന്ന പച്ചക്കറികളും മലഞ്ചരക്കുകളും മാത്രമല്ല, ആടുമാടുകളെപ്പോലും കയറ്റി അനുപമ കാടിറങ്ങുന്നു – ഗവിയിലേക്കുള്ള ഓർഡിനറി ബസുപോലെ. കെഎസ്‌ആർടിസിയുടെ ഗവി ബസിന്റെ മറ്റൊരു മറ്റൊരു പതിപ്പാണു കാഞ്ഞിരവേലി – കോതമംഗലം റൂട്ടിൽ സർവീസ് നടത്തുന്ന അനുപമ ബസ്.
പെരിയാറും നേര്യമംഗലം വനവും അതിരിട്ട് അടിമാലി പഞ്ചായത്തിൽ പുഴയ്‌ക്കും കാടിനുമിടയിൽ ഒളിപ്പിച്ചുവച്ച നിലയിലുള്ള സ്‌ഥലമാണു കാഞ്ഞിരവേലി. കഴിഞ്ഞ വർഷമാണ് ഈ മേഖലയിലേക്ക് ബസ് സർവീസ് ആരംഭിക്കുന്നത്. ഇന്നും ഒരേയൊരു ബസ് മാത്രമേ ഇങ്ങോട്ടേക്ക് ഉള്ളൂ. അനുപമ ബസിലെ ഡ്രൈവർ മാഹിനും കണ്ടക്‌ടർ വിനുവും ഒരു ഗ്രാമത്തിന്റെ മുഴുവൻ ഇഷ്‌ടക്കാരായി മാറിയതും അതുകൊണ്ടു തന്നെ. നേര്യമംഗലം പാലത്തിനു സമീപത്തുകൂടിയുള്ള വനമേഖല താണ്ടിയാണു ബസ് ഗവിയെ അനുസ്‌മരിപ്പിക്കുന്ന പ്രകൃതിസൗന്ദര്യമുള്ള കാഞ്ഞിരവേലിയിൽ എത്തുന്നത്....
കാഞ്ഞിരവേലി-നേര്യമംഗലം-കോതമംഗലം.


കടപ്പാട് : അരുൺ 

No comments:

Post a Comment