Monday 18 April 2016

പാൽകുളമേട്

പലതരം ഫ്ലെവറുകള്‍ കുത്തിനിറച്ച ഒരു ഐസ്ക്രീം പോലെയാണ് "പാല്‍കുളമെട്"..... ഒറ്റ യാത്രയില്‍ എല്ലാതരം യാത്ര എക്ഷ്പീരിയന്‍സം.ഓണ്‍റോഡ്‌, ഓഫ്‌-റോഡ്‌, ട്രാക്കിംഗ്, മൌണ്ടന്‍ക്ലിംബിംഗ്, വൈല്‍ഡ്‌-ലൈഫ്തുടങ്ങി,ഏതുതരം യാത്രയാണോ നിങ്ങള്‍ക്കുവേണ്ടത് അത് തരുവാന്‍ പാല്‍കുളമെട് തയാറാണ്. 
"ഉരുംബിക്കരക്കു" ശേഷം എങ്ങോട്ട് എന്നാ ചോദ്യം ഗ്രൂപില്‍ ഉയര്‍ന്നു തുടങ്ങുമ്പോഴാണ് "മുജീബിക്ക"യുടെ പോസ്റ്റ്‌ കാണുന്നത്.അപ്പോതന്നെ സ്ഥലം ഫിക്സ്. പിന്നെ ഒരു കാര്യവും ഇല്ലാതെ ചര്‍ച്ച, സമയംതിരുമാനിക്കല്‍, കണക്കെടുപ്പ് തുടങ്ങിയ സ്ഥിരം കലാപരുപാടിക്കള്‍, ഒടുക്കം ശനിയാഴ്ച രാവിലെ മുവട്ടുപുഴയില്‍ നിന്നും തുടങ്ങാംഎന്നാ തിരുമാനം,( ഒരു കാര്യവും ഇല്ല അല്ലകിലും മുവട്ടുപുഴെന്നെ തുടങ്ങു).അങ്ങനെ അധ്യാമായി ഞായറാഴ്ച ട്രിപ്പ്‌ ശനിയാഴ്ചയായി( ഇനി എന്തായാലും ആ പരുപാടി ഇല്ല ).
എല്ലാം തിരുമാനിച്ചതുപോലെതന്നെ, രാവിലെ യാത്ര തുടങ്ങി, നേരെ വണ്ണപുറംവഴി പാല്‍കുളമേട്‌.... കയറ്റം...കുത്തനെ കയറ്റം.
ഗൂഗിള്‍ ഭഗവാന്‍ഉള്ളതുകൊണ്ട് ഒരുമാതിരി വഴിഒക്കെ അദ്ദേഹം പറഞ്ഞുതരും. എന്നാലും ഒരു സന്തോഷത്തിനു ഇടയ്ക്കു നിര്‍ത്തി വഴി ചോതിച്ചു, എവിടെ... നാട്ടുക്കാര്‍ അങ്ങനെ ഒരു പേരുപോലും കേട്ടില്ലില്ല, പിന്നെ നാടുക്കാര്‍ തമ്മില്‍ ചര്ച്ചയ്യായി. ഒടുവില്‍ അതിലെ വന്ന ഒരു മീന്‍കാരന്‍ ചേട്ടന്‍ രക്ഷകന്നായി (എന്നാലും പുള്ളി ആര്‍ക്ക് മീന്‍ കൊടുക്കാനായിരിക്കും അതിന്റ്റെ മുകളി കേറിയേ ? ) വീണ്ടു മുകളിലേക്ക് ... കയറ്റം മാത്രം, പക്കാ ഓഫ്‌-റോഡ്‌.
ഒടുക്കം പാല്‍കുളമെടിറ്റെ മുകളില്‍, വണ്ടികള്‍ മല മുകലിലൂടെകുറച്ചുനേരം ഓടിച്ചുരസിച്ചു, പിന്നെ വണ്ടിക്കള്‍ പാര്‍ക്ക് ചെയ്തു നടത്തം തുടങ്ങി, ദോഷം പറയരുതല്ലോ , നല്ല അടിപൊളി വെയില്‍,അതിലും അടിപൊളി കയറ്റം...കുത്തനെ കയറ്റം എന്നാലും നടന്നു... 
മല താഴേന്നു കണ്ടപ്പോ തോന്നി ഇപോ മുകളി എത്തുന്നു, അവിടെ എതിപോ മനുസിലായി ഒന്നും ആയില്ലനു, മല സ്റ്റെപ് പോലയാ.. ഒരു മടക്കു തിരുംബോഴേ അടുത്തത് കാന്നു, അതോടെ പകുതിപേര്‍ പണി മതിയാക്കി അടുത്തുകണ്ട മരച്ചുവട്ടില്‍ കുടി.ബാകിയുള്ളവര്‍ പിന്നേം മുകളിലേക്ക്...നടന്നു നടന്നു ഒടുക്കം മുകളില്‍ ....മലമുകലിലൂടെ മുന്നോട്ട് ... പിന്നെ ഇറക്കം .. നടന്നും ഇരുന്നും ഉരുണ്ടും ഒടുക്കം പാല്‍കുളതിനരുവില്‍ , വേനല്‍ കാലമായതിനാല്‍ വെള്ളം തിരെ കുറവ്, കാലും,മുഖവും കഴുകി തിരിച്ചിറങ്ങി...
വന്നവഴി ഒരിക്കലും തിരിച്ചിറങ്ങുന്ന ശീലം ഇല്ലാത്തതുകൊണ്ട് മലയുടെ താഴ്കുടി വണ്ടിയുടെ അടുത്തേക്ക്.മെയിന്‍ റോഡില്‍ എത്താന്‍ വേറെ വഴിആലോചിച്ചപോഴാനു പുല്ലുവേട്ടാന്‍ വന്ന ചേട്ടന്മാര്‍ അടുത്ത വഴി കാണിച്ചത്... അതുവഴി നേരെ താഴേക്കു..."ഉടുംബാനൂര്‍" . കൊട്ടവഴി എന്ന് മാപ്പ് പറഞ്ഞു എങ്ങില്ലും 11kv കൊണ്ടുപോകാന്‍ വെട്ടിയ വഴിയായിയാണ് എനിക്കു തോന്നിയത്. ലൈന്‍ നോക്കി നേരെ പോയാമതി .. താഴെയെത്തും... ഇടയ്ക്കു റോഡ്‌ ഇല്ല,വണ്ടി എങ്ങനെ പോക്കും, ടയര്‍ തെന്നിയ കൊക്കയില്‍ പോകില്ലേ എന്നൊക്കെ തോന്നും, കാര്യമാക്കണ്ട..നേരെ വിട്ടോ, വീണ്ടും താഴേക്കു.. നേരെ ഒരു കാടില്‍, നല്ല സുപ്പര്‍ കാട്, അങ്ങനെ ഓഫ്‌-റോഡ്‌ മാറി, കാട്ടുറോഡ്‌ ആയി, വഴിയില്‍ ആനയെ കാണണം എന്നും വേണ്ടയെന്നും മനസ് പറഞു....
പോയി,പോയി എവിടേയോ ചെന്നപോ റോഡ്‌ വീണ്ടും രണ്ടായി,എങ്ങോട്ട് പോന്നന്നു ഒരു പിടിയും ഇല്ല,ഒടുവില്‍ ബുരിപക്ഷ അഭിപ്രായം മാനിച്ചു വലത്തോട്ട് തിരിച്ചു...ഭാഗ്യം നേരെ പോയി വീണ്ടും കാട്ടില്‍. കുറച്ചുടെ കഴിഞ്ഞപോ മൊത്തത്തി പെട്ടുപോയ പോലെയായി .. വന്ന വഴി ജീവിതതി തിരിച്ചു വണ്ടി കേറ്റാന്‍ആകാത്ത വിധം അത്ര മികച്ചതായതിന്നാല്‍ മുന്നോട്ടു തന്നെ പോകാന്‍ തിരുമാനിച്ചി , ഒന്നൊന്നര മണിക്കൂറിനു ശേഷം കാട്ടില്‍‌നിന്നും പുറത്തു കടന്നു.( അവിടെ കണ്ട നാട്ടുകാര്‍ പറഞ്ഞു വഴി തിരിഞ്ഞിടതുനിന്നും ഇടത്തോട്ട് പോയിരുന്നെ 10മിനിറ്റ് കൊണ്ടു റോഡ്‌ കണ്ടേനെ എന്ന്) പിന്നെ നേരെ തൊടുപുഴ, വീണ്ടും അടുത്ത ട്രിപ്പ്‌ ( കുയിലിമല ) കാണാം എന്ന ഉറപ്പില്‍ വീടിലേക്ക്‌..
400 രൂപയ്ക്ക് പെട്രോള്‍ അടിച്ചു, ഇഷ്ട്ടംപോലെ ബാകി വന്നു. ഇ വീഡിയോയില്‍ പാല്‍കുളമേടിന്റ്റെ 30% മാത്രമേ കാന്നു. ബാക്കി കണ്ടു തന്നെ അനുഭവിക്കണം 

കടപ്പാട് : അഖിൽ smile emoticon

No comments:

Post a Comment