Tuesday 19 April 2016

മാങ്കുളം

മാങ്കുളത്തെ കുറിച്ച് ആദ്യമായി കേട്ടത് സഞ്ചാരി ഗ്രൂപ്പിൽ നിന്നാണ്.
കഴിഞ്ഞ ഞായറാഴ്ച (29:11:15) ഞങ്ങൾ 3ഫാമിലിസ് ബൈക്കിന് ആണ് പോയത്.
ഫാമിലി ക്ക് പറ്റിയ റൂട്ട് അല്ല .
മൂന്നാർ ടൗൺ എത്തുന്നതിന് ഏകദേശം 15 കിലോമീറ്റർ മുമ്പ് കല്ലാർ ജംഗ്ഷൻ,
അവിടന്ന് ലെഫ്റ്റ് മുകളിലേക്ക് പോകുന്ന റോഡ് ആണ് "മാങ്കുളം - ആനക്കുളം " റോഡ് .
പിന്നെ അങ്ങോട്ട് സൈലന്റ് ഏരിയ.
ഏലം പ്ലാന്റേഷൻ, നല്ല തണുപ്പും,
റോഡ് ഇടയ്ക്കിടയ്ക്ക് മോശമാ
But ബ്യൂട്ടിഫുൾ ഏരിയ!
ക്രൌട് തീരേ ഇല്ല,
കിളി കളുടെ കള കള ശബ്ദം.
പിന്നെ കുറേ ദൂരം ചെന്നപ്പോൾ കാട്ടരുവികളുടേയും വെള്ളച്ചാട്ടങ്ങളുടേയും ശബ്ദം കേൾക്കാൻ തുടങ്ങി
നല്ല ഒരു വെള്ളച്ചാട്ടം കണ്ടു; വന്നത് വെറുതെ ആയില്ലാ എന്നു തോന്നി
ഞങ്ങൾ ആണുങ്ങൾ ഇറങ്ങാൻ നോക്കി, ഭാര്യമാർ സമ്മതിച്ചില്ല.
അതാ പറയുന്നേ.... എവിടെയെങ്കിലും പോകുമ്പോൾ ഭാര്യമാരെ കൊണ്ടോവാൻ പാടില്ല. (ചുമ്മാ )
അവിടെ നിന്നു കുറേ ഫോട്ടോസ് എടുത്തു. വീണ്ടും കുറച്ചു കൂടി പോയപ്പോൾ അധികം ആഴമില്ലാത്ത എന്നാൽ ഒഴുക്കുള്ള കുളിക്കാൻ പറ്റിയ പുഴ കണ്ടു' അവിടെ കുറേ "യ്യോ'., യ്യോ " ചെക്കൻമാർ അർമ്മാതിച്ചു കുളിക്കണ കണ്ടു'
ഞങ്ങൾ അവിടെ നിന്നും വിട്ടുപോയി
കുറേ കഴിഞ്ഞപ്പോൾ മാങ്കുളം എത്തി,
പിന്നെ അവിടന്ന് മുകളിലേക്ക് കുത്തനെ ഒരു കയറ്റം ആനക്കുളത്തേക്ക് .
റോഡില്ല - ഉരുളൻ കല്ലുകൾ നിറഞ്ഞ ഒരു വഴി😣
സുജിത്തും ഭാര്യയും ആദ്യം കയറി തൊട്ടു പുറകേ ഞാനും വൈഫും മോളും,
പുറകേ ബിനീഷും ഭാര്യയും മോനും,
സുജിത്തിന്റെ വണ്ടി ഒരു കല്ലിൽ തട്ടി തെന്നി ദേ വരുന്നു പുറകോട്ട് ബ്രേക്ക് ചവിട്ടിയിട്ടും നിൽക്കുന്നില്ല!
എല്ലാവരും ഭയന്നു
ഇനി അങ്ങോട്ട് പോണോ എന്നായി എല്ലാവർക്കും😞
രണ്ട് അമ്മുമ്മമാർ ഞങ്ങളോട് വിശേഷം ചോദിച്ചു കുശലങ്ങൾ പറഞ്ഞു '
ഒരു ജീപ്പ് കാരൻ പറഞ്ഞു കുഞ്ഞുങ്ങളേയും കൊണ്ട് അങ്ങോട്ട് പോകല്ലേ : ഒരു ഉഗ്രൻ ഇറക്കമുണ്ട് കല്ലെല്ലാം തെന്നി കിടക്കുകയാണെന്ന്
പിന്നെ ഇറക്കത്തിന് മുമ്പ് പെണ്ണുങ്ങളെ ഇറക്കി ഞങ്ങൾ വണ്ടി ഇറക്കി
പിന്നീട് നിരപ്പുള്ള വഴി ആണെങ്കിലും നിറയെ ഉരുളൻ കല്ലുകളാ.. ഒരു ഓട്ടോറിക്ഷയിൽ രണ്ട് ചേച്ചിമാരേയും കയറ്റി പോകുന്നത് കണ്ടു., ഓട്ടോ പോകുന്നത് കണ്ട് ഞങ്ങൾ പേടിച്ചു ഇതിപ്പോ മറിയുമോ.. എന്ന രീതിയിൽ ആണ് പോകുന്നത്.
കുറച്ച് പോയപ്പോൾ ഒരു ഗുഹ കണ്ടു ' മാതാവിന്റെയും പിതാവിന്റെയും രൂപം (ഒരു ചെറിയ പള്ളി)
ആ ഗുഹയിലൂടെ ഞങ്ങൾ ഞരങ്ങി കയറി; ശ്വാസം കിട്ടാൻ ചെറിയ ബുദ്ധിമുട്ട് പോലെ, ഞങ്ങൾ തിരിച്ച് ഇറങ്ങി' ആ ഗുഹയുടെ കവാടത്തിൽ മുകളിൽ നിന്നും വെള്ളം ഒഴുകി വീഴുന്നത് കാണാൻ തന്നെ നല്ല രസമാ.... അപ്പോൾ മഴക്കാലത്തെ കാര്യം പറയണ്ടാല്ലോ , എന്തു രസമായിരിക്കും.
ഏതാണ്ട് ഉച്ചയ്ക്ക് 12 മണി ആയിട്ടുണ്ടാകും വിശപ്പിന്റെ വിളി തുടങ്ങി , വീണ്ടും യാത്ര തുടങ്ങി ആനക്കുളത്ത് എത്തിയാൽ ഹോട്ടൽ വല്ലതും ഉണ്ടായിരിക്കുമെന്ന് കരുതി.
അങ്ങനെ ആനക്കുളം എത്തി. പ്രകൃതി രമണീയമായ ഒരു കാട്ടുചോല. അവിടെയാണ് സന്ധ്യകളിൽ ആനകൾ കൂട്ടമായി അർമ്മാതിക്കാൻ വരുന്നത് .
നമുക്ക് അവിടെ കുളിക്കാൻ അനുവാദമില്ല.
ആ പുഴ കടന്ന് ഒരു ആദിവാസി അപ്പുപ്പൻ കാട് കയറി പോകുന്ന ദൃശ്യം നല്ല കാഴ്ചവിരുന്നായിരുന്നു.
ആ നദിക്കരയിൽ ഒരു വിടും ചെറിയ ഒരു ഹോട്ടലും
(ഹോട്ടൽ വീട് ) ഭാഗ്യത്തിന് കണ്ടു. ഊണ് ഉണ്ടെന്നു പറഞ്ഞു.
ആഹാ! നല്ല നാടൻ ഊണ് .
നല്ല അയല കറിയും ചാള വറുത്തതും, അച്ചാർ സൂപ്പറാട്ടാ, പിന്നെ ഒരു ബീൻസ് ഉപ്പേരി രസം പപ്പടം , ഉഗ്രൻ മോരും. മോര് അധികം കഴിച്ചില്ല. മോരും മീൻ കറിയും വിരുദ്ധാഹാരമാണല്ലോ. ചോറു വീണ്ടും വാങ്ങണമെന്നുണ്ടായിരുന്നു. പക്ഷേ തിരിച്ച് ആ വഴിയിലൂടെ തന്നെ വയറും കുലുക്കി വണ്ടി ഓടിക്കേണ്ട കാര്യം ഓർത്തപ്പോൾ വേണ്ടാന്നു വെച്ചു.
അങ്ങനെ ഊണും കഴിച്ച് കുറച്ചു സമയം നദിക്കരയിൽ റെസ്റ്റ് എടുത്തിട്ട് - ആ വഴിയിലൂടെ തന്നെ കുറച്ച് കൂടി മുകളിലേക്ക് യാത്ര തിരിച്ചു . അവിടെ മനോഹരമായ ഒരു ചെറിയ ചെക്ക്ഡാം കണ്ടു. കുറച്ചു കഴിഞ്ഞു ഞങ്ങൾ തിരിച്ചു പോന്നു.
( റൂട്ട് :- എറണാകുളം- കോതമംഗലം - അടിമാലി -കല്ലാർ - മാങ്കുളം - ആനക്കുളം )

കടപ്പാട് : ഉണ്ണി 

No comments:

Post a Comment